Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റുതുരാജിന് വീണ്ടും നറുക്കു വീഴും, സുന്ദറിനും പ്രതീക്ഷ; ആദ്യ ടി20യിലെ പ്ലെയിങ് 11

ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചതിന്റെ ആവേശത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ അടുത്ത ചാലഞ്ചിനു തയ്യാറെടുക്കുന്നു. കരുത്തരായ സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. സൂര്യക്കു കീഴില്‍ ഇന്ത്യന്‍ സംഘത്തിലെ ഭൂരിഭാഗം ബുധനാഴ്ചയോടെ സൗത്താഫ്രിക്കയിലെത്തിയിരുന്നു. എന്നാല്‍ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇനിയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദിനത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഇനിയും സൗത്താഫ്രിക്കയില്‍ എത്തിയിട്ടില്ലാത്തവര്‍. അതുകൊണ്ടു തന്നെ ആദ്യത്തെ ടി20യില്‍ ഇരുവരും കളിക്കുമോയെന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്.

RUTURAJ GAIKWAD

നാട്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം യൂറോപ്യന്‍ പര്യടനത്തിലാണ് ജഡേജ. ഫ്രാന്‍സിലെ പാരീസില്‍ നിന്നുള്ള ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ജഡേജ.

ആദ്യ ടി20യില്‍ അദ്ദേഹമില്ലെങ്കില്‍ പകരം ആരെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. മറ്റൊരു ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനായിരിക്കും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കുക.

ഗില്ലിന്റെ കാര്യമെടുത്താല്‍ അദ്ദേഹവും യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ലണ്ടനില്‍ സുഹൃത്തുക്കളോടൊപ്പം കറങ്ങുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. എപ്പാഴോണ് സൗത്താഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമിനോടൊപ്പം ഗില്‍ ചേരുകയെന്നതു വ്യക്തമല്ല. ജഡേജയെപ്പോലെ തന്നെ ഗില്ലും ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു.

SHUBMAN GILL

ആദ്യ ടി20യില്‍ ഗില്ലിന്റെ സേവനം ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴുക റുതുരാജ് ഗെയ്ക്വാദിനായിരിക്കും. ഓസീസുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ റുതുരാജ്- യശസ്വി ജയ്‌സ്വാള്‍ ജോടിയായിരുന്നു മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ഒരു സെഞ്ച്വറിയടക്കം നേടിയ റുതുരാജ് പരമ്പരയിലെ ടോപ്‌സ്‌കോററാവുകയും ചെയ്തിരുന്നു.

പേസര്‍ ദീപക് ചാഹറാണ് ആദ്യ ടി20യില്‍ കളിക്കാനിടയില്ലാത്ത മൂന്നാമത്തെ താരം. അച്ഛന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ചാഹര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ഇവിടെയാണുള്ളത്. ഓസ്‌ട്രേലിയയുമായുള്ള അവസാനത്തെ ടി20യും അദ്ദേഹത്തിനു നഷ്ടമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മാത്രമല്ല പരമ്പരയിലെ മൂന്നു കളികളും ചിലപ്പോള്‍ ചാഹറിനു നഷ്ടമായേക്കും.

ആദ്യ ടി20യിലെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്.

ടി20 പരമ്പരയിലെ ഇന്ത്യന്‍ സ്‌ക്വാഡ്

യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍.), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍.), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

Story first published: Friday, December 8, 2023, 12:39 [IST]
Other articles published on Dec 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+