Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബാറ്റിങ് ദുരന്തം!! തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ; സൗത്താഫ്രിക്ക ഈസ് ബാക്ക്

മുള്ളന്‍പൂര്‍: ഇന്ത്യയെ നാണംകെടുത്തി ടി20 പരമ്പരയിലേക്കു സൗത്താഫ്രിക്കയുടെ ഗംഭീര തിരിച്ചുവരവ്. രണ്ടാം ടി20യില്‍ 51 റണ്‍സിന്റെ ആധികാരിക വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. പരമ്പരയിലെ അടുത്ത മല്‍സരം ഞായറാഴ്ച ധരംശാലയില്‍ നടക്കും.

സൗത്താഫ്രിക്കയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ കളിയില്‍ ഇന്ത്യ ബാക്ക്ഫൂട്ടിലായിരുന്നു. കാരണം 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് അവര്‍ നല്‍കിയത്. ഈ ടോട്ടല്‍ മറികടക്കണമെങ്കില്‍ മികച്ചൊരു തുടക്കം ഇന്ത്യക്കു ആവശ്യമായിരുന്നു. പക്ഷെ നാലോവറില്‍ ഇന്ത്യ മൂന്നിന് 32ലേക്കു വീണതോടെ മല്‍സരവിധിയും കുറിക്കപ്പെട്ടു.

DE KOCK

തിലക് വര്‍മ (62) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരും കാര്യമായ പിന്തുണ നല്‍കിയില്ല. അഞ്ചു ബോള്‍ ശേഷിക്കെ 162ന് ഇന്ത്യയുടെ പോരാട്ടമവസാനിക്കുകയും ചെയ്തു. 34 ബോളില്‍ രണ്ടു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് തിലകിന്റെ ഇന്നിങ്‌സ്. ജിതേഷ് ശര്‍മ (27), അക്ഷര്‍ പട്ടേല്‍ (21), ഹാര്‍ദിക് പാണ്ഡ്യ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. സൗത്താഫ്രിക്കയ്ക്കായി ഒട്‌നീല്‍ ബാര്‍ട്മാന്‍ നാലു വിക്കറ്റുകളെടുത്തു.

ഡികോക്ക് വെടിക്കെട്ട്

ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (90) വെടിക്കെട്ട് ഇന്നങ്‌സിലേറിയാണ് സൗത്താഫ്രിക്ക വെറും നാലു വിക്കറ്റിനു 213 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്. വെറും 46 ബോളില്‍ ഏഴു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ഡൊണോവന്‍ ഫെരേര (16 ബോളില്‍ 30*), ഡേവിഡ് മില്ലര്‍ (12 ബോളില്‍ 20*) എന്നിവരുടെ മികച്ച ഫിനിഷിങും സൗത്താഫ്രിക്കയ്ക്കു തുണയായി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് (29) മറ്റൊരു പ്രധാന സ്‌കോറര്‍.

ആദ്യ കളിയിലെ നാണംകെട്ട പ്രകടനത്തിന്റെ ക്ഷീണംതീര്‍ക്കുന്ന പ്രകടനമാണ് സൗത്താഫ്രിക്ക ഇത്തവണ പുറത്തെടുത്തത്. വെറും 74 റണ്‍സിനു കട്ടക്കില്‍ അവര്‍ ഓള്‍ഔട്ടായിരുന്നു. ഈ, കളിയില്‍ പുതിയൊരു സൗത്താഫ്രിക്കയെയാണ് കണ്ടത്. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഡികോക്ക് തുടക്കം മുതല്‍ കടന്നാക്രമിച്ചതോടെ അവരുടെ സ്‌കോറിങ് കുതിച്ചു.

രണ്ടാം വിക്കറ്റില്‍ ഡികോക്ക്- മാര്‍ക്രം ജോടി 47 ബോളില്‍ 87 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതോടെ സൗത്താഫ്രിക്ക വലിയ ടോട്ടലും ഉറപ്പിക്കുകയായിരുന്നു. സെഞ്വറിക്കു 10 റണ്‍സ് മാത്രമകലെ വച്ച് ഡികോക്കിനെ കിടിലനൊരു സ്റ്റംപിങിലൂടെ ജിതേഷ് ശര്‍മ മടക്കിയപ്പോള്‍ അവരുടെ സ്‌കോറിങിനു അല്‍പം വേഗത കുറഞ്ഞു. എന്നാല്‍ അഞ്ചാം വിക്കറ്റല്‍ ഫെരേര- മില്ലര്‍ ജോടി 23 ബോളില്‍ അടിച്ചെടുത്ത 53 റണ്‍സ് സൗത്താഫ്രിക്കന്‍ ടോട്ടല്‍ 213ലെത്തിക്കുകയും ചെയ്തു.

പതിവു തെറ്റിച്ച് ഇത്തവണ ടോസ് ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. മറുഭാഗത്തു സൗത്താഫ്രിക്കന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. റീസ്സ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍ എന്നിവരാണ് ഇലവനിലേക്കു വന്നത്.

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ 101 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ. സ്വന്തമാക്കിയത്. പൊരുതാന്‍ പോലുമാവാതെയാണ് സൗത്താഫ്രിക്കന്‍ ടീം അന്നു തകര്‍ന്നടിഞ്ഞത്്. മുന്‍നിര ബാറ്റിങ് ഫ്‌ളോപ്പായെങ്കിലും പരിക്കു ഭേദമായി തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ രക്ഷകനായി മാറി.

അദ്ദേഹത്തിന്റെ (28 ബോളില്‍ 59*) അഗ്രസീവ് ഫിഫ്റ്റിയിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിനു 175 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിങില്‍ സൗത്താഫ്രിക്ക വെറും 74ന് ഓള്‍ഔട്ടാവുകയായിരുന്നു. ടി20യില്‍ അവരുടെ എക്കാലത്തെയും ചെറിയ ടീം ടോട്ടല്‍ കൂടിയായിരുന്നു ഇത്.

ഇന്നത്തെ കളിയിലെ 11

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍) അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സണ്‍, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

Story first published: Thursday, December 11, 2025, 14:47 [IST]
Other articles published on Dec 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+