Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു പുറത്തിരിക്കേണ്ടവന്‍!! എല്ലാത്തിനും കാരണം ആ മണ്ടത്തരം, ഒന്നല്ല, 2 തവണ

കട്ടക്ക്: സഞ്ജു സാംസണിന്റെ ആരാധതര്‍ ഭയന്നതു തന്നെ സംഭവിച്ചു. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ അദ്ദേഹത്തെ പുറത്താക്കിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മലയാളി സൂപ്പര്‍ താരത്തിനു പകരം ലോവര്‍ ഓര്‍ഡറില്‍ ജിതേഷ് ശര്‍മയ്ക്കാണ് വിക്കറ്റ് കീപ്പറായി നറുക്കുവീണത്.

ടീമില്‍ സഞ്ജുവിനു അവസരം ലഭിച്ചേക്കില്ലെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ഓപ്പണറായി ശുഭ്മന്‍ ഗില്‍ ടീമിലേക്കു മടങ്ങിയെത്തിയതാണ് അദ്ദേഹത്തിനു കാര്യങ്ങള്‍ കാര്യങ്ങള്‍ ദുഷ്‌കരമാക്കിയത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭികാതെ പോയതിനു പ്രധാന കാരണക്കാരന്‍ സസഞ്ജു തന്നെയാണ്. ഇതിന്റെ കാരണമെന്താണെന്നറിയാം.

SANJU SAMSON

സഞ്ജു ചോദിച്ചു വാങ്ങി

ടി20 ക്രിക്കറ്റില്‍ മധ്യനിരയിലും ലോര്‍ ലേവര്‍ ഓര്‍ഡറിലുമെല്ലാം ബാറ്റ് ചെയ്യുമ്പോഴുള്ള സഞ്ജു സാംസണിന്റെ ദൗര്‍ബല്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. പക്ഷെ ഇതു മെച്ചപ്പെടുത്താനോ,. തനിക്കു ഇവിടെയും ബാറ്റ് ചെയ്യാനുള്ള കഴിവുണ്ടെന്നു തെളിയിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഏറ്റവും അവസാനമായി സഞ്ജു കളിച്ചത് സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടിയാണ്. ടീമിനെ നയിച്ചതും അദ്ദേഹം തന്നെ. പക്ഷെ ടൂര്‍ണമെന്റിലെ ആറു മല്‍സരങ്ങളിലും രോഹന്‍ കുന്നുമ്മലിനൊപ്പം ഓപ്പണറായാണ് സഞ്ജു ഇറങ്ങിയത്. രണ്ടു ഫിഫ്റ്റികളടക്കം 137 സ്‌ട്രൈക്ക് ്‌റേററ്റില്‍ 233 റണ്‍സും സ്‌കോര്‍ ചെയ്തു.

മറുഭാഗത്തു ബറോഡയ്ക്കായി ഇറങ്ങിയ ജിതേഷ് ശര്‍മയ്ക്കു ഇത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 22.50 എന്ന ശരാശരിയില്‍ 163 സ്‌ട്രൈക്ക് റേറ്റിലെടുത്തത് 90 റണ്‍സ് മാത്രം. പക്ഷെ സഞ്ജുവുമായി താരതമ്യം ചെയ്യുമ്പോള്‍ ്പ്രധാന വ്യത്യാസം ജിതേഷ് ലോവര്‍ ഓര്‍ഡറിലാണ് കളിച്ചത് എന്നതാണ്.

സഞ്ജു മണ്ടത്തരം കാണിച്ചതും ഇവിടെയാണ്. ശുഭമന്‍ ഗില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടി20 ടീമില്‍ മടങ്ങിയെത്തിയതിനാല്‍ ഇനിയൊരിക്കലും സഞ്ജു ഓപ്പണിങ് മോഹിക്കേണ്ടതെന്നത് നഗ്നസത്യമാണ്. ഇതു ഉള്‍ക്കൊണ്ട് മധ്യനിരയിലും തനിക്കു നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു അദ്ദേഹം തെളിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

പക്ഷെ അതു ചെയ്യാതെ സഞ്ജു തനിക്കു നന്നായി വഴങ്ങുന്ന ഓപ്പണിങ് റോള്‍ തന്നെ മുഷ്താഖ് അലി ട്രോഫിയില്‍ തിരഞ്ഞെുക്കുകയായിരുന്നു. നേരത്തേ കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലും അദ്ദേഹം കാണിച്ചത് ഇതു തന്നെയാണ്. അന്നു കൊച്ചി ബ്ലൂടൈഗേഴ്‌സിനു വേണ്ടിയും സഞ്ജു ഓപ്പണറായാണ് ബാറ്റ് വീശിയത്.

SANJU SAMSON

സെഞ്ച്വറിയടക്കം നേടുകയും ചെയ്തു. പക്ഷെ അതിന്റെ ഗുണമൊന്നും ദേശീയ ടീമില്‍ താരത്തിനു ലഭിച്ചില്ല. കെസിഎല്ലിലും മുഷ്താഖ് അലിയുമെല്ലാം സ്ഞ്ജു മധ്യനിരയിലാണ് കളിക്കേണ്ടിയിരുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനവും ഉറപ്പായിരുന്നു.

മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാം ബാറ്റ് ചെയ്യാന്‍ തനിക്കു കഴിവുണ്ടെന്നു കോച്ച് ഗൗതം ഗംഭീറിനെയും ടീം മാനേജ്‌മെന്റിനെയുമെല്ലാം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ടി20 ടീമില്‍ സഞ്ജുവിനു ഇനി നിലനില്‍പ്പുള്ളൂ. ഇല്ലെങ്കില്‍ ഈ കളിയിലേതു പോലെ തുടര്‍ന്നും ബെഞ്ചില്‍ തന്നെയാവും അദ്ദേഹത്തിന്റെ സ്ഥാനം. ഫിനിഷര്‍ റോളിലെ സ്‌പെഷ്യലിസ്റ്റെന്ന പേരില്‍ ജിതേഷിനു ഇനിയും അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കും.

പ്ലെയിങ് 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, ലുതോ സിപംല, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ.

Story first published: Tuesday, December 9, 2025, 19:46 [IST]
Other articles published on Dec 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+