Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇഷാന്‍, ഡികെ, ചാഹല്‍ ഇല്ല! ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്ത് ചോപ്ര

സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവും? ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസമാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ജൂണ്‍ ഒമ്പതിനാണ് ടി20 പരമ്പരയിലെ ആദ്യ മല്‍സരം. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുന്നത്.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ പേസ് ജോടികളായ ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിങുമാണ് ടീമിലെ പുതുമുഖങ്ങള്‍. 2019ലെ ഏകദിന ലോകകപ്പിനു ശേഷം കാര്‍ത്തിക് ആദ്യമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പരമ്പര കൂടിയാണിത്. ഓപ്പണര്‍ കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു.

2

കാര്‍ത്തികിനെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലേക്കു തിരിച്ചെത്തിയ മറ്റൊരു താരം. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് ഹാര്‍ദിക് അവസാനമായി ദേശീയ ടീമിന്റെ ഭാഗമായത്. ലോകകപ്പിനു ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി അദ്ദേഹത്തിനു ബ്രേക്ക് നല്‍കുകയായിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചുകൊണ്ടാണ് ഹാര്‍ദിക് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ബൗളിങ് പുനരാരംഭിച്ച അദ്ദേഹം ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും തിളങ്ങുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരാക്കിയാണ് ജിടിയെ ഹാര്‍ദിക് പ്ലേഫിലെത്തിച്ചത്.

3

സ്വന്തം യൂട്യൂബ് ചാനലിലാണ് ആകാശ് ചോപ്ര ഇന്ത്യയുടെ ടി20 ടീമിനെക്കുറിച്ച് വിശകലനം നടത്തുകയും ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നത്. ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഘടന എങ്ങനെയായിരിക്കും? രാഹുലിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യുന്നത് നിങ്ങള്‍ കണ്ടേക്കുമെന്നു തോന്നുന്നു. പക്ഷെ ധാരാളം കീപ്പര്‍മാര്‍ ടീമിലുണ്ട്. അതുകൊണ്ടു തന്നെ ഇഷാന്‍ ഓപ്പണ്‍ ചെയ്‌തേക്കില്ല. രാഹുലിനൊപ്പം റുതുരാജ് ഗെയ്ക്വാദിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാം. അതാണ് നല്ല ചോയ്‌സെന്നും ആകാശ് ചോപ്ര വിലിരയിരുത്തി.

4

ശ്രേയസ് അയ്യര്‍ക്കും ദീപക് ഹൂഡയ്ക്കും ഉറപ്പായും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇവര്‍ക്കു ശേഷം പ്ലെയിങ് ഇലവനിലുണ്ടാവുക റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. ഇതോടെ ഇന്ത്യയുടെ മധ്യനിര തയ്യാറാവും. വളരെ ശക്തമായ ബാറ്റിങ് നിരയായിരിക്കും ഇതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

5

ദിനേശ് കാര്‍ത്തികിനെയും വെങ്കടേഷ് അയ്യരെയും അദ്ദേഹം തന്റെ ഇലവനിലുള്‍പ്പെടുത്തിയില്ല. സ്റ്റാര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരെയും ചോപ്ര പുറത്തിരുത്തി. പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ടീമിലിടം പിടിച്ചത്. പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ഇലവനാണ് ചോപ്ര തിരഞ്ഞെടുത്തത്. നാലു സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഇന്ത്യന്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.

ആകാശ് ചോപ്രയുടെ പ്ലെയിങ് ഇലവന്‍

ആകാശ് ചോപ്രയുടെ പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍.

Story first published: Monday, May 23, 2022, 14:28 [IST]
Other articles published on May 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+