Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: യാന്‍സണിന്റെ കണ്ണുരുട്ടല്‍ ബുംറയോടു വേണ്ട, അടുത്തേക്ക് വിളിച്ച് കണക്കിനു കൊടുത്തു!

1

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. മൂന്നാംദിനം ഇന്ത്യന്‍ ഇന്നിങ്‌സിനിടെ പുതിയ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയും സൗത്താഫ്രിക്കയുടെ പുതുമുഖ പേസര്‍ മാര്‍ക്കോ യാന്‍സണും തമ്മില്‍ ഏറ്റുമുട്ടലാണ് ക്രിക്കറ്റ് ലോകത്തു ചര്‍ച്ചയാവുന്നത്. സാധാരണയായി വാക്‌പോരിനൊന്നും ഏതു പ്രകോപനവും വളരെ കൂളായി ചിരിച്ചുകൊണ്ട് നേരിടുന്ന ക്രിക്കറ്റാണ് ബുംറ. അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തെ രോഷത്തോടെ കളിക്കളത്തില്‍ കാണാറുള്ളൂ.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ 54ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന യാന്‍സണ്‍ ബുംറയെ തുടര്‍ച്ചയായി കണ്ണുരുട്ടി നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതാണ് രംഗം വഷളാക്കിയത്. ഓവറിലെ ആദ്യത്തെ ബോള്‍ ബൗണ്‍സറായിരുന്നു. ബുംറ വമ്പന്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ടൈമിങ് പാളിയതോടെ വലതു തോളിലാണ് വന്നുപതിച്ചത്.

3

അടുത്തതും സമാനമായ ബോളായിരുന്നു. ഇത്തവണയും ബുംറ ഇതേ ഷോട്ടിനു തന്നെ മുതിര്‍ന്നു, പക്ഷെ ഫലം ആദ്യത്തേതു തന്നെയായിരുന്നു. തോളില്‍ തന്നെയാണ് പന്ത് പതിച്ചത്. ബുംറ ചിരിയോടെയായിരുന്നു ഇതിനോടു പ്രതികരിച്ചതെങ്കില്‍ മറുവശത്ത് യാന്‍സണ്‍ കണ്ണുരുട്ടി പ്രകോപിപ്പിക്കാന്‍ നോക്കുകയായിരുന്നു. തുടര്‍ന്നുള്ള ബോളും ഷോര്‍ട്ട് തന്നെ. ഷോട്ടിനു ശ്രമിച്ച് ബുംറ വീണ്ടും പരാജയപ്പെട്ടു, പന്ത് തോളിലും തട്ടിത്തെറിച്ചു. യാന്‍സണിന്റെ കണ്ണുരുട്ടലും ബുംറയുടെ ചിരിയും തുടര്‍ന്നു.

2

നാലാമത്തെ ബോളിനു ശേഷമായിരുന്നു സ്ഥിതി വഷളായത്. ഇത്തവണയും ഷോട്ടിനു മുതിര്‍ന്ന ബുംറ പരാജയപ്പെട്ട ശേഷം യാന്‍സണ്‍ കണ്ണുരുട്ടകയും പ്രകോപനപരമായി എന്തോ പറയുകയും ചെയ്തു. ഇതോടെ ബുംറയും ചൂടായി. തിരിച്ചും എന്തോ പറയുന്നതിനൊപ്പം യാന്‍സണെ കൈകൊണ്ട് അടുത്തേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മുഖാമുഖം നിന്ന് കൊമ്പുകോര്‍ത്തതോടെ അംപയര്‍ ഓടിയെത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സൗത്താഫ്രിക്കന്‍ താരങ്ങളും നോണ്‍ സ്‌ട്രൈക്കറായ ഹനുമാ വിഹാരിയും ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. കുപിതനായ ബുംറ സംഭവത്തെക്കുറിച്ച് സൗത്താഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറോടും എന്തോ സംസാരിക്കുന്നതായി കാണാമായിരുന്നു. ഇതേ ഓവറിലെ അടുത്ത രണ്ടു ബോളുകളിലും വലിയ ഷോട്ടിനു തന്നെയാണ് ബുംറ ശ്രമിച്ചതെങ്കിലും ഒന്നു പോലും ബാറ്റില്‍ കൊണ്ടില്ല, ഓവര്‍ മെയ്ഡനാവുകയും ചെയ്തു.

ഈ ഓവറിലെ ക്ഷീണം കാഗിസോ റബാഡയെറിഞ്ഞ അടുത്ത ഓവറില്‍ ബുംറ തീര്‍ത്തു. രണ്ടാമത്തെ ബോള്‍ അദ്ദേഹം സിക്‌സറിലേക്കു പറത്തുകയായിരുന്നു. ബൗണ്‍സറായിരുന്നു റബാഡ പരീക്ഷിച്ചതെങ്കിലും ഇത്തവണ ബാറ്റ് നന്നായി പന്തുമായി കണക്ടായതോടെ സിക്‌സറിലേക്കു പറക്കുകയായിരുന്നു.

Story first published: Wednesday, January 5, 2022, 19:04 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+