For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിനു വിശ്രമം നല്‍കിയാല്‍ ആരു നയിക്കും? സാധ്യത 3 പേര്‍ക്ക്

അഞ്ചു മല്‍സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്

ഐപിഎല്ലിന്റെ 15ാം സീസണിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരമ്പര സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. ജൂണ്‍ ആദ്യവാരം സൗത്താഫ്രിക്കയുമായി നാട്ടില്‍ അഞ്ചു ടി20കളിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലൊന്ന് കൂടിയായിരിക്കും ഈ പരമ്പര.

1

തിരക്കേറിയ മല്‍സര ഷെഡ്യൂള്‍ പരിഗണിച്ച് സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഇവരില്‍ ഏറ്റവും മുന്നിലുള്ള പേര് വിരാട് കോലിയുടേതാണ്. ജോലിഭാരം പരിഗണിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഒരുപക്ഷെ ഇന്ത്യ വിശ്രമം നല്‍കാനിടയുണ്ട്. അങ്ങനെ വന്നാല്‍ പുതിയൊരു ക്യാപ്റ്റനായിരിക്കും ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. രോഹിത്തിനു പകരം ക്യാപ്റ്റന്‍സി ലഭിക്കാനിടുയള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

നിലവില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലാണ് നായകസ്ഥാനത്തേക്കു പ്രഥമ പരിഗണന ലഭിക്കാനിടയുള്ള താരം. രോഹത്തിന്റെ അഭാവത്തില്‍ അദ്ദേഹം നിലവില്‍ ഇന്ത്യയെ ടെസ്റ്റിലും ടി20യിലും നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റിലും മൂന്നു ടി20കളിലുമാണ് രാഹുല്‍ ഇന്ത്യയെ നയിച്ചത്. ഇവയിലെല്ലാം ടീം പരാജയപ്പെട്ടിരുന്നു.

3

നേരത്തേ ഇന്ത്യയെ നയിച്ചപ്പോള്‍ ക്യാപ്റ്റന്‍സിയുടെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. രാഹുലിന്റെ ക്യാപ്റ്റന്‍സി ശരിയല്ലെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഉജ്ജ്വലമായി നയിച്ച് അദ്ദേഹം ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചിരിക്കുകയാണ്. രാഹുലിനു കീഴില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ലഖ്‌നൗ പ്ലേഓഫിനും തൊട്ടരികിലാണ്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടാനിടയുള്ള മറ്റൊരു താരം. ദേശീയ ടീമിനെ നയിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലൂടെ ശ്രേയസ് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചു കഴിഞ്ഞു. ഏതു സമ്മര്‍ദ്ദഘട്ടത്തിലും വളരെ കൂളായി പെരുമാറാനുള്ള കഴിവ് താരത്തിനുണ്ട്.
ഐപിഎല്ലില്‍ നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ്.

5

2018ന്റെ മധ്യത്തോടെയായിരുന്നു ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഗൗതം ഗംഭീര്‍ ഡിസിയുടെ നായകസ്ഥാനമൊഴിഞ്ഞത്. തുടര്‍ന്നു ശ്രേയസ് ചുതമലയേറ്റെടുക്കുകയായിരുന്നു. 2019ല്‍ ടീമിനെ ഫൈനലിലെത്തിച്ച അദ്ദേഹം തൊട്ടടുത്ത വര്‍ഷം ഫൈനലിലേക്കും ടീമിനെ നയിച്ചു.
ഡിസി വിട്ട ശേഷം ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് താരം. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ മൂന്നിലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ ശ്രേയസിനു സാധിച്ചു. പക്ഷെ അടുത്ത അഞ്ചു മല്‍സരങ്ങളില്‍ കെകെആര്‍ പരാജയപ്പെട്ടു. എങ്കിലും ശ്രേയസിന്റെ ക്യാപ്റ്റന്‍സി മികവില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല.

റിഷഭ് പന്ത്

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള മറ്റൊരു താരം. എംഎസ് ധോണിക്കു ശേഷം ടീമിന്റെ നായകസ്ഥാനത്തക്കു വരാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പറെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയ ടീമിനെ നയിക്കാന്‍ റിഷഭിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അതു സംഭവിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

7

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് റിഷഭ്. കഴിഞ്ഞ സീസണിലാണ് അദ്ദേഹം ഡിസിയുടെ നായകസ്ഥാനത്തേക്കു വന്നത്. പരിക്കേറ്റു പിന്‍മാറേണ്ടി വന്ന ശ്രേയസ് അയ്യര്‍ക്കു പകരമായിരുന്നു ഇത്. ഡിസിയെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരാക്കി അദ്ദേഹം പ്ലേഓഫിലെത്തിക്കുകയും ചെയ്തു. ഇതോടെയാണ് റിഷഭിന്റെ ക്യാപ്റ്റന്‍സി അംഗീകരിക്കപ്പെട്ടത്. സീസണിനു ശേഷം അദ്ദേഹത്തെ ഡിസി സ്ഥാനം ക്യാപ്റ്റനായി നിയമിച്ചതും ഇതുകൊണ്ടായിരുന്നു.
കഴിഞ്ഞ സീസണിലേതു പോലെയൊരു കുതിപ്പ് ഡിസിക്കു ഇത്തവണ നടത്താനായിട്ടില്ല. എങ്കിലും റിഷഭിന്റെ ക്യാപ്റ്റന്‍സിയെ പലരും പുകഴ്ത്തിയിരുന്നു. വളരെ ബോള്‍ഡായ തീരുമാനങ്ങളെടുക്കാന്‍ മടിയില്ലാത്ത ക്യാപ്റ്റനെന്നാണ് റിഷഭിനെക്കുറിച്ച് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

Story first published: Saturday, May 7, 2022, 10:03 [IST]
Other articles published on May 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+