IND vs SA: സൗത്താഫ്രിക്കയില്‍ സിക്‌സര്‍- കോലിക്കും ദ്രാവിഡിനും മുകളില്‍ ബുംറ!
ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കന്‍ മണ്ണില്‍ സിക്‌സറിന്റെ കാര്യത്തില്‍ പല ഇതിഹാസ താരങ്ങളെയും കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ജൊഹാനസ്‌ബെര്‍ഗിലെ ദി വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇപ്പോള്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സിക്‌സര്‍ പായിച്ചതോടെയാണ് ബുംറ വമ്പന്‍ നേട്ടത്തിന് അവകാശിയായത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 11 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 14 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഒരേയൊരു സിക്‌സറും ബുംറയുടെ വകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 62ാമത്തെ ഓവറിലായിരുന്നു ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയ്തിരേ ബുംറയുടെ തകര്‍പ്പന്‍ സിക്‌സര്‍. ഷോര്‍ട്ട് ബോളായിരുന്നു റബാഡ പരീക്ഷിച്ചത്. ഹുക്ക് ഷോട്ട് കളിക്കാനാണ് ബുംറ ശ്രമിച്ചത്. ബാറ്റിന് അരികില്‍ തട്ടിയുയര്‍ന്ന ബോള്‍ ഫൈന്‍ ലെഗിനു മുകളിലൂടെ സിക്‌സറിലേക്കു പറക്കുകയായിരുന്നു. ഈയൊരു ഒറ്റ സിക്‌സറിലൂടെ തന്നെ ബുംറ പല വമ്പന്‍ താരങ്ങളെയും പിന്നിലാക്കുകയായിരുന്നു.

നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, മുന്‍ ഇതിഹാസവും ഇപ്പോള്‍ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, ഇപ്പോള്‍ ടീമിന്റെ ഭാഗമായ മധ്യനിര ബാറ്റര്‍ ചേതേശ്വര്‍ പുജാര എന്നിവരെയെല്ലാം ബുംറ പിന്തള്ളിയിരിക്കുകയാണ്. ഇവരൊന്നും സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റില്‍ സിക്‌സറടിച്ചിട്ടില്ല എന്നതാണ് രസകരം. അതുകൊണ്ടു തന്നെ ഒരേയൊരു സിക്‌സറിലൂടെ ബുംറ ഇവരെ കടത്തിവെട്ടിയിരിക്കുകയാണ്.

ഇന്ത്യയുടെ ഈ താരങ്ങള്‍ മാത്രമല്ല ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ നായകനും ഓപ്പണറുമായിരുന്ന അലെസ്റ്റര്‍ കുക്ക്, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോ, പാകിസ്താന്റെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ ഇന്‍സമാമുള്‍ ഹഖ്, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസങ്ങളും നായകരുമായിരുന്ന അലന്‍ ബോര്‍ഡര്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരെയും ബുംറ പിറകിലാക്കി. ഇവരൊന്നും സൗത്താഫ്രിക്കയില്‍ ഒരിക്കല്‍പ്പോലും ടെസ്റ്റില്‍ സിക്‌സറിച്ചിട്ടില്ല. ബുംറയുടെ കരിയറിലെ രണ്ടാമത്തെ സൗത്താഫ്രിക്കന്‍ പര്യടനമാണ് ഇത്തവണത്തേത്. 2017-18ലെ കഴിഞ്ഞ പര്യടനത്തിലൂടെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.

കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തോടെ ടെസ്റ്റില്‍ ബുംറയുടെ ബാറ്റിങില്‍ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. 2021 ജൂലൈ മുതലുള്ള കണക്കുകളെടുത്താല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 20.33 ആണ്. മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പോലും ബുംറയുടെ താഴെയാണ്. 18 മാത്രമാണ് രഹാനെയുടെ ബാറ്റിങ് ശരാശരി. ടെസ്റ്റില്‍ അവസാനമായി കളിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ നാലെണ്ണത്തില്‍ അദ്ദേഹം ഇരട്ടയക്ക സ്‌കോര്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ നോട്ടിങ്ഹാമില്‍ 28ഉം ലോര്‍ഡ്‌സില്‍ പുറത്താവാതെ 34ഉം ഓവലില്‍ 24ഉം റണ്‍സ് ബുംറ സ്‌കോര്‍ ചെയ്തിരുന്നു.

ഇന്ത്യ 202 റണ്‍സിന് പുറത്ത്
സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ഒന്നാംദിനം തന്നെ 202 റണ്‍സില്‍ അവസാനിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (50), ആര്‍ അശ്വിന്‍ (46) എന്നിവര്‍ക്കു മാത്രമേ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ തിളങ്ങാന്‍ കഴിഞ്ഞുള്ളൂ. രാഹുല്‍ 133 ബോളില്‍ ഒമ്പത് ബൗണ്ടറികളടിച്ചപ്പോല്‍ അശ്വിന്‍ 50 ബോളില്‍ ആറു ബൗണ്ടറികളും നേടി. സൗത്താഫ്രിക്കയ്ക്കു വേണ്ടി മാര്‍ക്കാന്‍ യാന്‍സണ്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. കാഗിസോ റബാഡയ്ക്കും ഡുവാന്‍ ഒലിവെയ്‌റയ്ക്കും മൂന്നു വിക്കറ്റ് വീതം ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications