Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ കണ്ടു, സഞ്ജുവിനു വീണ്ടും ആ റോളോ? ആഗ്രഹവുമായി അശ്വിന്‍! സംഭവമറിയാം

കടക്ക്: സൗത്താഫ്രിക്കയുമായി ഇന്നു കടക്കില്‍നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെപ്പറ്റി നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ചാണ് സ്വന്തം യൂട്യൂബ് ചാനലില്‍ അദ്ദേഹം സംസാരിച്ചത്.

ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ടി20യില്‍ ഓപ്പണിങ് റോള്‍ സഞ്ജുവിനു നഷ്ടമായിക്കഴിഞ്ഞു. മധ്യനിരയില്‍ എവിടെയും അദ്ദേഹത്തെ ബാറ്റിങില്‍ പ്രതീക്ഷിക്കാം. പക്ഷെ അതു എവിടെയാണെന്നതു സഞ്ജുവിനു പോലും ധാരണയില്ലെന്നതാണ് യാഥാര്‍ഥ്യം.

SANJU SAMSON

കാരണം ഓപ്പണര്‍മാര്‍ക്കൊഴികെ ടീമിലെ മറ്റാര്‍ക്കും കൃത്യമായൊരു ബാറ്റിങ് പൊസിഷനില്ലെന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറയുന്നത്. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ താരങ്ങള്‍ക്കു കഴിയണമെന്നും അതിനായി തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സഞ്ജുവിന്റെ റോളെന്ത്?

ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ ഏതു റോളിലായിരിക്കും ബാറ്റ് ചെയ്യുകയെന്നതു ആകാക്ഷയോടെയാണ് താന്‍ നോക്കിക്കാണുന്നതെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കി. വണ്‍ഡൗണായി മൂന്നാംനമ്പറില്‍ അവസരം നല്‍കിയാല്‍ അതു നന്നായിരിക്കുമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.

സഞ്ജു സാംസണിനു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇന്ത്യ അവസരം നല്‍കുമോയെന്നാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും തന്നെ മൂന്ന്, നാല് നമ്പറുകളില്‍ കളിക്കുമോയെന്നാണ് അറിയാനുള്ളത്.

ഓസ്‌ട്രേലിയയില്‍ സഞ്ജുവിനെ ഇന്ത്യ മൂന്നാമനായി (ഒരു മല്‍സരം) പരീക്ഷിച്ചിരുന്നു. ശുഭ്മന്‍ ഗില്‍ വന്നതോടെ കോമ്പിനേഷനില്‍ മാറ്റം വരുത്തേണ്ടിയും വരും. സഞ്ജു നേരത്തേ ഓപ്പണറായി കളിക്കുന്നതിനൊപ്പം വിക്കറ്റ് കീപ്പിങ് ഓപ്ഷനും നല്‍കിയിരുന്നതാണ്.

ഇപ്പോള്‍ ആ ഓപ്പണിങ് വിക്കറ്റ് കീപ്പര്‍ പോയിരിക്കുകയാണ്. നിങ്ങള്‍ക്കു ഇപ്പോള്‍ ഒരു കീപ്പറെയും താഴെ ഒരു ഫിനിഷറെയും കൂടി ഉള്‍പ്പെടുത്തേണ്ടതായും വരും. ബാറ്റര്‍മാര്‍ക്കു നമ്മള്‍ ഇത്തവണ റോളിനെക്കുറിച്ച് വ്യക്തത നല്‍കുമോയെന്നു ഇന്ത്യയുടെ വീക്ഷണ കോണില്‍ നിന്നും താന്‍ നോക്കുകയാണെന്നും അശ്വിന്‍ വിശദമാക്കി.

സൗത്താഫ്രിക്ക കരുത്തര്‍

ബാറ്റിങ് കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യയോടു കിടപിടിക്കാന്‍ സാധിക്കുന്ന ടീമാണ് സൗത്താഫ്രിക്കയെങ്കിലും ബൗളിങില്‍ അത്ര ശക്തരല്ലെന്ന അഭിപ്രായമാണ് ആര്‍ അശ്വിനുള്ളത്.

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഈ ടി20 പരമ്പരയെ ഞാന്‍ വളരെയധികം ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. ബാറ്റിങ് കരുത്തിന്റെ കാര്യത്തില്‍ നമ്മളോടു കിട പിടിക്കാന്‍ കഴിയുന്ന ഒരു ടീമാണ് സൗത്താഫ്രിക്ക. അടുത്ത ടി20 ലോകകപ്പില്‍ ശരിക്കും കിരീട സാധ്യതയുള്ള ടീമാണോ അവരെന്നും ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു.

SURYA GAMBHIR

സൗത്താഫ്രിക്കയുടെ ബൗളിങിലേക്കു നോക്കുമ്പോള്‍ അതിനു വേണ്ടത്ര മൂര്‍ച്ചയുള്ളതായി എനിക്കു തോന്നുന്നില്ല. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന നമ്മുടെ ബൗളിങ്‌നിരയുമായി കിടപിടിക്കാന്‍ കഴിയുമോയെന്നതിനെ പറ്റി പരമ്പരയില്‍ ഒരു ഐഡിയ ലഭിക്കും.

ഇന്ത്യയെ സംബന്ധിച്ചും ഇതൊരു പ്രധാനപ്പെട്ട പരമ്പരയാണ്. കാരണം നമുക്കു അന്തിമ ഇലവന്റെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടതുണ്ട്. അതോടൊപ്പം ബാറ്റിങ് പൊസിഷനും റോളുകളിലെ വ്യക്തതയുമെല്ലാം നല്‍കുകയും വേണം. നമ്മള്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി. നമുക്കു കുറച്ച് സ്ഥിരതയാണ് ആവശ്യമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ടി20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ്,ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ.

Story first published: Tuesday, December 9, 2025, 8:00 [IST]
Other articles published on Dec 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+