Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മിന്നിയാല്‍ ഇവര്‍ക്ക് ടി20 ലോകകപ്പ് ടിക്കറ്റ്! ഇതാ മൂന്നു പേര്‍

സൗത്താഫ്രിക്കയുമായി അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പര ഇന്ത്യയുടെ ചില താരങ്ങള്‍ക്കു മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. അപ്രതീക്ഷിതമായി ടീമിലേക്കു വന്ന ചിലര്‍ക്കു തങ്ങളുടെ സ്ഥാനമുറപ്പിക്കാന്‍ പമ്പരയില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഫ്‌ളോപ്പായാല്‍ അടുത്ത പരമ്പരയിലേക്കു ഒരുപക്ഷെ ഇവര്‍ പരിഗണിക്കപ്പെടുമോയെന്നും സംശയമാണ്.

rahul dravid

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങുക. കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും ഇന്ത്യക്കു പരമ്പര. നിലവില്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമല്ലാത്ത ചിലര്‍ക്കു സൗത്താഫ്രിക്കയ്‌ക്കെതിരേ കസറിയാല്‍ അതു ടി20 ലോകകപ്പിലേക്കും വാതില്‍ തുറന്നേക്കും. ആരൊക്കെയാണ് ഇവരെന്നു പലിശോധിക്കാം.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ഇവരില്‍ ആദ്യത്തെയാള്‍. ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതിയ ഇടത്തു നിന്നാണ് ഡികെ വീണ്ടും ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ഇതാദ്യമായിട്ടാണ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്.
ഇത്തവണത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള ഡികെയുടെ മടങ്ങിവരവിനു വഴിയൊരുക്കിയത്. ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു.

dinesh karthik

16 മല്‍സരങ്ങളില്‍ നിന്നും 183.88 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് കാര്‍ത്തിക് അടിച്ചെടുത്തിരുന്നു. 55 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ടായിരുന്നു.
സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇതേ പ്രകടനമാവര്‍ത്തിക്കാനായാല്‍ ഡികെയെ ടി20 ലോകകപ്പിലും ഫിനിഷറുടെ റോളിലേക്കു ഇന്ത്യ പരിഗണിക്കുമെന്നുറപ്പാണ്. അനുഭവസമ്പത്തും ലോകകപ്പ് പോലെ വലിയൊര വേദിയില്‍ ഗുണം ചെയ്യുമെന്നതിനാല്‍ കാര്‍ത്തിക്കിന്റെ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു.

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യുന്ന ഒരു ഫാസ്റ്റ് ബൗളറെ ലഭിക്കുകയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ സ്വപ്‌നമായിരുന്നു. അതാണ് ഉമ്രാന്‍ മാലിക്കെന്ന യുവ ഫാസ്റ്റ് ബൗളറിലൂടെ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 2021ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരം ഈ സീസണിലാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ടൂര്‍ണമെന്റിലെ എമേര്‍ജിങ് താരമായും ഉമ്രാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

umran malik

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വേഗമേറി രണ്ടാമത്തെ പന്തെറിഞ്ഞത് (157 കിമി) ഉമ്രാനായിരുന്നു. ഹൈദരാബാദിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തിനു ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഈ പരമ്പരയില്‍ ഉമ്രാന് അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന അവസരം നന്നായി മുതലെടുക്കാനായാല്‍ തീര്‍ച്ചയായും തുടര്‍ന്നുള്ള പരമ്പരകളിലും അതു വഴി ടി0 ലോകകപ്പിലും അദ്ദേത്തിനു ഇടം ലഭിക്കുമെന്നതില്‍ സംശയമില്ല.

അര്‍ഷ്ദീപ് സിങ്

അര്‍ഷ്ദീപ് സിങ്

ഐപിഎല്ലിലൂടെ ഇന്ത്യക്കു ലഭിച്ച മറ്റൊരു പേസ് ബൗളറാണ് അര്‍ഷ്ദീപ് സിങ്. ഉമ്രാന്‍ മാലിക്കിനെപ്പോലെ ഇതാദ്യമായിട്ടാണ് അര്‍ഷ്ദീപും ദേശീയ ടീമില്‍ ഇടം പിടിച്ചത്. ഇത്തവണ പഞ്ചാബ് കിങ്‌സിനായി മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ 34ാംസ്ഥാനത്തായിരുന്നു അര്‍ഷ്ദീപ്. എന്നിട്ടും അദ്ദേഹത്തെ

arshdeep singh

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലേക്കു പരിഗണിക്കാന്‍ കാരണം മികച്ച ഇക്കോണമി റേറ്റായിരുന്നു. പ്രത്യേകിച്ചും ഡെത്ത് ഓവറില്‍ അവിശ്വസനീയ ബൗളിങാണ് ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് കാഴ്ചവച്ചത്.
ഈ സീസണിലെ ഐപിഎല്ലില്‍ 16 മുതല്‍ 20 വരെയുള്ള ഓവറുകളിലെ ബൗളിങ് പ്രകടനമെടുത്താല്‍ വെറും 11 ബൗണ്ടറികളും ഒരു സിക്‌സറും മാത്രമേ അര്‍ഷ്ദീപ് വഴങ്ങിയിട്ടുള്ളൂവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 7.58 ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഡെത്ത് ഓവറില്‍ മാത്രമല്ല ന്യൂബോളും നന്നായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവും.

Story first published: Friday, June 3, 2022, 10:24 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+