For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ബുംറയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, യാന്‍സണിന്റെ ഓഫ്‌സ്റ്റംപ് പറപ്പിച്ചു!- മധുരപ്രതികാരം

ഏഴു റണ്‍സാണ് താരത്തിനു നേടാനായത്

സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണിനെതിരേ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുറയ്ക്കു മധുരപ്രതികാരം. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊമ്പുകോര്‍ക്കല്‍ ബുംറയും യാന്‍സണും തമ്മിലായിരുന്നു. സാധാരണയായി ഒരു മികച്ച ബാറ്ററും എതിര്‍ ടീമിലെ ബൗളറും തമ്മിലാണ് പലപ്പോഴും ഉരസാറുള്ളത്. എന്നാല്‍ ഈ പരമ്പരയില്‍ രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ തമ്മിലായിരുന്നു വാക്‌പോരിലേര്‍പ്പെട്ടത്.

ജൊഹാനസ്ഹബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങിനിടെ ബുംറയ്‌ക്കെതിരേ യാന്‍സണ്‍ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളെറികയും തുറിച്ചുനോക്കി പ്രകോപനപരമായി സംസാരിക്കുകയുമായിരുന്നു. അന്നു അംപയര്‍ ഇടപെട്ടായിരുന്നു രംഗം ശാന്തമാക്കിയത്. അന്ന് തന്നോടു ഉടക്കാന്‍ നോക്കിയതിന് യാന്‍സണിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറ കേപ്ടൗണില്‍ പകരം വീട്ടിയിരിക്കുകയാണ്.

1

രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി മാര്‍ക്കോ യാന്‍സണ്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. അതിനു മുമ്പ് തന്നെ സൗത്താഫ്രിക്ക റണ്‍ചേസ് നടത്തി വിജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ അന്നു ജസ്പ്രീത് ബുംറയും യാന്‍സണും തമ്മില്‍ മുഖാമുഖം വന്നിരുന്നില്ല.പക്ഷെ കേപ്ടൗണിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അതു സംഭവിച്ചു.

കൈല്‍ വെറയ്ന്‍ മുഹമ്മദ് ഷമിയുടെ ഓവറില്‍ പുറത്തായ ശേഷമാണ് യാന്‍സണ്‍ ബാറ്റ് ചെയ്യാനെത്തിയത്. തൊട്ടടുത്ത ഓവറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബുംറയെ പന്തേല്‍പ്പിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിലെ കണക്കുതീര്‍ക്കാന്‍ അദ്ദേഹത്തിനു അവസരമൊരുക്കിയത് പോലെയായിരുന്നു ഈ നീക്കം.

2

വര്‍ധിതവീര്യത്തോടെയാണ് യാന്‍സണിനെതിരേ ബുംറ ആഞ്ഞടിച്ചത്. ആദ്യ ബോള്‍ തന്നെ ബൗണ്‍സറാണ് ബുംറ പരീക്ഷിച്ചത്. യാന്‍സണിന് ഒന്നും ചെയ്യാനില്ലായിരുന്നു. അടുത്ത മൂന്നു ബോളുകളിലും യാന്‍സണിനെ റണ്ണെടുക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. അഞ്ചാമത്തെ ബോളില്‍ യാന്‍സണ്‍ രണ്ടു റണ്‍സെടുത്തു. അവസാന ബോളില്‍ റണ്ണൊന്നുമില്ല. ഷമിയുടെ ഓവറിനു ശേഷം ബുംറ വീണ്ടും ബൗള്‍ ചെയ്യാനെത്തി. ഇത്തവണയും ക്രീസില്‍ യാന്‍സണായിരുന്നു. ഈ ഓനവറിലെ ആറു ബോളിലും അദ്ദേഹത്തെ ബുംറ അനങ്ങാന്‍ അനുവദിച്ചില്ല. അവസാന ബോളില്‍ ഒരു ലെഗ് ബൈ മാത്രമാണ് സൗത്താഫ്രിക്കയ്ക്കു ലഭിച്ചത്.
ഈ സ്‌പെല്ലിലെ മൂന്നാമത്തെ ഓവറിലും യാന്‍സണിനെ വീഴ്ത്താന്‍ ബുംറയ്ക്കായില്ല. മൂന്ന് റണ്‍സ് മാത്രമേ അദ്ദേഹം വിട്ടു നല്‍കിയുള്ളൂ

