For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യന്‍ ടി20 ടീമില്‍ ഇവര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട! ഇതാ അഞ്ചു പേര്‍

അഞ്ചു ടി20കളാണ് പരമ്പരയിലുള്ളത്

സൗത്താഫ്രിക്കയ്‌ക്കെതിര അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ രണ്ടാംനിര ടീമിനെയായിരിക്കും ഇന്ത്യ ഇറക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനം മുന്നില്‍ കണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ സീനിയര്‍ താരങ്ങള്‍ക്കു സൗത്താഫ്രിക്കയ്‌ക്കെതിരേ വിശ്രമം നല്‍കാനാണ് സെലക്ടര്‍മാരുടെ നീക്കം.

1

ശിഖര്‍ ധവാനോ, ഹാര്‍ദിക് പാണ്ഡ്യയോ ആയിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍. ധവാന്‍ നേരത്തേ തന്നെ ദേശീയ ടീമിനെ നയിച്ചിട്ടുണ്ടെങ്കില്‍ ഹാര്‍ദിക് ആദ്യമായിട്ടാവും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒന്നാംസ്ഥാനക്കാരാക്കി പ്ലേഓഫിലെത്തിച്ചതോടെയാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അംഗീകരിക്കപ്പെട്ടത്.

2

ധവാനു പകരം ഹാര്‍ദിക് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെ നയിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാണ് സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിക്കുക. മികച്ച ഫോമില്‍ കളിക്കുന്ന ചില പുതുമുഖങ്ങള്‍ പരമ്പരയില്‍ അരങ്ങേറാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയ ചില മുന്‍നിര താരങ്ങള്‍ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയേക്കില്ല. ആരൊക്കെയായിരിക്കും ഇവരെന്നു പരിശോധിക്കാം.

രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹറാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു 22 കാരനായ സ്പിന്നര്‍. നമീബിയക്കെതിരാരായ ഒരു മല്‍സരത്തില്‍ ചാഹര്‍ കളിക്കുകയും ചെയ്തിരുന്നു. പക്ഷെ നാലോവറില്‍ 30 റണ്‍സ് വഴങ്ങിയ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. 2019ല്‍ വിരാട് കോലിക്കു കീഴിലായിരുന്നു ചാഹര്‍ ഇന്ത്യക്കായി അരങ്ങേറിയത്.

4

ഈ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് അദ്ദേഹം. പക്ഷെ പ്രതീക്ഷിച്ചതുപോലെയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ചാഹറിനായിട്ടില്ല. 13 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. പക്ഷെ ഈ പ്രകടനം ചാഹറിനു ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തേക്കില്ല. ഈ സീസണിലൂടെ കരിയര്‍ തിരിച്ചുപിടിച്ച കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ചേര്‍ന്ന് സൗത്താഫ്രിക്കയ്‌ക്കെതിരേ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കാനാണ് സാധ്യത. മൂന്നാം സ്പിന്നറായി രവി ബിഷ്‌നോയിയും ടീമിലെത്തിയേക്കും.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മാസങ്ങളോളം മാറിനിന്നപ്പോള്‍ ദേശീയ ടീമിലെത്തിയ താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഭേദപ്പെട്ട പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതോടൈ ഹാര്‍ദിക്കിന്റെ ബാക്കപ്പ് വെങ്കടേഷ് തന്നെയാവുമെന്ന് എല്ലാവരും ഉറപ്പിച്ചു.

6

എന്നാല്‍ ഈ സീസണിലെ ഐപിഎല്ലോടെ ഈ ചിത്രം മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ സെന്‍സേഷനായിരുന്ന വെങ്കിയുടെ നിഴലാണ് ഇത്തവണ കണ്ടത്. 11 ഇന്നിങ്‌സുകളില്‍ നിന്നും 18.20 എന്ന മോശം ശരാശരിയില്‍ 182 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഒരു ഫിഫ്റ്റി മാത്രമേ വെങ്കിക്കു കുറിക്കാനുമായുള്ളൂ. ബാറ്റിങിലെ മോശം പ്രകടനം കാരണം ചില മല്‍സരങ്ങളില്‍ അദ്ദേഹത്തെ പുറത്തിരുത്തുകയും ചെയ്തിരുന്നു. നാലു ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്‌തെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ സൗത്താഫ്രിക്കയ്തിരേ വെങ്കടേഷ് തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്.

