Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റണ്‍വേട്ടയില്‍ രോഹിത്താണ് കിങ്, കോലി നാലാമത്! ഇതാ ടോപ് 6

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഒമ്പതിനു തുടക്കമാവുകയാണ്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. രോഹിത്തിനെക്കൂടാതെ വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

1

മറുഭാഗത്ത് ടെംബ ബവുമയ്ക്കു കീഴില്‍ വളരെ ശക്തമായ ടീമിനെത്തന്നെയാണ് സൗത്താഫ്രിക്ക അണിനിരത്തുന്നത്. ഈ വര്‍ഷമാദ്യം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യ തോറ്റിരുന്നു. ഈ തോല്‍വികള്‍ക്കു ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കാനായാരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ഇതുവരെ നടന്ന ടി20 മല്‍സരങ്ങളില്‍ കൂടുതല്‍ റണ്‍സെടുത്തവര്‍ ആരൊക്കെയാണെന്നറിയാം.

2

നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍യമാണ് റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനു ലഭിക്കുകയും ചെയ്യില്ല.
ഇന്ത്യ- സൗത്താഫ്രിക്ക ടി20കളുടെ ചരിത്രത്തില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ആറു പേരെയെടുത്താല്‍ അവര്‍ ആരും തന്നെ വരാനിരിക്കുന്ന പരമ്പരയില്‍ ഇല്ലെന്നത് ശ്രദ്ധേയാണ്. മൂന്നു പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമച്ചപ്പോള്‍ ശേഷിച്ച മൂന്നു പേര്‍ അടുത്ത പരമ്പരയില്‍ ടീമിലുമില്ല. ഇവര്‍ ഇന്ത്യന്‍ താരങ്ങളുമാണ്.

3

362 റണ്‍സോടെയാണ് ഇന്ത്യ- സൗത്താഫ്രിക്ക ടി20കളിലെ റണ്‍വേട്ടക്കാരനായി തലപ്പത്തുള്ളത്. രണ്ടാംസ്ഥാനത്ത് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. 339 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 300ന് മുകളില്‍ റണ്‍സുള്ള രണ്ടു പേര്‍ രോഹിത്തും റെയ്‌നയും മാത്രമാണ്.
മൂന്നാംസ്ഥാനത്ത് സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ്. 295 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

4

254 റണ്‍സുമായി വിരാട് കോലിയാണ് നാലാമന്‍. വരാനിരിക്കുന്ന പരമ്പരയില്‍ നിന്നും തഴയപ്പെട്ട വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 233 റണ്‍സുമായി അഞ്ചാമതുണ്ട്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് ആറാമത്. 208 റണ്‍സാണ് സമ്പാദ്യം.

5

സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ ഇന്ത്യക്കു വേണ്ടി രണ്ടു പേര്‍ മാത്രമ സെഞ്ച്വറികള്‍ നേടിയിട്ടുള്ളൂ. ഇവിടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാണാന്‍ സാധിക്കും. 2015ല്‍ ധര്‍മശാലയില്‍ നടന്ന ടി20യിലായിരുന്നു ഹിറ്റ്മാന്‍ സെഞ്ച്വറി കുറിച്ചത്. അന്നു 66 ബോളില്‍ 12 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം രോഹിത് 106 റണ്‍സ് നേടിയിരുന്നു. പക്ഷെ മല്‍സരത്തില്‍ സൗത്താഫ്രിക്കയ്ക്കായിരുന്നു വിജയം.

6

റെയ്‌നയുടെ സെഞ്ച്വറിയാവട്ടെ 2010ലെ ടി20 ലോകകപ്പിലായിരുന്നു. മൂന്നാമനായി ഇറങ്ങിയ റെയ്‌ന 60 ബോളില്‍ ഒമ്പതു ബൗണ്ടറിയും അഞ്ചു സിക്‌സറുമടക്കം 101 റണ്‍സെടുക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ 14 റണ്‍സിനു ജയിക്കുകയും ചെയ്തു.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

സൗത്താഫ്രിക്കന്‍ ടി20

സൗത്താഫ്രിക്കന്‍ ടി20

ടീം ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

Story first published: Saturday, June 4, 2022, 11:39 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+