IND vs SA: റിഷഭ് തടിയന്‍, അമിതഭാരം കീപ്പിങ്ങിനെ ബാധിക്കുന്നു, പരിഹസിച്ച് മുന്‍ പാക് താരം

കറാച്ചി: ഇന്ത്യയുടെ ഭാവി നായകനായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് റിഷഭ് പന്ത്. എംഎസ് ധോണി കളമൊഴിഞ്ഞപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി എത്തിയത് റിഷഭാണ്. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായി ഈ സമയത്തിനുള്ളില്‍ മാറാന്‍ റിഷഭിനായെങ്കിലും പരിമിത ഓവറിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിനെതിരേ ചോദ്യം ഉയരുകയാണ്. സമീപകാലത്തായി അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം കൂടുതല്‍ നിരാശപ്പെടുത്തുകയാണ്. ഇപ്പോഴിതാ റിഷഭിന്റെ മോശം പ്രകടനത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയ.
റിഷഭിന്റെ പ്രശ്‌നം ഫിറ്റ്‌നസാണെന്നും അമിത ശരീര ഭാരം മൂലം പ്രതീക്ഷിച്ച പോലെ കളിക്കാന്‍ സാധിക്കുന്നില്ലെന്നും കനേരിയ അഭിപ്രായപ്പെട്ടു. 'റിഷഭ് കീപ്പ് ചെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം അവന്‍ കുനിയാന്‍ പ്രയാസപ്പെടുന്നതാണ്. അവന്റ അമിത ശരീരഭാരമാണ് ഇതിന് കാരണം. അവന്റെ ഫിറ്റ്‌നസ് പരിഗണിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. അവന്‍ 100 ശതമാനം ഫിറ്റാണോ?. ക്യാപ്റ്റന്‍സിയിലേക്ക് വന്നാല്‍ ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തികുമെല്ലാം അവനെ നന്നായി പിന്തുണക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര നേടുന്ന നായകനെന്ന നേട്ടത്തിലേക്ക് പന്ത് എത്താനുള്ള സാധ്യതയുമുണ്ട്'- കനേരിയ ചൂണ്ടിക്കാട്ടി.

ഫിറ്റ്‌നസ് പ്രശ്‌നം റിഷഭ് നേരിടുന്നുണ്ട്. സമീപകാലത്തായി അദ്ദേഹത്തിന്റെ ശരീര ഭാരം കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനായാസമായി ഷോട്ട് കളിക്കാന്‍ പ്രയാസപ്പെടുന്നു. കൃത്യമായ ടൈമിങ്ങും ലഭിക്കുന്നില്ല. റിഷഭ് കീപ്പറാവുമ്പോള്‍ വയറ് കൂടുതല്‍ ഉള്ളതിനാല്‍ പേസര്‍മാര്‍ക്കെതിരേ കുനിഞ്ഞ് കീപ്പ് ചെയ്യാന്‍ തടസമാവുന്നു. നിലവിലെ സാഹചര്യത്തില്‍ ശരീരഭാരം നിയന്ത്രിക്കാനായില്ലെങ്കില്‍ അദ്ദേഹം ടീമിന് പുറത്താകാനുള്ള സാധ്യത ഏറെയാണ്.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

പ്രതീക്ഷിക്കുന്നതുപോലെ ശരീരം വേഗത്തില്‍ ചലിപ്പിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. വിക്കറ്റുകള്‍ക്കിടയില്‍ ഓടുമ്പോഴും ഇതേ പ്രശ്‌നം അദ്ദേഹത്തിനുണ്ട്. യോയോ ടെസ്റ്റില്‍ റിഷഭ് പരാജയപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന താരമെന്ന നിലയില്‍ റിഷഭ് ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും ഒരിടക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വേട്ടയാടിയെങ്കിലും അദ്ദേഹം പിന്നീട് ആ പ്രശ്‌നം പരിഹരിച്ചു.
വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് ചട്ടങ്ങള്‍ കര്‍ശനമായിരുന്നു. ഫിറ്റ്‌നസില്ലാത്ത ഒരു താരത്തെപ്പോലും ഇന്ത്യ പരിഗണിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്തായി താരങ്ങളുടെ ഫിറ്റ്‌നസിന് കാര്യമായ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് പറയാം. റിഷഭില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലെ പ്രധാന താരമാണെന്നിരിക്കെ അദ്ദേഹം ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ട്.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ രണ്ട് മത്സരവും ഇന്ത്യ തോറ്റെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. ഇന്ത്യയെ പരമ്പര കിരീടത്തിലേക്കെത്തിച്ചാല്‍ നായകനെന്ന നിലയില്‍ റിഷഭിനത് വലിയ നേട്ടമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications