For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂപ്പര്‍ ജോടിയെ ഗംഭീര്‍ തിരിച്ചുവിളിക്കും; കാരണമറിയാം

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഇനിയൊരിക്കലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഓപ്പണറായി കണ്ടേക്കില്ലെന്നു നിരാശപ്പെട്ട ആരാധകര്‍ക്കു സന്തോഷവാര്‍ത്ത. സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം വീണ്ടും ഓപ്പണറായി തിരിച്ചെത്തുമെന്നുറപ്പായിരിക്കുകയാണ്. ടി20യില്‍ വിജയമായി മാറിയ സഞ്ജു- അഭിഷേക് ശര്‍മ ജോടിയെ വീണ്ടും കയറൂരി വിടാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് സഞ്ജുവിനെ അവസാനമായി ഓപ്പണിങ് റോളില്‍ കണ്ടത്. അതിനു ശേഷമുള്ള ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ മാറ്റി ശുഭ്മന്‍ ഗില്ലിനെ വീണ്ടും ഗംഭീര്‍ ഓപ്പണറാക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഇപ്പോള്‍ മലയാളി താരത്തെ പഴയ റോളിലേക്കു തിരികെ വിളിക്കാനുള്ള കാരണമെന്താണന്നറിയാം.

SANJU SAMSON

സഞ്ജുവിനു കോളടിക്കാന്‍ കാരണമെന്ത്?

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു സാംസണിനു ഓപ്പണിങിലേക്കു വീണ്ടും വഴിയൊരുക്കുന്നത് വൈ് ക്യാപ്റ്റനും ഫസ്റ്റ് ചോയ്‌സ് ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ പരിക്കാണ്. അദ്ദേഹത്തിന്റെ കഴുത്തിനേറ്റ പരിക്ക് അത്ര നിസാരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
കഴുത്തിലെ ഇപ്പോഴത്തെ പരിക്ക് നാഡിയിലാണ് സംഭവിച്ചതെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുവാഹത്തിയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഗില്ലിനു നഷ്ടമായിരുന്നു. പകരം റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ഇനി വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ ഈ വര്‍ഷം മുഴുവന്‍ ഗില്ലിനു കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്. അടുത്ത വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയിലൂടെയാവും അദ്ദേത്തിന്റെ മടങ്ങിവരവ്.

സഞ്ജുവിനു കോളടിച്ചതും ഇതോടെയാണ്. ഗില്ലിനു ടി20 പരമ്പര നഷ്ടമായായല്‍ ഗൗതം ഗംഭീറിനു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍ മലയാളി താരത്തെ ഓപ്പണിങിലേക്കു തിരികെ വിളിക്കുകയെന്നതാണ്. കാരണം ഓപ്പണറായി തന്റെ മികവ് തെളിയിച്ചയാളാണ് അദ്ദേഹം. മാത്രമല്ല, നിലവിലെ ടി20 സ്‌ക്വാഡില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാവാന്‍ ഏറ്റവും അനുയോജ്യനും സഞ്ജുവാണ്.

സഞ്ജുവിനു സുവര്‍ണാവസരം

വീണ്ടും ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുകയാണെങ്കില്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഒരിക്കല്‍ക്കൂടി തന്റെ മികവ് പുറത്തെടുക്കാനുള്ള സുവര്‍ണാവസരമായിരിക്കും അത്. കാരണം ഓപ്പണറായി ശുഭ്മന്‍ ഗില്ലിന്റെ പ്രകടനത്തെ കുറിച്ച് ഇതിനകം ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു. മോശം സ്‌ട്രൈക്ക് റേറ്റും ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാതെ പോവുന്നതും അദ്ദേഹത്തിനു തിരിച്ചടിയാണ്.

SANJU SAMSON

യുഎഇ വേദിയായ ഏഷ്യാ കപ്പിലൂടെയാണ് ഓപ്പണറായി ഇന്ത്യന്‍ ടി20 ടീമിലേക്കു ഗില്‍ തിരികെയെ്ത്തുന്നത്. അതിനു ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നു ടി20കളുടെ പരമ്പരയിലും അദ്ദേഹം ഓപ്പണറായി ഇറങ്ങി. പക്ഷെ രണ്ടിലുമായി ഒരു ഫിഫ്റ്റി പോലും ഗില്ലിനു കുറിക്കനായിട്ടില്ല. ഇതോടെ അദ്ദേഹത്തെ മാറ്റി സഞ്ജുവിനെ ഓപ്പണിങിലേക്കു തിരികെ കൊണ്ടു വരണമെന്ന മുറവിളിയും ശക്തമാണ്.

അതിനിടെയാണ് ഗില്ലിന്റെ പരിക്ക് മലയാളി സൂപ്പര്‍ താരത്തിനു തുണയായിരിക്കുന്നത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഓപ്പണറായി കസറിയാല്‍ അടുത്ത വര്‍ത്തെ ടി20 ലോകകപ്പിലും സഞ്ജുവിനെ ഓപ്പണറായി ഇറക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ നിര്‍ബന്ധിതമാവും. സഞ്ജുവിന്റെ ലക്ഷ്വ്യവും ഇതു തന്നെയാവും.

നേരത്തേ തുടര്‍ച്ചയായി മൂന്നു പരമ്പരകളിലായി ടി20 ഓപ്പണറായി സഞ്ജു കളിച്ചിരുന്നു. മൂന്നു സെഞ്ച്വറികളടക്കം നേടി അദ്ദേഹം ഹീറോയാവുകയും ചെയ്തു. ഇവയില്‍ രണ്ടു സെഞ്ച്വറികളും സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലായിരുന്നുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. വീണ്ടും അവര്‍ക്കെതിരേ ഓപ്പണിഭില്‍ അവസരം ലഭിച്ചാല്‍ പ്രകടനം ആവര്‍ത്തിക്കാനാവും സഞ്ജുവിന്റെ ശ്രമം.

Story first published: Sunday, November 23, 2025, 11:52 [IST]
Other articles published on Nov 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+