Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റിങ്കു സിങ്ങിനെ ഫിനിഷറായി ഒതുക്കണോ?, ബെസ്റ്റ് റോള്‍ എന്ത്? കാലിസ് പറയുന്നു

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20 മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇരു ടീമിനും വരുന്ന മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടാണ്. സന്ദര്‍ശകരായ ഇന്ത്യ ചരിത്ര നേട്ടം സ്വപ്‌നം കാട്ടുമ്പോള്‍ തട്ടകത്തില്‍ സമ്പൂര്‍ണ്ണ ജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. രണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

ഇന്ത്യ ഇത്തവണ സീനിയര്‍ താരങ്ങളെ തഴഞ്ഞ് യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരിക്കുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് എന്ത് അത്ഭുതമാണ് കാട്ടാനാവുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനം ടീമിന് നിര്‍ണ്ണായമാവുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് റിങ്കു സിങ്. ഫിനിഷര്‍ റോളില്‍ കസറുന്ന റിങ്കുവില്‍ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ ഏതാണ് റിങ്കുവിന്റെ ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍. ഫിനിഷര്‍ റോളിലേക്കൊതുക്കാതെ ടോപ് ഓഡറില്‍ വേണ്ടത്ര പിന്തുണ നല്‍കിയാല്‍ സൂപ്പര്‍ താരമായി മാറാന്‍ റിങ്കുവിന് കഴിവുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം കസറുന്ന റിങ്കുവിന്റെ ബെസ്റ്റ് ബാറ്റിങ് പൊസിഷനേതാണെന്നത് ഒരു ചോദ്യമാണ്.

rinku singh

ഇപ്പോഴിതാ ഇതിന് ഉത്തരം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ജാക്‌സ് കാലിസ്. റിങ്കുവിനെ ടോപ് ഓഡറില്‍ പരീക്ഷിക്കേണ്ടെന്നും ഫിനിഷര്‍ റോളില്‍ത്തന്നെ തുടരണമെന്നുമാണ് കാലിസ് പറയുന്നത്. 10 ടി20യില്‍ നിന്ന് ഇന്ത്യക്കായി 180 റണ്‍സാണ് റിങ്കു നേടിയത്. 187ന് മുകളിലാണ് റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്. 60ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. ആറാം നമ്പറാണ് റിങ്കുവിന് ഏറ്റവും അനുയോജ്യമായതെന്ന് കാലിസ് പറയുന്നത്.

'റിങ്കു സിങ് ക്ലാസ് താരമാണ്. അവന്റെ പ്രതിഭ കഴിഞ്ഞ കുറച്ച് മത്സരങ്ങളായി എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കായി എത്രത്തോളം മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നതെന്ന് നോക്കുക. എത്ര അനായാസമായാണ് അവന്‍ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നത്. റിങ്കുവിനെപ്പോലൊരു ഫിനിഷറെ അടുത്തൊന്നും ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. അവന് വലിയ ഭാവിയുണ്ട്. ആക്രമിച്ച് കളിക്കേണ്ട സമയത്ത് ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കേണ്ട സമയത്ത് അങ്ങനെ ബാറ്റുചെയ്യാനും റിങ്കുവിന് സാധിക്കും.

ആറാം നമ്പറാണ് അവന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍'- കാലിസ് പറഞ്ഞു. നിലവില്‍ ഫിനിഷര്‍ റോളിലാണ് റിങ്കുവിനെ ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ റിങ്കുവിനെ കളിപ്പിക്കാവുന്നതാണ്. റിങ്കുവിനെ ഫിനിഷര്‍ റോളില്‍ മാത്രം തളച്ചിടാതെ ഇന്ത്യ അല്‍പ്പം കൂടി നേരത്തെ ബാറ്റുചെയ്യിച്ചാല്‍ ടീമിനും അത് ഗുണം ചെയ്യുമെന്നുറപ്പാണ്. എന്നാല്‍ ടി20 ലോകകപ്പ് കഴിയുന്നതുവരെ ഇന്ത്യ റിങ്കുവിനെ ഫിനിഷര്‍ റോളില്‍ തന്നെ കളിപ്പിച്ചേക്കും.

നിലവില്‍ റിങ്കുവിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുന്നത് ഫിനിഷറെന്ന നിലയിലാണ്. ഈ റോള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്ന് റിങ്കു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ റിങ്കുവിനെ ഫിനിഷര്‍ റോളില്‍ത്തന്നെ പിന്തുണക്കാനാണ് സാധ്യത.

Story first published: Monday, December 11, 2023, 6:18 [IST]
Other articles published on Dec 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+