Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ബെഞ്ചില്‍? ആദ്യ ടി20യില്‍ ഇവര്‍ക്ക് ചാന്‍സില്ല!! ഗംഭീര്‍ തഴയുക ആരെയൊക്കെ

കട്ടക്ക്: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള തീപാറുന്ന ടി20 പരമ്പരയ്ക്കു അടുത്ത ചൊവ്വാഴ്ച കട്ടക്കില്‍ തുടക്കമാവുകയാണ്. രാത്രി ഏഴു മണി മുതലാണ് മല്‍സരം. അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മികച്ച തയ്യാറെടുപ്പ് കൂടിയാവും ഈ പരമ്പര.

സൂര്യകൂമാര്‍ യാദവിനു കീഴില്‍ ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിലനിര്‍ത്തിയാണ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

SANJU SAMSON

ടി20 പരമ്പരയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 15 അംഗ സ്‌ക്വാഡിലെ നാലു പേര്‍ക്കു ആദ്യ കളിയില്‍ ബെഞ്ചിലായിരിക്കും സ്ഥാനം. അവസരം കിട്ടാതെ ആദ്യ കളിയില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

തഴയപ്പെടുക ഇവര്‍

കട്ടക്കിലെ ആദ്യ ടി20യില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായേക്കാവുന്ന ആദ്യത്തെയാള്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. നേരത്തേ ശുഭ്മന്‍ പരിക്കു കാരണം പരമ്പരയില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ വീണ്ടും ഓപ്പണറായി നറുക്കുവീഴുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു സഞ്ജു.

എന്നാല്‍ അവസാന നിമിഷം ഫിറ്റ്‌നസ് വീണ്ടെടുത്ത് ഗില്‍ ടീമില്‍ കയറിപ്പറ്റിയതോടെ അദ്ദേഹത്തിന്റെ പ്രതീക്ഷകളും തകര്‍ന്നിരിക്കുകയാണ്. ബിസിസിഐയുടെ മെഡിക്കല്‍ ടീമിന്റെ ഭാഗത്തു നിന്നും ഗില്ലിനു ക്ലിയറന്‍സും ലഭിച്ചു കഴിഞ്ഞു. ഇതോടെ മുഴുവവന്‍ മല്‍സരങ്ങളിലും അദ്ദേഹം കളിക്കുകയും ചെയ്യും.

സഞ്ജുവിനു എട്ടിന്റെ പണിയാണ് ഇതു കാരണം കിട്ടിയിരിക്കുന്നത്. പരമ്പരയില്‍ ഇനി അദ്ദേഹത്തിനു എല്ലാ മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കില്ല. പകരം ജിതേഷ് ശര്‍മയ്ക്കാവും നറുക്കുവീഴുക. അഞ്ചു മുതല്‍ എവിടെയും ബാറ്റ് ചെയ്യാനും ഫിനിഷറായി കസറാനും അദ്ദേഗഹത്തിനു സാധിക്കും.

ഹാര്‍ദിക് പാണ്ഡ്യ അഞ്ചാംനമ്പറിലും ശിവം ദുബെ തൊട്ടുതാഴെയും കളിക്കുകയാണെങ്കില്‍ ഏഴാമനായി ജിതേഷാവും ക്രീസിലെത്തിയേക്കുക. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ പ്ലാനും ഇതു തന്നെയാവും. മധ്യനിരയില്‍ സഞ്ജുവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കുറഞ്ഞിട്ടുണ്ടെന്നാണ് ഓസ്‌ട്രേലിയയുമായുള്ള അവസാനത്തെ ടി20 പരമ്പര ടി20 പരനമ്പര നല്‍കുന്ന സൂചനയും ഇതാണ്.

അന്നു ആദ്യ മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. തുടര്‍ന്നുളള ടി20കളില്‍ അദ്ദേഹത്തെ ഒഴിവാക്കിയ ഗംഭീര്‍ പകരം ജിതേഷിനെ കളിപ്പിക്കുകയായിരുന്നു. ഇനി സൗത്താഫ്രിക്കയുമായുള്ള ആദ്യത്തെ രണ്ടോ, മൂന്നോ മല്‍സരങ്ങളിലും കോച്ച് ഇതു തന്നെ തുടര്‍ന്നേക്കുകയും ചെയ്യും.

ARSHDEEP SINGH

സഞ്ജു കളിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ഇലവനില്‍ നിന്നും തെറിച്ചേക്കാവുന്ന അടുത്തയാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. ഗംഭീറിനു പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അദ്ദേഹമെങ്കിലും ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വാഷി നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ അദ്ദേഹത്തിനെ ഒഴിവാക്കി അക്ഷര്‍ പട്ടേലിനെയാവും ഇന്ത്യ കളിപ്പിച്ചേക്കുക.

ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത മറ്റു രണ്ടു താരങ്ങള്‍ പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയുമാവും. കാരണം ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഹാര്‍ദിക്കിനെയും ദുബെയെയും മറ്റു പേസര്‍മാരായി ഉപയോഗിക്കാനാവും ഗംഭീറിന്റെ പ്ലാന്‍. എങ്കില്‍ മാത്രമേ എട്ടാം നമ്പര്‍ വരെ ടീമിനു ബാറ്റിങും സൂപ്പര്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒരുമിച്ച് ഇറക്കാനും ഇന്ത്യക്കു സാധിക്കുകയുമുള്ളൂ.

ആദ്യ ടി20യിലെ സാധ്യതാ 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Story first published: Saturday, December 6, 2025, 13:33 [IST]
Other articles published on Dec 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+