Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: യുവതാരം ഔട്ട്? പകരം സഞ്ജു!! ജയിച്ച ടീം മാറ്റാന്‍ ഇന്ത്യ; രണ്ടാമങ്കത്തിലെ 11

മുള്ളന്‍പൂര്‍: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാമങ്കത്തിന് ഇന്ത്യ കച്ചമുറുക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴു മണി മുതല്‍ പഞ്ചാബിലെ മുള്ളന്‍പൂരിലുള്ള മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം.

കട്ടക്കിലെ ആദ്യ കളിയിയില്‍ നേടിയ ഏകപക്ഷീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും സൂര്യകുമാര്‍ യാദവും സംഘവുമിറങ്ങുക. തികച്ചു ഏകപക്ഷീയമായ കളിയില്‍ 101 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിനൊപ്പം ബൗളര്‍മാരും മിന്നിച്ചപ്പോള്‍ ഇന്ത്യ അനായാസം ജയിച്ചുകയറുകയായിരുന്നു.

GILL ABHISHEK

ജയിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തുമോ അല്ലെങ്കില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തുമോയെന്നുമാണ് അറിയാനുള്ളത്. രണ്ടാം ടി20യിലെ ഇന്ത്യന്‍ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ഇലവനില്‍ ആരൊക്കെ?

രണ്ടാം ടി20ക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കാര്യമായ അഴിച്ചുപണികള്‍ക്കൊന്നും ഇന്ത്യ മുതിര്‍ന്നേക്കില്ല. കാരണം ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ വലിയ പരീക്ഷണള്‍ ടീമിനു ഗുണത്തേക്കാള്‍ ദോഷമാവും ചെയ്‌തേക്കുക. എങ്കിലും ടീം കോമ്പിനേഷനില്‍ ഒരു മാറ്റം ഇന്ത്യ വരുത്താനിടയുണ്ട്.

ആദ്യ കളിയില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തിരികെ വിളിക്കുകയെന്നതാണ്. പക്ഷെ അദ്ദേഹത്തിനു ഓപ്പണിങ് നല്‍കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറാലില്ല. കാരണം ശുഭ്മന്‍ ഗില്‍ - അഭിഷേ്ക് ശര്‍മ ജോടിയെ ഓപ്പണിങില്‍ സെറ്റാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഗില്‍ ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പാണെങ്കിലും വൈസ് ക്യാപ്റ്റന്റെ റോള്‍ കൂടിയുള്ളതിനാല്‍ മാറ്റു നിര്‍ത്തുക അസാധ്യമാണ്. ഐപിഎല്ലിലേതു പോലെ ഇന്ത്യന്‍ കുപ്പായത്തിലും ഓപ്പണിങില്‍ മിന്നിക്കാന്‍ അദ്ദേഹത്തിനു കളിയുമെന്ന ആത്മവിശ്വാസം തന്നെയാണ്് ടീം മാനേജ്‌മെന്റിനും ബിസിസിഐയ്ക്കുമുള്ളത്. അതിനാല്‍ ഗില്ലിനുള്ള പിന്തുണ ഇനിയും തുടരും.

മൂന്നാമനായിട്ടാവും സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചേക്കുക. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിനു ഒരു കളിയില്‍ ഈ റോള്‍ ലഭിച്ചിരുന്നു. പക്ഷെ സഞ്ജുവിനു അതു മുതലാക്കാനായില്ല. മൂന്നാം നമ്പറില്‍ അദ്ദേഹം കളിച്ചാല്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നാലിലേക്കു മാറും.

സഞ്ജു വന്നാല്‍ സ്ഥാനം നഷ്ടമാവുക യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയ്ക്കായിരിക്കും. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളായി മോശം ഫോമിലാണ് അദ്ദേഹം കടന്നുപോവുന്നത്. ഓസ്‌ട്രേിലയയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ 5, 29, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

SANJU SURYA

സൗത്താഫിക്കയുമായുള്ള ആദ്യ ടി20യില്‍ 26 റണ്‍സിനും തിലക് പുറത്തായി. സ്‌കോറിങിനായി താരം ബുദ്ധിമുട്ടുന്നതു പോലെയാണ് കാണപ്പെടുന്നത്. അതിനാല്‍ ഒരു ബ്രേക്ക് തിലകിനും ഗുണം ചെയ്യും. സൂര്യ നാലില്‍ ബാറ്റ് ചെയ്യുമ്പോള്‍ അഞ്ചാമനായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ പ്രതീക്ഷിക്കാം. ആദ്യ മല്‍സരത്തിലും അദ്ദേഹം ഈ റോളിലാണ് ഇറങ്ങിയത്.

അതിനു ശേഷം അടുത്ത രണ്ടു പൊസിഷനുകളില്‍ കഴിഞ്ഞ മല്‍സരത്തിലെ ഹീറോയായ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ശിവം ദുബെയെയും കാണാം. എട്ടാം നമ്പറില്‍ കളിക്കുക ജിതേഷ് ശര്‍മയാവും. പക്ഷെ ബാറ്ററുടെ റോള്‍ മാത്രമാവും അദ്ദേഹത്തിന്. കീപ്പിങ് സഞ്ജു തന്നെയാരിക്കും. ഏക സ്‌പെഷ്യലിസ്്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി തന്നെ തുടരുമ്പോള്‍ പേസ് നിരയില്‍ ഒരിക്കല്‍ക്കൂടി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും തന്നെ കളിക്കും.

രണ്ടാം ടി20യിലെ സാധ്യതാ 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Wednesday, December 10, 2025, 15:05 [IST]
Other articles published on Dec 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+