Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടി20യില്‍ രാഹുല്‍ ക്യാപ്റ്റന്‍, കാര്‍ത്തിക് തിരിച്ചെത്തി, 2 പുതുമുഖങ്ങള്‍- സഞ്ജു ഔട്ട്

സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കി. കെഎല്‍ രാഹുലാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുക.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നത്. റിഷഭ് പന്തിനു നേരത്തേ വിശ്രമം നല്‍കിയേക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹം ടീമിലുണ്ട്. ടി20 പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് റിഷഭ്. അടുത്ത മാസം ഒമ്പതിനാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുളള അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. സൗത്താഫ്രിക്കയുടെ 16 അംഗ ടീമിനെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ടെംബ ബവുമയാണ് അവരെ നയിക്കുന്നത്. ശക്തമായ ടീമിനെയാണ് സൗത്താഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്.

1

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തുന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇഷാന്‍ കിഷനും ടീമിലുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണ്. സഞ്ജു സാംസണ്‍ ടീമില്‍ നിന്നും തഴയപ്പെട്ടു.

2

പേസ് ജോടികളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവര്‍ക്കും ദേശീയ ടീമിലേക്കു വഴി തുറന്നത്. സണ്‍റൈസഴ്‌സ് ഹൈദരാബാദിനായി തീപ്പൊരി ബൗളിങ് കാഴ്ചവയ്്ക്കുന്ന ഉമ്രാന്‍ 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്ത് വിസ്മയിപ്പിച്ചിരുന്നു. ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് ഉജ്ജ്വലമായി ബൗള്‍ ചെയ്തത്.

3

ഫിറ്റ്‌സസും ഫോമും വീണ്ടെടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യക്കായി കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്. ഹാര്‍ദിക്കിനെ കൂടാതെ വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ മറ്റു ഓള്‍റൗണ്ടര്‍മാര്‍.

4

എന്നാല്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനു ഇടം ലഭിച്ചില്ല. റുതുരാജ് ഗെയ്ക്വാദാണ് പകരം ടീമിലെത്തിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഉജ്ജ്വലമായി ബാറ്റ് വീശിയ രാഹുല്‍ ത്രിപാഠിയെയും പരമ്പരയില്‍ പരിഗണിച്ചില്ല.

5

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പരിചയസമ്പമ്പന്നനായ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസ് സംഘത്തിലെ മറ്റുള്ളവര്‍. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ്് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Sunday, May 22, 2022, 18:12 [IST]
Other articles published on May 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+