For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗില്‍ ടെസ്റ്റില്‍ അശ്വിനേക്കാള്‍ താഴെയോ? ഈ കണക്കുകള്‍ ഞെട്ടിക്കും!

സെഞ്ചൂറിയന്‍: മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് യുവ ഓപ്പണിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. ഏകദിന ഫോര്‍മാറ്റില്‍ ഇതു ശരിവയ്ക്കുന്ന പ്രകടനം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ഗില്‍ ശരിക്കും പതറുകയാണ്. സൗത്താഫ്രിക്കയുമായി സെഞ്ചൂറിയനില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സിലും ഗില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്.

മികച്ച ഷോട്ടുകള്‍ കളിച്ച ഗില്‍ വലിയൊരു സ്‌കോറുമായി ഇന്ത്യയുടെ ഹീറോയായി മാറുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതിനു സാധിച്ചില്ല. 26 റണ്‍സെടുത്ത ഗില്ലിനെ മാര്‍ക്കോ യാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 37 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളുള്‍പ്പെട്ടിരുന്നു.

SHUBMAN GILL

ഇതുവരെയുള്ള ടെസ്റ്റ് കരിയറെടുത്താല്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനും താഴെയാണ് ഗില്ലെന്നു കണക്കുകള്‍ പറയുന്നു. ഇതു തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. കാരണം മുന്‍നിര ബാറ്ററായ ഗില്ലിനേക്കാള്‍ മുകളിലാണ് ലോവര്‍ ഓര്‍ഡര്‍ ബാറ്ററായ അശ്വിനെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യം തന്നെയാണ്.

ആദ്യത്തെ 35 ടെസ്റ്റുകളില്‍ നിന്നും ഗില്ലിനു നേടാനാത് 994 റണ്‍സാണ്. രണ്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. ശരാശരിയാവട്ടെ 31.06ഉം ആണ്. എന്നാല്‍ ഇതിനേക്കാള്‍ മികച്ച പ്രകടനമാണ് ആദ്യത്തെ 35 ഇന്നിങ്‌സുകളില്‍ അശ്വിന്‍ നടത്തിയിരിക്കുന്നത്. 37.26 ശരാശരിയില്‍ അദ്ദേഹം 1006 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും അശ്വിന്‍ കുറിക്കുകയും ചെയ്തു.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഗില്ലിനു ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. നാന്ദ്രെ ബര്‍ഗറുടെ ബോളില്‍ എഡ്ജായ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ വെറയ്ന്‍ പിടികൂടുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ വലിയ ആത്മവിശ്വാസത്തിലാണ് ഗില്‍ കാണപ്പെട്ടത്. തന്റെ ട്രേഡ്മാര്‍ക്കായ ചില കണ്ണഞ്ചടിപ്പിക്കുന്ന ചില ഡ്രൈവുകളും താരം കളിച്ചിരുന്നു.

യാന്‍സണ്‍ എറിഞ്ഞ 14ാം ഓവറിലാണ് ഗില്‍ പുറത്തായത്. ഈ ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ ഗില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളായിരുന്നു രണ്ടാമത്തേത്. കവര്‍ ഏരിയയിലൂടെ ഗില്‍ ഇതു കിടിലന്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തുകയും ചെയ്തു. അടുത്തത് ഓഫ്സ്റ്റംപിന് പുറത്ത് ഒരു ലെങ്ത്ത് ഡെലിവെറിയായിരുന്നു. തൊട്ടുമുമ്പത്തെ ഷോട്ടിന്റെ റീപ്ലേ പോലെ ഗില്‍ അതും അനായാസം ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു.

R ASHWIN

പക്ഷെ ഓവറിലെ അവസാനത്തെ ബോളില്‍ ഗില്ലിനു പിഴച്ചു. ഇത്തവണ കിടിലനൊരു യോര്‍ക്കറായിരുന്നു യാന്‍സണ്‍ എറിഞ്ഞത്. ഗില്‍ അതു പ്രതിരോധിക്കുന്നതിനു പകരം ലെഗ് സൈഡിലേക്കു കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ടൈമിങ് പിഴച്ചപ്പോള്‍ ബോള്‍ നേരെ മിഡില്‍ സ്റ്റംപില്‍ പതിക്കുകയായിരുന്നു. ഞെട്ടലോടെ നിന്ന ശേഷം ഗില്‍ തലതാഴ്ത്തി ഗ്രൗണ്ട് വിടുകയും ചെയ്തു.

അതേസമയം, ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയിലേക്കു നീങ്ങുകയാണ്. 163 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങ്ങിനു ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം മൂന്നാം സെഷനില്‍ ഏഴു വിക്കറ്റിനു 110 റണ്‍സെന്ന നിലയില്‍ പതറുകയാണ്. മൂന്നു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ സൗത്താഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 53 റണ്‍സ് കൂടി വേണം.

Story first published: Thursday, December 28, 2023, 20:18 [IST]
Other articles published on Dec 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+