Ind Vs Sa T20: ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ട് പഴങ്കഥ, വമ്പന്‍ റെക്കോഡുമായി രോഹിത്തും രാഹുലും

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട്. ടി20യില്‍ കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് സൃഷ്ടിച്ചവരെന്ന റെക്കോഡിലാണ് രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് തലപ്പത്തെത്തിയത്. ഇത് 15ാം തവണയാണ് ഇരുവരും ചേര്‍ന്ന് 50 പ്ലസ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. 14 തവണ ഈ നേട്ടത്തിലെത്തിയ പാകിസ്താന്റെ ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടിനെയാണ് രാഹുലും രോഹിത്തും ചേര്‍ന്ന് മറികടന്നത്.

കൂട്ടുകെട്ടില്‍ വമ്പന്‍ റെക്കോഡ്
രണ്ടാം ടി20യില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. രോഹിത് ശര്‍മ 37 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 28 പന്തില്‍ 5 ഫോറും നാല് സിക്‌സുമടക്കം 57 റണ്‍സും നേടി. 203.57 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ വെടിക്കെട്ട്. രോഹിത്-രാഹുല്‍ കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് ഇരുവരും മിന്നും പ്രകടനവുമായി കസറിയത്.
Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

ബാബറിനെയും റിസ്വാനെയും കടത്തിവെട്ടി
അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്‍ - പോള്‍ സ്റ്റിര്‍ലിങ്ങ് കൂട്ടുകെട്ട് 13 തവണയാണ് 50 പ്ലസ് കൂട്ടുകെട്ടിലെത്തിയത്. അയര്‍ലന്‍ഡിന്റെ തന്നെ ആന്‍ഡ്രേ ബാല്‍ബിര്‍ണി-പോള്‍ സ്റ്റിര്‍ലിങ് കൂട്ടുകെട്ടും 12 തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍-കെയ്ന്‍ വില്യംസണ്‍ കൂട്ടുകെട്ടും സ്‌കോട്‌ലന്‍ഡിന്റെ കെയ്ല്‍ കോട്‌സറും ജോര്‍ജ് മുന്‍സീയും 12 തവണ വീതം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ഇന്ത്യക്ക് പ്രതീക്ഷ
രോഹിത് -രാഹുല്‍ കൂട്ടുകെട്ട് ഫോമിലേക്കെത്തിയത് ഇന്ത്യക്കും ആത്മവിശ്വാസം നല്‍കുന്നു. രോഹിത് തുടക്കത്തിലേ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ രാഹുല്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാകുന്നു. ടി20 ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഇത് തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications