For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടി20യിലേക്ക് രാഹുല്‍ തിരിച്ചുവരുന്നു, പുതിയ റോള്‍ നല്‍കാന്‍ ഇന്ത്യ- വേണ്ടെന്ന് ഫാന്‍സ്

മുംബൈ: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചു. നിര്‍ണ്ണായകമായ മൂന്നാം മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര കൈവിടാതെ നോക്കാം. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ കാണുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് രണ്ടാം ടി20യില്‍ സാധിച്ചില്ലെന്നതാണ് വസ്തുത.

നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സീനിയര്‍ താരങ്ങള്‍ക്ക് ഇടമില്ല. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണുള്ളത്. ടി20 ലോകകപ്പില്‍ യുവതാരങ്ങളുമായി കളിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. എന്നാല്‍ ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് കെ എല്‍ രാഹുലിനെ തിരിച്ചുകൊണ്ടുവരാന്‍ തുടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

മധ്യനിരയില്‍ രാഹുലിനെ കളിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടി20യില്‍ രാഹുലിനെ ഇന്ത്യ മധ്യനിരയില്‍ കളിപ്പിക്കുന്നത് മണ്ടത്തരമായിരിക്കും. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രാഹുല്‍ ടോപ് ഓഡറിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ടോപ് ഓഡര്‍ താരമാണ് രാഹുല്‍. പതിയെ തുടങ്ങി അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ക്ലാസിക് ശൈലിയാണ് രാഹുലിന്റേത്.

അതുകൊണ്ടുതന്നെ രാഹുലിന്റെ ശൈലി മധ്യനിരക്ക് അനുയോജ്യമായതല്ല. ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങി 14 പന്തില്‍ 51 റണ്‍സ് നേടിയിട്ടുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിനെപ്പോലെയൊരു താരത്തെ മധ്യനിരയില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണെന്ന് പറയാം. രണ്ടാമത്തെ കാര്യം ഇന്ത്യക്ക് മധ്യനിരയില്‍ രാഹുലിനെപ്പോലൊരു താരത്തെ ആവശ്യമില്ല. ഇന്ത്യക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഫിനിഷര്‍മാരെയാണ് ആവശ്യം.

india, cricket

നിലവില്‍ ജിതേഷ് ശര്‍മ, റിങ്കു സിങ് എന്നിവര്‍ ഇന്ത്യയുടെ ഫിനിഷര്‍മാരായുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ഫിനിഷര്‍ റോളില്‍ കളിക്കാനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ രാഹുലിനെപ്പോലൊരു താരത്തെ മധ്യനിരയില്‍ ഇന്ത്യക്ക് ആവശ്യമില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരങ്ങളെയാണ് ടി20യില്‍ ഇന്ത്യ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ രാഹുലിനെ ഇനി മധ്യനിരയിലേക്ക് പരിഗണിച്ചാല്‍ അത് മണ്ടത്തരമായിരിക്കുമെന്നുറപ്പ്.

മൂന്നാമത്തെ കാര്യം മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റായ ചില താരങ്ങള്‍ അവസരം കാത്തിരിക്കവെ രാഹുലിനെ പരിഗണിച്ചാല്‍ അത് അനീതിയായിരിക്കും. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ടി20യില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിനെ ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത. രാഹുലിന് ഏകദിനത്തിലും ടെസ്റ്റിലും അവസരം നല്‍കുന്നതാണ് നല്ലത്.

ടി20 ടീമിലേക്ക് രാഹുലിനെ ഇനി പരിഗണിക്കേണ്ട ആവശ്യമില്ല. രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതകളുണ്ട്. എന്നാല്‍ രാഹുലിനെ തിരികെ എത്തിച്ചാല്‍ ടീമിന്റെ സംതുലിതാവസ്ഥയെ അത് ബാധിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ രാഹുലിനെ ഓപ്പണര്‍ റോളില്‍ പരിഗണിക്കാനും സാധിക്കില്ല. കാരണം നിലവില്‍ ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുകയാണ്.

ഇവരെ മറികടന്ന് ഇപ്പോള്‍ രാഹുലിനെ ഓപ്പണിങ്ങില്‍ കളിപ്പിച്ചാല്‍ അത് ടീമിന് തിരിച്ചടി നല്‍കിയേക്കും. എന്നാല്‍ ഏകദിനത്തില്‍ ഇനിയും ഏറെ നാള്‍ മുന്നോട്ട് പോകാന്‍ രാഹുലിനാവും. നേരത്തെ ഓപ്പണറായിരുന്ന രാഹുല്‍ നിലവില്‍ മധ്യനിരയിലാണ് കസറുന്നത്. രോഹിത് ശര്‍മ വിരമിച്ചാല്‍ ഏകദിനത്തില്‍ നായകനായും രാഹുല്‍ എത്താന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ടി20 ടീമിന് പുറത്തിരിക്കുന്നതാണ് നല്ലത്.

Story first published: Wednesday, December 13, 2023, 17:14 [IST]
Other articles published on Dec 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+