For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അഭിഷേകല്ല, റണ്‍വേട്ടക്കാരനാവുക സഞ്ജു!! എഐ പ്രവചനം; കാരണമിങ്ങനെ

കട്ടക്ക്: സൗത്താഫ്രിക്കയ്‌ക്കെതിരേ ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യന്‍ ടോപ്‌സ്‌കോററെ പ്രവചിച്ചിരിക്കുകയാണ് എഐ. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ആദ്യ പോരാട്ടം കട്ടക്കിലാണെങ്കില്‍ തുടര്‍ന്നുള്ള കളികള്‍ മുള്ളന്‍പുര്‍ (11), ധരംശാല (14), ലഖ്‌നൗ (17), അഹമ്മദാബാദ് (19) എന്നീവിടങ്ങളിലാണ്.

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്കയെ മലര്‍ത്തിയടിക്കാനായത് തീര്‍ച്ചയായും ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ടി20 പരമ്പരയിലും ഇനി വിജയം ആവര്‍ത്തിക്കാനായിരിക്കും ഇനി സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ABHISHEK SHARMA

ആരടിക്കും കൂടുതല്‍ റണ്‍സ്?

ടി20 സ്‌ഷ്യെലിസ്റ്റുകളായ ഒരുപിടി മികച്ച കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിനായി മികച്ച സംഭാവനകള്‍ നല്‍കുന്നതിനാണ് ഇപ്പോഴത്തെ സംഘത്തിലുള്ള കളിക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യവും കോച്ച് ഗൗതം ഗംഭീര്‍ അവര്‍ക്കു നല്‍കിയിട്ടുമുണ്ട്.

അതിനാല്‍ തന്നെ വിക്കറ്റ് നഷ്ടമാവുമെന്ന ഭയമില്ലാതെ കളിക്കാന്‍ താരങ്ങള്‍ക്കു സാധിക്കുകയും ചെയ്യുന്നു. റിസ്‌കി ക്രിക്കറ്റ് കളിച്ച് വിക്കറ്റ് നഷ്ടമായാലും കോച്ചിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടാവുമെന്നത് താരങ്ങള്‍ക്കു നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്.

നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തുടങ്ങിയവരെല്ലാം ഈ പരമ്പരയില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരനാവാന്‍ മിടുക്കുള്ളവരാണ്.

കരിയര്‍ ബെസ്റ്റ് ഫോമിലാണ് അഭിഷേക് ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. സ്ഥിരമായി 200 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നയാളാണ് താരം. അവസാനമായി കളിച്ച പരമ്പരയിലും ടൂര്‍ണമന്റിലുമെല്ലാം കസറാന്‍ അദ്ദേഹത്തിനായിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയിലാണ് അഭിഷേക് അവസാനം കളിച്ചത്. ഇതില്‍ ടോപ്‌സ്‌കോററാവുക മാത്രമല്ല, പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതിനു മുമ്പ് യുഎഇയില്‍ നടന്ന ഏഷ്യാകപ്പിലും അഭിഷേകായിരുന്നു ഹീറോ.

ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ കാരണങ്ങളാല്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സൗത്താഫ്രിക്കന്‍ ടീം ഏറ്റവുമധികം ഭയപ്പെടുന്നതും അഭിഷേകിനെയാവും.

സൂര്യ ഇപ്പോള്‍ കരിയര്‍ ബെസ്റ്റ് ഫോമിലല്ലെങ്കിലും ടി20 ഫോര്‍മാറ്റെന്നത് അദ്ദേഹത്തിന്റെ ഏരിയയാണ്. താളം വീണ്ടെടുത്തു കഴിഞ്ഞാല്‍ സ്‌കൈയെ പിടിച്ചുകെട്ടുകയെന്നത് ഏതു ടീമിനും അസാധ്യമായിരിക്കും.

കാരണം അത്ര മാത്രം വൈിധ്യമാര്‍ന്ന ഷോട്ടുകള്‍ സൂര്യയുടെ പക്കലുണ്ട്. നായകസ്ഥാനമേറ്റെടുത്ത ശേഷം ബാറ്റിങ് ഫോമില്‍ ഇടിവുണ്ടായിട്ടുണ്ടെന്നതു ശരിയാണ്. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ സൂര്യ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

എഐ പ്രവചനം

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കുമെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. ഇതിന്റെ കാരണങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷം കളിച്ച ടി20 പരമ്പരയില്‍ അദ്ദേഹം അവിശ്വസനീയ ഫോമിലായിരുന്നു.

SANJU SAMSON

മൂന്നു കളിയില്‍ രണ്ടിലും സെഞ്ച്വറി അടിച്ചെടുക്കാന്‍ സഞ്ജുവിനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട എതിരാളികള്‍ കൂടിയാണ് സൗത്താഫ്രിക്ക. സഞ്ജു ആദ്യത്തെ ഏകദിന സെഞ്ച്വറി അടിച്ചെടുത്തതും അവര്‍ക്കെതിരേ തന്നെയയാണ്.

കട്ടക്ക് പോലെയുള്ള ഇന്ത്യന്‍ പിച്ചുകള്‍ അദ്ദേഹത്തിന്റെ അഗ്രസീവ് ബാറ്റിങ് ശൈലിക്കു ഏറെ യോജിച്ചതാണ്. പേസിനെയും സ്പിന്നിനെയും ഒരുപോലെ കൈകാര്യം ചെയ്യാനും താരത്തിനു കഴിയും. ടി20 പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചാല്‍ റണ്‍വേട്ടയില്‍ മുന്നിലും സഞ്ജുവിനെ പ്രതീക്ഷിക്കാം.

Story first published: Monday, December 8, 2025, 6:41 [IST]
Other articles published on Dec 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+