For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇനി ടെസ്റ്റ് പരമ്പര, അശ്വിന്‍ പുറത്താവും! ഇന്ത്യയുടെ സാധ്യതാ 11 ഇതാ

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20, ഏകദിന പരമ്പര പൂര്‍ത്തിയായിരിക്കുകയാണ്. ഇനി ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുകയാണ്. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചെത്തുന്നുണ്ട്. ടി20 പരമ്പര സമനിലയാക്കുകയും ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്ത ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടുക വളരെ പ്രയാസമായിരിക്കും. ദക്ഷിണാഫ്രിക്കയിലെ പേസ് സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ മുന്നേറ്റത്തിന് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പേസിന് പ്രാധാന്യമുള്ള പിച്ചില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ കളിക്കണം. ഇന്ത്യക്കൊപ്പം മികച്ച ഭാവി വിലയിരുത്തപ്പെടുന്ന താരമാണ് ജയ്‌സ്വാള്‍.

അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ജയ്‌സ്വാളിനെ ഇന്ത്യ ടെസ്റ്റിലും വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പേസിനെ, പ്രത്യേകിച്ച് ഷോര്‍ട്ട് ബോളുകളെ നന്നായി നേരിടുന്ന താരമാണ് ജയ്‌സ്വാള്‍. ഈ മികവ് ദക്ഷിണാഫ്രിക്കയില്‍ ഗുണം ചെയ്യും. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യ മത്സരം കളിക്കാനിറങ്ങുന്ന രോഹിത് ശര്‍മയുടെ പ്രകടനം കണ്ടറിയാം. പരിശീലന മത്സരത്തില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല.

എന്നാല്‍ ഇന്ത്യയുടെ നായകനെന്ന നിലയില്‍ രോഹിത് മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കാം. ചേതേശ്വര്‍ പുജാരയുടെ സീറ്റ് തെറിച്ചതോടെ മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കാം. ഓപ്പണറായിരുന്ന താരം കരിയറിന്റെ തുടക്ക സമയത്ത് മൂന്നാം നമ്പറിലാണ് കൂടുതല്‍ തിളങ്ങിയത്. അതുകൊണ്ടുതന്നെ ഗില്ലിനെ ഇന്ത്യക്ക് മൂന്നാം നമ്പറില്‍ കളിപ്പിക്കാം. നാലാം നമ്പറിലേക്ക് വിരാട് കോലി തിരിച്ചെത്തും. ഏകദിന ലോകകപ്പിന് ശേഷം കോലിയും വിശ്രമത്തിലായിരുന്നു.

rohit sharma

ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമാവുക വിരാട് കോലിയുടെ പ്രകടനമാവും. ദക്ഷിണാഫ്രിക്കയില്‍ മോശമല്ലാത്ത റെക്കോഡ് കോലിക്കുണ്ട്. അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയെ ഇന്ത്യ പരിഗണിച്ചിട്ടില്ല. ഈ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരാവും കളിക്കുക. ശ്രേയസ് മികച്ച ബാറ്റ്‌സ്മാന്‍ ആണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. അതുകൊണ്ടുതന്നെ പ്രകടനം കണ്ടറിയണം.

വിക്കറ്റ് കീപ്പറായി ആറാം നമ്പറില്‍ കെ എല്‍ രാഹുലാവും കളിക്കുക. ടെസ്റ്റിലും വിക്കറ്റ് കീപ്പറാവാന്‍ താന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ മധ്യനിരയില്‍ ബാറ്റുചെയ്യുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. എന്നാല്‍ ഏകദിന പരമ്പരയില്‍ പ്രതീക്ഷിച്ച ബാറ്റിങ്ങല്ല രാഹുല്‍ കാഴ്ചവെച്ചത്. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയുണ്ടാവും. ആര്‍ അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കില്ല.

ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രം പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ കളിക്കും. പരിമിത ഓവറില്‍ വലിയ സ്ഥാനം ഇന്ത്യ നല്‍കുന്നില്ലെങ്കിലും ടെസ്റ്റില്‍ ശാര്‍ദ്ദുലിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. ടീം തകര്‍ച്ച നേരിടുന്ന സമയത്ത് ബാറ്റുകൊണ്ട് മികവ് കാട്ടുന്നവനാണ് ശാര്‍ദ്ദുല്‍. കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനായ ബൗളറാണ് ശാര്‍ദ്ദുല്‍ ടാക്കൂര്‍.

ഒമ്പതാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാവും കളിക്കുക. ബുംറയുടെ മിന്നും പന്തുകള്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകം. പരിക്കേറ്റ മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ബുംറയുടെ ചുമലില്‍ കൂടുതല്‍ ഭാരമുണ്ടാവും. 10ാം നമ്പറില്‍ മുഹമ്മദ് സിറാജായിരിക്കും ഉണ്ടാവുക. സിറാജിന്റെ ബൗളിങ്ങും നിര്‍ണ്ണായകം. 11ാമനായി മുകേഷ് കുമാറാവും കളിക്കുക. പിച്ചിലെ ബൗണ്‍സ് പരിഗണിച്ച് പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പരിഗണിക്കാനും സാധ്യത കൂടുതലാണ്.

Story first published: Friday, December 22, 2023, 15:12 [IST]
Other articles published on Dec 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+