
കേപ്ടൗണില്‍ വിജയിക്കണമെങ്കില്‍ എത്ര റണ്‍സാണ് സൗത്താഫ്രിക്കയ്ക്കു നല്‍കേണ്ടത് എന്ന ചോദ്യത്തിന് അങ്ങനെയൊരു മാജിക്ക് നമ്പറില്ലെന്നായിരുന്നു ബുംറയുടെ മറുപടി. ഈ ഗ്രൗണ്ടില്‍ നേരത്തേ 334 റണ്‍സ് പോലും ചേസ് ചെയ്തു വിജയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വലിയൊരു സ്‌കോര്‍ സൗത്താഫ്രിക്കയ്ക്കു നല്‍കാനായാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ.

ജയിക്കാന്‍ ഏതെങ്കിലുമൊരു മാജിക്ക് നമ്പറുമില്ല. ഇതാണ് മാജിക്ക് നമ്പറെന്നു ചൂണ്ടിക്കാണിക്കാന്‍ എന്റെയടുത്ത് ഒരു നമ്പറില്ല. എത്രയും വേഗത്തില്‍ ഞങ്ങള്‍ വിക്കറ്റിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തണം. ഞങ്ങള്‍ ഇവിടെ ബൗള്‍ ചെയ്തു, ഇതൊരു ന്യൂ ബോള്‍ വിക്കറ്റാണ്. ന്യൂബോളിള്‍ ഇവിടെ തീര്‍ച്ചയായും കുറച്ചു സീം മൂവ്‌മെന്റുണ്ടാവും. എന്താണ് പന്ത് പഴയതാവുന്നതോടെ ഈ മൂവ്‌മെന്റ് കുറയുകയും ചെയ്യും. മാത്രമല്ല ബാറ്റിങ് കുറച്ചു കൂടി എളുപ്പവുമാവും. ഞങ്ങളെ സംബന്ധിച്ച് മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ബുംറ രണ്ടാംദിനത്തിലെ മല്‍സരത്തിനു ശേഷം വ്യക്തമാക്കി.

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച ബുംറ അദ്ദേഹത്തിനു കീഴില്‍ കളിക്കുമ്പോള്‍ ഒരുപാട് ഊര്‍ജം ടീമിലെ മറ്റുള്ളവര്‍ക്കും ലഭിക്കുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്തു. വിരാട് കോലിക്കു കീഴിസലാണ് ഞാന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. ഇത് എല്ലായ്‌പ്പോഴും മനോഹരമായ കാര്യമാണ്. അദ്ദേഹം എല്ലായ്‌പ്പോും ഞങ്ങളെ പിന്തുണയ്ക്കുകയും ബൗളര്‍മാരെ ഒരുപാട് പ്രചോദിപ്പിക്കുകയും ചെയ്യും. ടീമിലേക്കു കോലി കൊണ്ടുവരുന്ന ഊര്‍ജം വളരെയേറെയാണ്. അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നത് എല്ലായ്‌പ്പോഴും നല്ല കാര്യമാണ്. ഇതു വളരെ സ്‌പെഷ്യലായിരുന്നു. കാരണം കേപ്ടൗണിലാണ് ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിലെ യാത്ര തുടങ്ങിയത്. വീണ്ടും അവിടേക്കു മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. വ്യക്തിപരമായ പ്രകടനം എല്ലായ്‌പ്പോഴുമ നല്ലതാണ്, പക്ഷെ നിങ്ങള്‍ കളിയില്‍ ഇംപാക്ടുണ്ടാക്കുന്ന പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുമ്പോള്‍ അതാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നതെന്നും ബുംറ വിശദമാക്കി.

2017-18ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്നു കേപ്ടൗണില്‍ വച്ച് തന്നെയാണ് അദ്ദേഹം കന്നുി ടെസ്റ്റും കളിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ വേദിയിലേക്കുള്ള മടങ്ങിവരവ് അഞ്ചു വിക്കറ്റുകളുമായി ബുംറ ആഘോഷിക്കുകയും ചെയ്തു. ഈ ഗ്രൗണ്ട് എനിക്കു വളരെ സ്‌പെഷ്യലാണ്. കാരണം ഇവിടെയാണ് ഞാന്‍ എന്റെ യാത്രയാരംഭിച്ചത്. ഇതേ ഗ്രൗണ്ടില്‍ വീണ്ടും മടങ്ങിയെത്താനായത് വളരെ സ്‌പെഷ്യലായ കാര്യമാണ്. ഈ മല്‍സരത്തില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ക്കു എന്തു ചെയ്യാന്‍ കഴിയുമെന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്, ടീമിലെ ഓരോരുത്തതും സംഭാവന ചെയ്യാനും ആഗ്രഹിക്കുന്നു. കഴിഞ്ഞ ടെസ്റ്റില്‍ ഞങ്ങള്‍ എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ അന്നു ഞങ്ങളില്‍ ഒരാള്‍ക്കു (മുഹമ്മദ് സിറാജ്) പരിക്കേറ്റിരുന്നു. എന്നാല്‍ ഇവിടെ ആര്‍ക്കും കുഴപ്പങ്ങളൊന്നുമില്ലെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകളുമായി ബുംറ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചിരുന്നു. ടെസ്റ്റ് കരിയറില്‍ ഇതു ഏഴാം തവണയാണ് അദ്ദേഹത്തിന്റെ അഞ്ചു വിക്കറ്റ് നേട്ടം. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 223 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക 210ന് ഓള്‍ഔട്ടാവുകയായിരുന്നു. 72 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സനാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായത്.
കേപ്ടൗണ്‍ ടെസ്റ്റില്‍ മൂന്നു ദിനവും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യ 70 റണ്‍സിന്റെ ലീഡ് നേടിയിരിക്കുകയാണ്. 13 റണ്‍സിന്റെ ചെറിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (7), കെഎല്‍ രാഹുല്‍ എന്നിവരെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. നായകന്‍ കോലിക്കൊപ്പം (14) ചേതേശ്വര്‍ പുജാരയാണ് (9) ക്രീസില്‍. മൂന്നാംദിനം മികച്ച കൂട്ടുകെട്ടുകളുമായി ബാറ്റിങ് നിര തിളങ്ങിയാല്‍ മാത്രമേ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം സൗത്താഫ്രിക്കയ്ക്കു നല്‍കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.


Click it and Unblock the Notifications











