വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വമ്പന്‍ ട്വിസ്റ്റ്, രാഹുലും കുല്‍ദീപുമില്ല! റിഷഭ് നയിക്കും, ഹാര്‍ദിക് വൈസ് ക്യാപ്റ്റന്‍

വ്യാഴാഴ്ചയാണ് പരമ്പര തുടങ്ങുന്നത്

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര പടിവാതില്‍ക്കെ എത്തിനില്‍ക്കെ വമ്പന്‍ ട്വിസ്റ്റ്. നായകന്‍ കെഎല്‍ രാഹുല്‍, പ്രമുഖ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പരിക്കു കാരണമാണ് ഇരുവരും അവസാന നിമിഷം പിന്‍മാറിയത്. രാഹുലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.

Sanju Samson To Replace KL Rahul? | അപ്രതീക്ഷിത ട്വിസ്റ്റുമായി സൗത്ത് ആഫ്രിക്കൻ പരമ്പര | *Cricket

പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍

'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ

സ്വന്തം ടീച്ചറെ തന്നെ പ്രണയിച്ചു കെട്ടി! അറിയുമോ ചാഹല്‍- ധനശ്രീ പ്രണയകഥസ്വന്തം ടീച്ചറെ തന്നെ പ്രണയിച്ചു കെട്ടി! അറിയുമോ ചാഹല്‍- ധനശ്രീ പ്രണയകഥ

1

നെറ്റ്‌സില്‍ പരിശീലനത്തിനിടെയേറ്റ പരിക്കാണ് രാഹുലിനും കുല്‍ദീപിനും പരമ്പര നഷ്ടമാക്കിയത്. വലതു ഞെരമ്പിനേറ്റ പരിക്കാണ് രാഹുലിന്റെ പിന്‍മാറ്റത്തിനു കാരണമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. കുല്‍ദീപിനു നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെയായിരുന്നു ബോള്‍ കൈയില്‍ തട്ടി പരിക്കേറ്റതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2

കെഎല്‍ രാഹുലിന്റെയും കുല്‍ദീപ് യാദവിന്റെയും പകരക്കാരെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല. ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ തന്നെ പകരക്കാരനെ തിരഞ്ഞെടുക്കുമോയെന്ന കാര്യം വ്യക്തമല്ല. അതിനിടെ രാഹുലും കുല്‍ദീപും ഉടന്‍ തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇവിടെ വച്ചാണ് മെഡിക്കല്‍ ടീം ഇവരുടെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

3

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ഇന്ത്യ ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ് മികച്ച ഫോമിലുള്ള നായകന്‍ കെഎല്‍ രാഹുലിനെയും ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ ഇതു കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.
രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കുല്‍ദീപിനു പകരം യുസ്വേന്ദ്ര ചാഹിലിന്റെ സ്പിന്‍ ബൗളിങ് പങ്കാളിയായി രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാളും കളിച്ചേക്കും.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്‌

സൗത്താഫ്രിക്കന്‍ ടി20 ടീം

സൗത്താഫ്രിക്കന്‍ ടി20 ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

Story first published: Wednesday, June 8, 2022, 19:13 [IST]
Other articles published on Jun 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X