For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വമ്പന്‍മാരില്ല, ഹാര്‍ദിക് നയിച്ചേക്കും! ധവാനും രംഗത്ത്- സഞ്ജുവിനും സാധ്യത

അഞ്ചു ടി20കളുടേതാണ് പരമ്പര

സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസമാദ്യം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പല സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നു സൂചനകള്‍. ജൂലൈയിലെ കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനം മുന്നില്‍ കണ്ടാണ് പ്രമുഖ താരങ്ങള്‍ക്കു സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വിശ്രമം നല്‍കുന്നത്. മോശം ഫോമിലൂടെ കടന്നുപോവുന്ന മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു പരമ്പരയില്‍ വിശ്രമം നല്‍കുമെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു.

1

എന്നാല്‍ കോലിക്കു മാത്രമല്ല മറ്റു പല മുന്‍നിര താരങ്ങളും പരമ്പരയിലുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടുത്ത ഞായറാഴ്ചയായിരിക്കും ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ ഒമ്പതിനാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബെംഗളൂരു എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍.

2

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണിങ് പങ്കാളിയും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്്പ്രീത് ബുംറ എന്നിവരൊന്നും സൗത്താഫ്രിക്കയുമയുള്ള ടി20 പരമ്പരയില്‍ കളിക്കാനിടയില്ല. ഇവര്‍ക്കെല്ലാം വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.
രോഹിത്, രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാള്‍ക്കു ക്യാപ്റ്റനായി നറുക്ക് വീണേക്കും. ധവാന്‍ നേരത്തേ ഇന്ത്യയെ രണ്ടു പരമ്പരകളില്‍ നയിച്ചിട്ടുണ്ട്. പക്ഷെ ഹാര്‍ദിക്കിനു ക്യാപ്റ്റനായി ഇതു ആദ്യത്തെ ഊഴമായിരിക്കും.

3

ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനെ ഉജ്ജ്വലമായി നയിച്ച് ഹാര്‍ദിക് പാണ്ഡ്യ തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചുകഴിഞ്ഞു. ഇത്തവണ പ്ലേഓഫിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീമും ജിടിയായിരുന്നു. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും നായകനായിട്ടില്ലാത്ത താരമാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ടൈറ്റന്‍സിന്റെ ക്യാപ്റ്റനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷെ വളരെയധികം അനുഭവസമ്പത്തുള്ള ഒരു നായകനെപ്പോലെയാണ് ടൈറ്റന്‍സിനെ ഹാര്‍ദിക് നയിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ക്യാപ്റ്റന്‍സി എല്ലാവരുടെയും പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്.

4

ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി മുഴുവന്‍ സീനിയര്‍ താരങ്ങള്‍ക്കും ചുരുങ്ങിയത് മൂന്നര ആഴ്ചകളെങ്കിലും പൂര്‍ണ വിശ്രമം ലഭിക്കും. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം അഞ്ചാം ടെസ്റ്റിനായി നേരിട്ടു ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ നമ്മുടെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഫ്രഷായിരിക്കേണ്ടത് ആവശ്യമാണന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

5

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ചിലര്‍ സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ എന്നിവരുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇതിനകം ഇന്ത്യയെ നയിച്ചിട്ടുള്ളയാളാണ് ശിഖര്‍ ധവാന്‍. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി കണ്ടില്ലെന്നും നടിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

6

അതേസമയം, ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില യുവതാരങ്ങള്‍ക്കു സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ അവസരം ലഭിച്ചേക്കും. 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്ത് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്ക്‌പ്പെടുമെന്നാണ് സൂചന.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഫാസ്റ്റ് ബൗളര്‍ മൊഹ്‌സിന്‍ ഖാനും സെലക്ടര്‍മാരുടം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. റുതരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരെല്ലാം ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. സഞ്ജു സാംസണിനും അവസരം ലഭിക്കുമെന്നാണ് സൂചനകള്‍. പരിക്കേറ്റു വിശ്രമിക്കുന്ന സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവരൊന്നും സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല.

Story first published: Sunday, May 15, 2022, 12:42 [IST]
Other articles published on May 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+