IND vs SA: 22 റണ്‍സൊന്നും അവന്‍ വഴങ്ങിയില്ല, റിഷഭ് ചെയ്തത് തെറ്റെന്നു നെഹ്‌റ
ഇന്ത്യന്‍ ടീമിന്റെ നായകനായുള്ള റിഷഭ് പന്തിന്റെ തുടക്കം പാളിയിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20 പോരാട്ടത്തില്‍ ഏഴു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പിന്നിലായിപ്പോവുകയും ചെയ്തിരുന്നു.
ഈ മല്‍സരത്തില്‍ റിഷഭിന്റെ ചില തീരുമാനങ്ങള്‍ പിഴച്ചതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സ് ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് നെഹ്‌റയായിരുന്നു.

പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാതിരുന്ന റിഷഭ് പന്തിന്റെ തീരുമാനത്തെയാണ് ആശിഷ് നെഹ്‌റ വിമര്‍ശിച്ചത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികള്‍ 212 റണ്‍സെടുത്ത് മല്‍സരം വിജയിച്ചു. പക്ഷെ യുസ്വേന്ദ്ര ചാഹല്‍ ബൗള്‍ ചെയ്തത് രണ്ടോവറുകള്‍ മാത്രം.ആദ്യ ഓവറില്‍ ചാഹല്‍ 22 റണ്‍സൊന്നും വഴങ്ങിയിരുന്നില്ല. മല്‍സരത്തില്‍ റണ്‍സൊഴുകിയിരുന്നതായി നിങ്ങള്‍ക്കറിയാം. ഇടംകൈയനായ ഡേവിഡ് മില്ലര്‍ക്കെതിരേ അക്ഷര്‍ പട്ടേല്‍ പോലും ഒരോവര്‍ ബൗള്‍ ചെയ്തു. അതുകൊണ്ടു തന്നെ യുസ്വേന്ദ്ര ചാഹലിനെപ്പോലെയൊരു ബൗളര്‍ രണ്ടോവര്‍ മാത്രമേ ബൗള്‍ ചെയ്തുള്ളൂവെന്നത് ആശ്ചര്യപ്പെടുത്തുന്നു.

ഡേവിഡ് മില്ലര്‍ക്കൊപ്പം റാസ്സി വാന്‍ഡര്‍ ഡ്യുസെനും ക്രീസിലുണ്ടായിരുന്നു. ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷനായിരുന്നു ഇവരുടേത്. അക്ഷര്‍ പട്ടേലിനെക്കൊണ്ട് രണ്ടു പേര്‍ക്കുമെതിരേ റിഷഭ് പന്ത് ബൗള്‍ ചെയ്യിച്ചു. യുസ്വേന്ദ്ര ചാഹലിനെയും ഇവര്‍ക്കെതിരേ റിഷഭ് പരീക്ഷിക്കണമായിരുന്നു. റണ്ണൊഴുക്ക് തടയുന്നതിനു വേണ്ടിയാവാം ചാഹലിനെ മാറ്റിനിര്‍ത്താമെന്ന ചിന്തയിലേക്കു നിങ്ങളെ എത്തിച്ചതെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും.

പക്ഷെ മില്ലര്‍ ഏറെക്കുറെ എല്ലാ ഓവറുകളിലും സിക്‌സറടിക്കാന്‍ തുടങ്ങിയപ്പോള്‍ ചാഹലിനെ റിഷഭ് ബൗള്‍ ചെയ്യാന്‍ കൊണ്ടു വരേണ്ടതായിരുന്നുവെന്നും ആശിഷ് നെഹ്‌റ വിലയിരുത്തി. അക്ഷര്‍ പട്ടേല്‍ കളിയില്‍ നാലോവറാണ് ബൗള്‍ ചെയ്തത്. 40 റണ്‍സിനു ഒരു വിക്കറ്റും നേടി. ചാഹലാവട്ടെ 2.1 ഓവറില്‍ വിക്കറ്റില്ലാതെ 26 റണ്‍സ് വിട്ടുകൊടുത്തു.

ഐപിഎല്ലില്‍ നിര്‍ത്തിയ അതേ ഫോം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഡേവിഡ് മില്ലര്‍ ആവര്‍ത്തിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ ബൗളര്‍മാരുടെ കുറവില്ലായിരുന്നു. ആറാം ബൗളറായി ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടായിരുന്നു. പക്ഷെ എന്നിട്ടും ഇന്ത്യക്കു വലിയ കാര്യമുണ്ടായില്ല. 212 റണ്‍സ് ചേസ് ചെയ്യുകയെന്നത് എളുപ്പമല്ല. പക്ഷെ ഡേവിഡ് മില്ലറും റാസ്സി വാന്‍ഡര്‍ ഡ്യുസെനും ഇന്ത്യന്‍ ബൗളര്‍മാരെ ആധിപത്യം നേടാന്‍ അനുവദിച്ചില്ലെന്നും ആശിഷ് നെഹ്‌റ ചൂണ്ടിക്കാട്ടി.

ഐപിഎല്ലിന്റെ നേരത്തേയുള്ള ചില എഡിഷനുകളില്‍ ഡേവിഡ് മില്ലര്‍ക്കു അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ല. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം അപ്പോഴും മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഈ ആത്മവിശ്വാസമാണ് അവസാനത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മില്ലര്‍ പുറത്തെടുത്തത്.അദ്ദേഹത്തിനുഅനുഭവസമ്പത്തും ശേഷിയുമുണ്ടെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെ മല്‍സരം. ഈ കളിയില്‍ ഇന്ത്യക്കു വിജയിച്ചേ തീരൂ. രണ്ടാം ടി20യും തോറ്റാല്‍ പരമ്പര നേടണമെങ്കില്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ഇന്ത്യക്കു വിജയിക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications