For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind Vs Sa: ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമായി, ധവാന്‍ നയിക്കും, മുകേഷ് കുമാര്‍ പുതുമുഖം

ഇന്ത്യയുടെ പ്രധാന ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകും

1

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി സഞ്ജു സാംസണല്ല പകരം ശ്രേയസ് അയ്യരിനെയാണ് നിയോഗിച്ചത്. ഇന്ത്യയുടെ പ്രധാന ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകും. ബാക്കിയുള്ള ഒട്ടുമിക്ക യുവതാരങ്ങളേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

മുകേഷ് കുമാറിന് കന്നി വിളി

മുകേഷ് കുമാറിന് കന്നി വിളി

ബംഗാള്‍ താരം മുകേഷ് കുമാറിന് ഇന്ത്യന്‍ ടീമിലേക്ക് കന്നി വിളിയെത്തി. വലം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ താരം സമീപകാലത്തായി മികച്ച പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെക്കുന്നത്. ഐപിഎല്ലിലും പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന രജത് പാട്ടീധാറിനും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചു. ടി20 ലോകകപ്പില്‍ ബാക്കപ്പ് താരങ്ങളായി പരിഗണിച്ചിട്ടും ശ്രേയസും രവി ബിഷ്‌നോയിയും ദീപക് ചഹാറും ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ചതാണ് കൗതുകമായത്.

രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ് എന്നിവരെല്ലാം ടീമില്‍ സ്ഥാനം നേടിയപ്പോള്‍ പൃഥ്വി ഷാക്കും ഉമ്രാന്‍ മാലിക്കിനും അവസരം ലഭിച്ചില്ല. ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഉമ്രാന് സാധിച്ചെങ്കിലും വിളിയെത്തിയില്ല. ഉമ്രാനെ ഇന്ത്യ നെറ്റ് ബൗളറായി ടി20 ലോകകപ്പില്‍ കൊണ്ടുപോകുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

സഞ്ജുവിന് ഫോം തുടരണം

സഞ്ജുവിന് ഫോം തുടരണം

സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. ഇഷാന്‍ കിഷനും തല്‍സ്ഥാനത്തേക്ക് അവസരം തേടുന്നു. ഇന്ത്യ എ ടീമിനൊപ്പം തിളങ്ങിയ ശര്‍ദുല്‍ ഠാക്കൂറും ടീമിലേക്ക് തിരിച്ചുവരവ് നടത്തി. റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യന്‍ ടീമിനൊപ്പം ലഭിച്ച അവസരങ്ങളിലൊന്നും തിളങ്ങാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള അവസരങ്ങള്‍ അദ്ദേഹം മുതലാക്കേണ്ടതായുണ്ട്.

പേസ് നിര ശക്തം

പേസ് നിര ശക്തം

സ്പിന്നറായി കുല്‍ദീപ് യാദവിനെയും പരിഗണിച്ചിട്ടുണ്ട്. സീനിയര്‍ സ്പിന്നറെന്ന നിലയില്‍ കുല്‍ദീപിന് സ്ഥിരതയോടെ തിളങ്ങിയാലെ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവു. ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍ എന്നിവരാണ് പേസ് നിരയില്‍. ആവേശ് ഖാന്‍ തല്ലുകൊള്ളിയെന്ന പേര് മാറ്റേണ്ടതായുണ്ട്. മുഹമ്മദ് സിറാജ് ന്യൂബോളിലടക്കം മികവ് കാട്ടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ജസ്പ്രീത് ബുംറക്ക് പകരം സിറാജിനെ പരിഗണിച്ചിരുന്നു. ടി20 ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്താനാണ് ചഹാറിനെയും ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ഗെയ്ക്‌വാദിന് കടുപ്പം

ഗെയ്ക്‌വാദിന് കടുപ്പം

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പല താരങ്ങള്‍ക്കും മികവ് കാട്ടി വളര്‍ന്നുവരാനുള്ള അവസരമാണ് മുന്നിലുള്ളത്. സഞ്ജു സാംസണ്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ഇന്ത്യ എ ടീമിനെ നയിച്ച് ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരാന്‍ സഞ്ജുവിനായിരുന്നു. ശുബ്മാന്‍ ഗില്ലിന് ഓപ്പണിങ്ങില്‍ മികവ് തുടരേണ്ടതായുണ്ട്. റുതുരാജ് ഗെയ്ക് വാദിന് പ്ലേയിങ് 11 സ്ഥാനം ലഭിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം.

ഇന്ത്യയുടെ ഏകദിന ടീം

ഇന്ത്യയുടെ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈ. ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, രജത് പാട്ടീധാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍

Story first published: Sunday, October 2, 2022, 19:02 [IST]
Other articles published on Oct 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+