ധരംശാല: ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഒടുവില്‍ തെറ്റ് തിരുത്തുന്നു. തുടര്‍ച്ചയായി ബെഞ്ചിലിരിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിക്കാന്‍ അദ്ദേഹം തീരുമാനിച്ചെന്ന സൂചനകളാണ് വരുന്നത്. സൗത്താഫ്രിക്കയുമായി ധരംശാലയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ സഞ്ജുവിനെ ഇന്ത്യന്‍ ഇലവിന്‍ കാണാന്‍ സാധിച്ചേക്കും.
തുടര്‍ച്ചയായി അഞ്ചു ടി20കളിലാണ് മലയാളി താരം പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടത്. ഇപ്പോള്‍ സൗത്താഫ്രിക്കയുമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ടു കളിയില്‍ മാത്രമല്ല, അതിനു മുമ്പ് ഓസ്‌ട്രേലിയയുമായി കളിച്ച മൂന്നു മല്‍സരങ്ങളിലും സഞ്ജു പുറത്തായിരുന്നു. ഇവയിലെല്ലാം ജിതേഷ് ശര്‍മയ്ക്കു നറുക്കുവീഴുകയും ചെയ്തു.

സഞ്ജുവിന്റെ സമയം തെളിയുന്നു
ടി20യില്‍ നേരത്തേ ഓപ്പണര്‍ റോളില്‍ അവസരം ലഭിച്ചപ്പോള്‍ മൂന്നു സെഞ്ച്വറികളടക്കം നേടി കസറിയിട്ടുള്ള താരമാണ് സഞ്്ജു സാംസണ്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കി പകരം മോശം റെക്കോര്‍ഡുള്ള ശുഭ്മന്‍ ഗില്ലിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിനെതിരേ വ്യാപക വിമര്‍ശനങ്ങളുമുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ തനിക്കു സംഭവിച്ച പിഴവ് തിരുത്താന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായിക്കഴിഞ്ഞെന്നാണ് പുറത്തു വരുന്ന വിവരം. മൂന്നാം ടി20ക്കു മുന്നോടിയായി ധരംശാലയില്‍ ഇന്ത്യന്‍ ടീം നടത്തിയ പരിശീലന സെഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതു സംബന്ധിച്ച് നിര്‍ണായക സൂചനകള്‍ നല്‍കിയത്. ഈ മല്‍സരത്തില്‍ മലയാളി താരം പ്ലെയിങ് ഇലവനിലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
പക്ഷെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനു വീണ്ടും ഓപ്പണിങ് റോള്‍ നല്‍കിയേക്കില്ല. ഗില്ലിനെ ഓപ്പണിങില്‍ തന്നെ നിലനിര്‍ത്തും. പകരം ടീമിനു പുറത്തു പോവേണ്ടി വരിക സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കായിരിക്കും. ദുബെയ്ക്കു പകരം സഞ്ജു പ്ലെയിങ് ഇലവനിലെത്തുമെന്നാണ് പരിശീലന സെഷനില്‍നിന്നും വ്യക്തമാവുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹം നെറ്റ്‌സില്‍ ഏറെ സമയം ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ നെറ്റ്‌സില്‍ സഞ്ജു നേരിടുന്നതാണ് വീഡിയോയിലുള്ളത്. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളായിരിക്കും മൂന്നാമങ്കത്തില്‍ അദ്ദേഹത്തിനു ലഭിച്ചേക്കുക. വിക്കറ്റ് കീപ്പിങ് ചുമതല ജിതേഷ് ശര്‍മയ്ക്കു തന്നെയാവും.
തിലക് വര്‍മയ്ക്കു ശേഷം അഞ്ചാം നമ്പറിലായിരിക്കും സഞ്ജു ബാറ്റിങിനു എത്തിയേക്കുക. ദുബെയെ കൂടാതെ ടീമില്‍ സ്ഥാനം നഷ്ടമായേക്കാവുന്ന മറ്റൊരാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. അദ്ദേഹത്തിനു പകരം വാഷിങ്ടണ്‍ സുന്ദര്‍ ഇലവനിലേക്കു വന്നേക്കുകയും ചെയ്യും. പ്ലെയിങ് ഇലവനില്‍ മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയേക്കില്ല.

അതേസമയം, അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും സൗത്താഫ്രിക്കയും ഇപ്പോള്‍ 1-1നു തുല്യതയില്‍ നില്‍ക്കുകയാണ്. തീര്‍ത്തും വ്യത്യസ്തമായ രണ്ടു ഫലങ്ങളാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ ഇരുടീമുകള്‍ക്കുമുണ്ടായത്.
ആദ്യ മല്‍സരത്തില്‍ സൗത്താഫ്രിക്കയെ 101 റണ്‍സിനു നാണംകെടുത്തിയാണ് ഇന്ത്യ ജയിച്ചുകയറിയത്. പക്ഷെ രണ്ടാമത്തേതില്‍ സൗത്താഫ്രിക്കയുടെ ഊഴമായിരുന്നു. അവര്‍ 51 റണ്‍ലിനു ഇന്ത്യയെ തരിപ്പണമാക്കുകയും ചെയ്തു.
മൂന്നാം ടി20യിലെ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.