3

എന്നാല്‍ അടുത്ത വരവില്‍ ബുംറയുടെ പന്തിന്റെ ചൂട് യാന്‍സണ്‍ അറിഞ്ഞു. രണ്ടാമത്തെ ബോളില്‍ യാന്‍സണിന്റെ ഓഫ് സ്റ്റംപ് ബുംറയുടെ തീയുണ്ടയേറ്റ് വായുവില്‍ മലക്കം മറിയുന്നതാണ് കണ്ടത്. അതിമനോഹരമായ ബോളായിരുന്നു അത്. ആംഗിള്‍ ചെയ്ത് അകത്തേക്കു വന്ന ഫുള്‍ ഡെലിവെറിയായിരുന്നു അത്. പന്തിന്റെ ലൈനിന് അകത്ത് കളിക്കാന്‍ ശ്രമിച്ച യാന്‍സണിന്റെ ടൈമിങ് അമ്പെ പാളി. ഫലമാവട്ടെ പന്ത് ഓഫ് സ്റ്റംപിനെയുമെടുത്ത് പറക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പതിവുശൈലിയിലുള്ള ഇരുകൈകളുമുയര്‍ത്തിയുള്ള ചിരിയൊന്നും കണ്ടില്ല. യാന്‍സണിനെ രൂക്ഷമായി നോക്കിയാണ് ബുംറ തന്റെ കണക്കുതീര്‍ത്തത്. യാന്‍സണാവട്ടെ ബുംറയുടെ മുഖത്തേക്കു പോലും നോക്കാതെയാണ് തിരിച്ചുനടന്നത്. 25 ബോളില്‍ ഏഴു റണ്‍സായിരുന്നു സൗത്താഫ്രിക്കന്‍ താരം നേടിയത്.

4

നേരത്തേ ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മൂന്നാംദിനമായിരുന്നു ബുറയും യാന്‍സണും തമ്മില്‍ ഏറ്റുമുട്ടിയത്. കളിയുടെ 54ാം ഓവറിലായിരുന്നു ഇത്. ഈ ഓവറില്‍ യാന്‍സണ്‍ തുടരെ ഷോര്‍ട്ട് ബോളുകള്‍ എറിയുകയായിരുന്നു. ബുംറ ഓരോ പന്തിലും ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല. ചിലത് അദ്ദേഹത്തിന്റെ തോളില്‍ പതിക്കുകയും ചെയ്തു. ആദ്യ മൂന്നു ബോളുകളും മിസ്സായപ്പോള്‍ ബുംറ ചിരിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്. പക്ഷെ മറുവശത്ത് യാന്‍സണ്‍ കണ്ണുരുട്ടി നോക്കുന്നതാണ് കാണ്ടത്. ഇടയ്ക്കു പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലത് പറയുകയും ചെയ്തു.

5

പക്ഷെ നാലാമത്തെ ബോളിനു ശേഷം രംഗം വഷളായി. ബൗള്‍ ചെയ്ത ശേഷം തിരിച്ചു നടക്കാന്‍ ശ്രമിക്കെ യാന്‍സണെ ബുംറ അടുത്തേക്ക് കൈകൊണ്ട് വിളിച്ചു. ബുംറും പിച്ചിന്റെ മധ്യത്തിലേക്കു നടന്നുവന്നു. ഇരുവരും തമ്മില്‍ വാക്‌പോര് തുടങ്ങിയതോടെ അംപയര്‍ ഓടിയെത്തി ബുംറ പിടിച്ചുമാറ്റുകയും ക്രീസിലേക്കു തിരിച്ചുപോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Story first published: Wednesday, January 12, 2022, 19:40 [IST]
Other articles published on Jan 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+