Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റിങ്കുവിന്റെ പടുകൂറ്റന്‍ സിക്‌സര്‍, തകര്‍ത്തത് മീഡിയ റൂമിന്റെ ചില്ല്! വീഡിയോ വൈറല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യ ംബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് റിങ്കു സിങ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ബാറ്റിങ് അവസാനിക്കാന്‍ 3 പന്ത് മാത്രം ബാക്കിയുള്ളപ്പോള്‍ മഴ വില്ലനായെത്തുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ 39 പന്തില്‍ 68 റണ്‍സാണ് റിങ്കു നേടിയത്. 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് റിങ്കു കസറുന്നത്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച ആദ്യ ഇന്നിങ്‌സിലൂടെത്തന്നെ റിങ്കു തന്റെ മികവ് എത്രത്തോളമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

റിങ്കുവിന്റെ ബാറ്റിങ് പ്രകടനത്തെ എല്ലാവരും വാഴ്ത്തവെ അദ്ദേഹത്തിന്റെ ഒരു ഷോട്ട് ചെന്ന് പതിച്ച ഇടത്തിന്റെ ചിത്രവും വീഡിയോകളും വൈറലായിരിക്കുകയാണ്. റിങ്കു പറത്തിയ വമ്പന്‍ സിക്‌സര്‍ മീഡിയോ റൂമിന്റെ ചില്ലില്‍ അടിക്കുകയായിരുന്നു. ഇതോടെ ചില്ലിന് വിള്ളല്‍ വീഴുകയും ചെയ്തിരിക്കുന്നു. റിങ്കുവിന്റെ പവര്‍ എന്ന നിലയില്‍ തകര്‍ന്ന ചില്ലിന്റെ ചിത്രങ്ങളാണ് കൂടുതല്‍ വൈറലാവുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിങ്കുവിനെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ കളിപ്പിക്കുന്നത്.

എന്നാല്‍ രണ്ടാം ടി20യില്‍ അഞ്ചാം നമ്പറിലാണ് റിങ്കു സിങ് ഇറങ്ങിയത്. ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ ജിതേഷ് ശര്‍മയേയും ഇറക്കി. ഇന്ത്യയുടോ ടോപ് ഓഡര്‍ തിളങ്ങാത്ത സാഹചര്യത്തില്‍ ഇന്ത്യ ഇത്തരമൊരു മാറ്റം പരീക്ഷിച്ചത്. അത് ക്ലിക്കാവുകയും ചെയ്തു. 174ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് റിങ്കുവിന്റെ ബാറ്റിങ്. നായകന്‍ സൂര്യകുമാര്‍ യാദവ് നായകന്റെ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. ആറ് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ നില്‍ക്കവെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്.

36 പന്ത് നേരിട്ട് 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് സൂര്യ നേടിയത്. തിലക് വര്‍മ വലിയൊരു സ്‌കോര്‍ നേടിയില്ലെങ്കിലും മത്സരത്തില്‍ നിര്‍ണ്ണായക ഇംപാക്ട് സൃഷ്ടിക്കാന്‍ തിലകിനായി. മൂന്നാം നമ്പറിലിറങ്ങിയ ഇടം കൈയന്‍ താരം 20 പന്തില്‍ 29 റണ്‍സാണ് നേടിയത്. 4 ഫോറും 1 സിക്‌സും പറത്തിയ തിലകിന്റെ ബാറ്റിങ്ങാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം കുറച്ചാണ്. തിലകിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സൂര്യയേയും ധൈര്യത്തോടെ കളിക്കാന്‍ പ്രേരിപ്പിച്ചത്.

glass

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ നിര്‍ണ്ണായകതാരമായി റിങ്കു സിങ് ഉണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ ജിതേഷ് ശര്‍മക്ക് അവസരം മുതലാക്കാനായില്ല. മൂന്ന് പന്ത് നേരിട്ട താരം 1 റണ്‍സെടുത്താണ് പുറത്തായത്. എയ്ഡന്‍ മാര്‍ക്രത്തെ സിക്‌സര്‍ പറത്താനുള്ള ജിതേഷിന്റെ ശ്രമം സ്റ്റംബ്‌സിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തില്ലാത്ത ഇന്ത്യന്‍ യുവനിര പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എന്നാല്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍ ഹീറോയെന്ന് വിളിക്കുന്ന ശുബ്മാന്‍ ഗില്ലിന് ഉത്തരവാദിത്തം ഏറ്റെടുക്കാനായില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ യശ്വസി ജയ്‌സ്വാളുണ്ട്. എന്നാല്‍ ആംഗര്‍ റോളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ശുബ്മാന്‍ ഗില്ലാണ്. ദൗര്‍ഭാഗ്യവശാല്‍ ഗില്‍ നിരാശപ്പെടുത്തി. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക: മാത്യു ബ്രീറ്റ്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി ഫെലുക്ക്വായോ, ജെറാള്‍ഡോ കോയിറ്റ്‌സി, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി

Story first published: Tuesday, December 12, 2023, 23:05 [IST]
Other articles published on Dec 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+