Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബുംറ വൈസ് ക്യാപ്റ്റനോ? ആവേണ്ടിയിരുന്നത് റിഷഭ്! ചോദ്യം ചെയ്ത് മുന്‍ താരം

1

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയമിച്ചതില്‍ നിരാശയും ആശ്ചര്യവും പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 18 പേരുള്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയ്ക്കു പൂര്‍ണ ഫിറ്റ്‌നസ് ഇനിയും വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ കെഎല്‍ രാഹുലിന് ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു.

രോഹിത് നായകനായതോടെ പുതിയ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ തന്നെയായിരിക്കുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. കാരണം ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി രോഹിത്തിന് ചുമതല നല്‍കിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി രാഹുലിനായിരുന്നു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ രാഹുല്‍ നായകനായപ്പോള്‍ വൈസ് ക്യാപ്റ്റനായി ബുംറയെത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം നായകനായി തിളങ്ങിയിട്ടുള്ള റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലുള്ളതിനാല്‍ ഇവരിലൊരാള്‍ക്കു നറുക്ക് വീഴുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയായിരുന്നു ബുംറയുടെ നിയമനം.

ബുംറയ്ക്കു ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി നല്‍കിയത് തന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയെന്നാണ് സാബ കരീം പറയുന്നത്. ഞാന്‍ ശരിക്കും അമ്പരന്നു പോയി. ജസ്പ്രീത് ബുംറയ്ക്കു വൈസ് ക്യാപ്റ്റന്‍സി ലഭിക്കുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. റിഷഭ് പന്തിനായിരിക്കും വൈസ് ക്യാപ്റ്റനാവാന്‍ കൂടുതല്‍ സാധ്യതയെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. കാരണം അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണെന്നും കരീം വിലയിരുത്തി.

2

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. എങ്ങനെയാണ് അദ്ദേഹം ഒരു മല്‍സരത്തെ വായിച്ചെടുക്കുമെന്ന് നമുക്ക് ഐപിഎല്ലില്‍ കാണാന്‍ സാധിക്കുകയും ചെയ്തു. കളിയെക്കുറിച്ച് നല്ല അവബോധമുള്ള ക്രിക്കറ്റര്‍ കൂടിയാണ് റിഷഭ്. ജസ്പ്രീത് ബുംറയ്ക്കു തീര്‍ച്ചയായും കഴിവുണ്ട്. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതുമാണ്. പക്ഷെ ബുംറ ഇതുവരെ എവിടെയും ഒരു ടീമിനെപ്പോലും നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തി. റിഷഭ് പന്തായിരിക്കും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ആദ്യത്തെയാളെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും അദ്ദേഹം കൂച്ചിച്ചേര്‍ത്തു.

ഇന്ത്യയുടെ 18 അംഗ ഏകദിന ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

Story first published: Saturday, January 1, 2022, 19:40 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+