IND vs SA: വെങ്കടേഷിന് ഇടമില്ല, ശ്രേയസും സൂര്യയും ടീമില്‍- ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് മുന്‍ താരം
സൗത്താഫ്രിക്കയ്‌ക്കെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്, മാത്രമല്ല മുന്‍ നായകന്‍ വിരാട് കോലിയെ വര്‍ഷങ്ങള്‍ക്കു ശേഷം വെറുമൊരു ബാറ്റര്‍ മാത്രമായി ഈ പരമ്പരയില്‍ കാണാം.
ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയിലെ ഏറ്റവും വലിയ നഷ്ടം പുതിയ നിശ്ചിത ഓവര്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവമാണ്. പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ അദ്ദേഹത്തിനു പരമ്പരയില്‍ നിന്ന് പിന്‍മാറേണ്ടി വരികയായിരുന്നു.

വസീം ജാഫര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ ഓപ്പണര്‍മാര്‍ നായകന്‍ കെഎല്‍ രാഹുലും വെറ്ററന്‍ താരം ശിഖര്‍ ധവാനുമാണ്. മിന്നുന്ന ഫോമിലുള്ള രാഹുലില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ഇന്ത്യ ഈ പരമ്പരയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നാണ് അറിയാനുള്ളത്.

ധവാന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിന് ഈ പരമ്പര വളരെ നിര്‍ണായകമാണ്. കാരണം ഓപ്പണിങ് സ്ഥാനത്തേക്കു ഇപ്പോള്‍ വലിയ മല്‍സരമാണ് നടക്കുന്നത്. രോഹിത് ടീമിലേക്കു അടുത്ത പരമ്പരയില്‍ തിരിച്ചെത്തും. കൂടാതെ യുവതാരം റുതുരാജ് ഗെയ്ക്വാദും ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പര ധവാന് നിലനില്‍പ്പ് പോരാട്ടം കൂടിയാണ്. ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ അദ്ദേഹത്തിനു മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.

ജാഫറിന്റെ ഇലവനില്‍ മൂന്നാംസ്ഥാനത്തു മുന്‍ നായകന്‍ വിരാട് കോലിയും നാലാം നമ്പറില്‍ ശ്രേയസ് അയ്യരുമാണ്. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ പോവുന്ന കോലി ബാറ്റിങില്‍ പഴയ ടച്ച് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിക്കു വേണ്ടിയുള്ള രണ്ടു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ് അദ്ദേഹം അവസാനിപ്പിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

മികച്ച ഫോമിലുള്ള ശ്രേയസ് നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യനായ താരമാണ്. പരിക്കും ശസ്ത്രക്രിയയുമെല്ലാം കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷം ഏകദിനത്തിലേക്കുള്ള ശ്രേയസിന്റെ മടങ്ങി വരവ് കൂടിയായിരിക്കും ഈ പരമ്പര. സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന തൊട്ടുമുമ്പത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയും ശ്രേയസ് നേടിയിരുന്നു.

അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലേക്കു വസീം ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയാണ്. മികച്ച ഫോമിലുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ ജാഫര്‍ തന്റെ ഇലവനിലുള്‍പ്പെടുത്തിയില്ല. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹം ടി20യില്‍ അരങ്ങേറിയത്. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഏകദിനത്തിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് വെങ്കടേഷ്.

നേരത്തേ മൂന്ന്, നാല് നമ്പറുകളിലെല്ലാം കളിച്ചിട്ടുള്ള സൂര്യകുമാറിന് ആറാം നമ്പറാണ് ജാഫര്‍ നല്‍കിയിരിക്കുന്നത്. വെങ്കടേഷിനു പകരമാണ് മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുലിനെ അദ്ദേഹം ടീമിലെടുത്തിരിക്കുന്നത്. അഞ്ചാം ബൗളറുടെ റോളും ശര്‍ദ്ദുലിനായിരിക്കും.

പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാളെയുമാണ് ജാഫര്‍ തന്റെ ഇലവനിലെ ബൗളര്‍മാരായി തിരഞ്ഞെുത്തത്. 2017നു ശേഷം ഏകദിന ടീമിലേക്കുള്ള അശ്വിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ പരമ്പര. കഴിഞ്ഞ ടി20 ലോകകപ്പിലൂടെ ദേശീയ ടീമിലേക്കു മടങ്ങിവന്ന അദ്ദേഹം പിന്നാലെ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും കളിച്ചിരുന്നു.

ചഹലാവട്ടെ 2018-19ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ്. അന്നു വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ആറു മല്‍സരങ്ങളുടെ പരമ്പര 5-1നു സ്വന്തമാക്കിയപ്പോള്‍ ബൗളിങിലെ തുറുപ്പുചീട്ടുകളിലൊരാളായിരുന്നു ചഹല്‍. വൈസ് ക്യാപ്റ്റന്റെ റോള്‍ കൂടി ഇത്തവണയുള്ള ബുംറ പതിവു തെറ്റിക്കാതെ മികച്ച ഫോം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഭുവി, സിറാജ് ഈ രണ്ടു പേരിലൊരള്‍ക്കു മാത്രമേ ജാഫര്‍ ടീമിലിടം നല്‍കിയിട്ടുള്ളൂ. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ സിറാജിനായിരിക്കും നറുക്കുവീഴുക. പക്ഷെ അനുഭവസമ്പത്തും സൗത്താഫ്രിക്കയിലെ പിച്ചിന്റെ സ്വഭാവവും നോക്കുമ്പോള്‍ ഭുവിയും അപകടകാരിയായി മാറും.

ജാഫറുടെ ഇന്ത്യന്‍ ഇലവന്‍
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍/ മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications