Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind Vs Sa : മില്ലറുടെ സെഞ്ച്വറി വിഫലം, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര, റെക്കോഡ്

1

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 16 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടാനായത്. ഡേവിഡ് മില്ലര്‍ (106*) സെഞ്ച്വറിയോടെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. ഇന്ത്യ തട്ടകത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര നേടുന്നത് ഇതാദ്യമായാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവിന്റെയും (61), കെ എല്‍ രാഹുലിന്റെയും (57) ഫിഫ്റ്റിയും വിരാട് കോലിയുടെയും (49) രോഹിത് ശര്‍മയുടെയും (43) വെടിക്കെട്ടുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടെങ്കിലും പിന്നീട് രോഹിത് ഫോമിലേക്കെത്തി. 37 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ രോഹിത്തിനെ കേശവ് മഹാരാജ് പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 9.5 ഓവറില്‍ 96 എന്ന മികച്ച നിലയിലായിരുന്നു.

അധികം വൈകാതെ കെ എല്‍ രാഹുലും മടങ്ങി. 28 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സെടുത്ത രാഹുലിനെ കേശവ് മഹാരാജ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. രോഹിത്തിന് അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രാഹുലാണ് ഇത്തവണ കടന്നാക്രമിച്ചത്. 203.57 സ്‌ട്രൈക്കറേറ്റിലാണ് രാഹുല്‍ കസറിയത്.

1

പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും വിരാട് കോലിയും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തി. സൂര്യ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ശരിക്കും കരയിച്ചു. 18 പന്തിലാണ് സൂര്യ ഫിഫ്റ്റി നേടിയത്. ടി20യിലെ ഇന്ത്യയുടെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് സൂര്യയുടേത്. നേരത്തെ സ്‌കോട്ട്‌ലന്‍ഡിനെതിരേ രാഹുലും 18 പന്തില്‍ ഫിഫ്റ്റി നേടിയിരുന്നു. 12 പന്തില്‍ ഫിഫ്റ്റി നേടിയ യുവരാജാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

102 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും മുന്നേറവെ സൂര്യകുമാര്‍ റണ്ണൗട്ടായി. 22 പന്തില്‍ 5 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് സൂര്യ നേടിയത്. 272.27 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഒരുവശത്ത് വിരാട് കോലി 28 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സുമായി പുറത്താവാതെ നിന്നു. ദിനേഷ് കാര്‍ത്തികിന്റെ (7 പന്തില്‍ 17*) വെടിക്കെട്ട് ഫിനിഷിങ്ങുകൂടിയായപ്പോള്‍ ഇന്ത്യ 237 എന്ന വമ്പന്‍ ടോട്ടലിലേക്ക് ഇന്ത്യയെത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ് ഒഴികെ മറ്റെല്ലാ ബൗളര്‍മാരും തല്ലുകൊണ്ടു.

1

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ ടെംബ ബാവുമ (7 പന്തില്‍ 0) അര്‍ഷദീപിന്റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതേ ഓവറില്‍ റില്ലി റോസോയെ (2 പന്തില്‍ 0) അര്‍ഷദീപ് ദിനേഷ് കാര്‍ത്തികിന്റെ കൈയിലുമെത്തിച്ചു. പ്രതീക്ഷ നല്‍കി മൂന്നാം വിക്കറ്റില്‍ ക്വിന്റന്‍ ഡീകോക്കും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും മാര്‍ക്രമിനെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കി. 19 പന്തില്‍ 4 ഫോറും 1 സിക്‌സുമാണ് മാര്‍ക്രം നേടിയത്.

പിന്നീടൊത്തുകൂടിയ ഡേവിഡ് മില്ലറും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. മില്ലര്‍ 47 പന്തില്‍ 8 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്വിന്റന്‍ ഡീകോക്ക് 48 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 69 റണ്‍സും നേടി. 174 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും സൃഷ്ടിച്ചെങ്കിലും വിജയലക്ഷ്യത്തിനും 16 റണ്‍സകലെ ഇന്ത്യ പിടിച്ചുകെട്ടി. ഇന്ത്യക്കായി അര്‍ഷദീപ് രണ്ടും അക്ഷര്‍ ഒരു വിക്കറ്റും നേടി.

1

പ്ലേയിങ് ഇലവന്‍ : ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റിലി റോസ്സോ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, ലൂങ്കി എന്‍ഗിഡി

Story first published: Sunday, October 2, 2022, 23:22 [IST]
Other articles published on Oct 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+