കട്ടക്ക്: സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 പോരാട്ടത്തിനുള്ള ഇന്ത്യയുടെ ബെസ്റ്റ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന് പഠാന്‍. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്‍പ്പെടെ രണ്ടു മികച്ച കളിക്കാര്‍ക്കു അദ്ദേഹത്തിന്റെ ഇലവനില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
അഞ്ചു ടി20 കളുടെ പരമ്പരയിലാണ് സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യയും എയ്ഡന്‍മ മാര്‍ക്രമിന്റെ സൗത്താഫ്രിക്കയും ഏറ്റുമുട്ടുക. ഒരു വര്‍ഷത്തിനിടെ ഇരുടീമുകളും മുഖാമുഖം വരുന്ന പരമ്പര കൂടിയാണിത്. കഴിഞ്ഞ തവണ സൗത്താഫ്രിക്കയെ 3-1നു തകര്‍ത്തുവിടാന്‍ സൂര്യക്കും സംഘത്തിനുമായിരുന്നു.

ഇന്ത്യന്‍ 11ല്‍ ആരൊക്കെ?
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സൗത്താഫ്രിക്കയുമായുള്ള ആദ്യ അങ്കത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടിയത്. യുവത്വത്തിനും പരിചയ സമ്പത്തിനും പ്രാധാന്യം നല്‍കിയുള്ള വളരെ സന്തുലിതമായ ഒരു ടീമിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
വെടിക്കെട്ട് ബാറ്ററു ലോക ഒന്നാംനമ്പര്‍ താരവുമായ അഭിഷേക് ശര്‍മയ്‌ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക. ഈ പരമ്പരയിലൂടെ ടി20 ടീമിലെ സ്ഥാനമുറപ്പിക്കാന്‍ ഗില്ലിനു സാധിക്കുമെന്നും ഇര്‍ഫാന്‍ പറയുന്നു. പരിക്കു ഭേദമായ ശേഷം ദേശീയ ടീമിലേക്കു ഗില്‍ മടങ്ങിയെത്തുന്ന പരമ്പരയാണിത്.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയു നാലാമനായി തിലക് വര്‍മയെയുമാണ് ഇന്ത്യന്‍ ഇലവനില്‍ ഇര്‍ഫാന്‍ ഉള്‍പ്പെടുത്തിയത്. ഈ ഫോര്‍മാറ്റിലെ സ്പഷ്യലിസ്റ്റുകളായ താരങ്ങള്‍ കൂടിയാണ് ഇരുവരും. തിലകിന്റെ സാന്നിധ്യം ടോപ്പ് ഫോറില്‍ ടീമിനു രണ്ടാമത്തെ ഇടംകൈ ബാറ്ററെന്ന ഓപ്ഷനും കൂടിയാണ് നല്‍കുന്നത്.
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിനെ ഇലവനിലേക്കു ഇര്‍ഫാന്‍ പരിഗണിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരു താരം വെടിക്കെട്ട് ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെയുമാണ്. സമീപകാലത്തു ഇന്ത്യ കളിച്ച ടി20കളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ് ദുബെ. പക്ഷെ ഇലവനില്‍ അദ്ദേഹത്തിനു ഇടം നല്‍കാന്‍ ഇര്‍ഫാന്‍ തയ്യാറായില്ല.
ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലിനെയും ഹാര്‍ദിക് പാണ്ഡ്യയെയുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍ അദ്ദേഹമുള്‍പ്പെടുത്തിയത്. ബാറ്റിങിനൊപ്പം ബൗളിങിലും സംഭാവന നല്‍കാന്‍ സാധിക്കുന്ന താരങ്ങളാണ് ഇരുവരും. പരിക്കേറ്റ് പുറത്തിരുന്ന ശേഷമാണ് ഹാര്‍ദിക്കിന്റെ മടങ്ങിവരവ്. കഴിഞ്ഞ ഏഷ്യ കപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല.

ഏഴാം നമ്പറില്‍ ഫിനിഷറായി ഇര്‍ഫാന്‍ പരിഗണിച്ചത് വിക്കറ്റ് കീപ്പര്‍ കൂടിയായ ജിതേഷ് ശര്‍മയെയാണ്. ലോവര്‍ ഓര്‍ഡറില്‍ മികച്ച സ്ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇര്‍ഫാനെ ആകര്‍ഷിച്ചത്. അതിനു ശേഷം ബൗളര്‍മാരാണ് ഇന്ത്യന്‍ ഇലവനിലുള്ളത്. രണ്ടു വീതം സ്്പിന്നര്‍മാരും പേസര്‍മാരുമടങ്ങുന്നതാണ് ടീമിന്റെ ബൗളിങ് കോമ്പിനേഷന്‍.
സൂപ്പര്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഇലവനില്‍ ഇര്‍ഫാന്‍ ഉള്‍പ്പെടുത്തി. മധ്യഓവറുകളില്‍ വിക്കറ്റുകളെടുക്കാന്‍ ഇരുവരും ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ ബൗളറായ സ്റ്റാര്‍ ബൗളറായ ജസ്പ്രീത് ബുംറയാണ്. അദ്ദേഹത്തിനു കൂട്ടായി അര്‍ഷ്ദീപ് സിങിനും ഇലവനില്‍ ഇടം ലഭിച്ചു.
ഇര്‍ഫാന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് 11
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.