പൃഥ്വി ഷാ

പൃഥ്വി ഷാ

യുവ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയില്ല. ഐപിഎല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മോശമല്ലാത്ത പ്രകടനമായിരുന്നു താരത്തിന്റേത്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 28.78 ശരാശരിയില്‍ 259 റണ്‍സാണ് പൃഥ്വി നേടിയത്. ടൈഫോയ്ഡ് കാരണം അവസാനത്തെ ചില മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു.

8

സ്ഥിരതയില്ലായ്മയാണ് പൃഥ്വിയുടെ ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ ഫിറ്റ്‌നസില്ലായ്മയും താരത്തിന്റെ മറ്റൊരു പോരായ്മയാണ്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ പൃഥ്വി ഇന്ത്യന്‍ ടീമിലുണ്ടാവാനും സാധ്യതയില്ല. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയുടെ അംഗീകൃത ഓപ്പണര്‍മാര്‍. ബാക്കപ്പുകളായി ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരും രംഗത്തുണ്ട്. അതുകൊണ്ടു പൃഥ്വിക്കു ദേശീയ ടീമിലേക്കുള്ള പ്രവേശനം കൂടുതല്‍ കടുപ്പമാണ്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

മിസ്റ്ററി സ്പിന്നറെന്ന വിശേഷണവുമായി ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന വരുണ്‍ ചക്രവര്‍ത്തിക്കും സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ഇടം ടീമില്‍ ഇടം ലഭിച്ചേക്കില്ല. മോശം ഐപിഎല്‍ സീസണ്‍ തന്നെയാണ് വരുണിനും വിനയാവുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളായിരുന്നു താരം.
ഇന്ത്യക്കു വേണ്ടി ആറു മല്‍സരങ്ങളില്‍ ഇതിനകം കളിച്ചു കഴിഞ്ഞ വരുണ്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്.

10

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ താരം ടീമിലുണ്ടായിരുന്നെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ഈ സീസണില്‍ 11 മല്‍സരങ്ങളിലാണ് വരുണ്‍ കളിച്ചത്. ഇവയില്‍ നിന്നും വീഴ്ത്തിയതാവട്ടെ വെറും ആറു വിക്കറ്റുകളുമാണ്. 49 എന്ന ദയനീയ ശരാശരിയായിരുന്നു താരത്തിന്റേത്. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ് തുടങ്ങിയ മികച്ച ഫോമിലുള്ള സ്പിന്നര്‍മരുള്ളതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ വരുണിനെ പുറത്ത് ഇരുത്തുമെന്നുറപ്പാണ്.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ തിരിച്ചെത്താന്‍ മായങ്ക് അഗര്‍വാളിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഈ സീസണിലെ ഐപിഎല്‍. പക്ഷെ അതു മുതലാക്കാന്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനായില്ല. ക്യാപ്റ്റന്‍സിയുടെ അമിതഭാരം മായങ്കിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുള്ളതായി കാണാന്‍ കഴിയും.

12

11 ഇന്നിങ്‌സുകളില്‍ നിന്നും 17.73 ശരാശരിയില്‍ വെറും 195 റണ്‍സാണ് മായങ്കിനു നേടാനായത്. മോശം ഫോം കാരണം തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ ഓപ്പണിങില്‍ നിന്നും മാറി മധ്യനിരയിലേക്കു താരം ഇറങ്ങിയെങ്കിലും അതും ക്ലിക്കായില്ല. ഈ പ്രകടനം പരിഗണിക്കുമ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ മായങ്കിനെ ടീമിലെടുക്കാന്‍ സാധ്യത തീരെ കുറവാണ്. ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി പല ശ്രദ്ധേയമായ പ്രകടനങ്ങളും മായങ്ക് കാഴ്ചവച്ചിട്ടുണ്ടെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇതാവര്‍ത്തിക്കാനായില്ല. ഇന്ത്യക്കു വേണ്ടി ടി20യില്‍ അദ്ദേഹം ഇനിയും അരങ്ങേറിയിട്ടുമില്ല.

Story first published: Thursday, May 19, 2022, 17:05 [IST]
Other articles published on May 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+