IND vs SA: എവിടെ സഞ്ജുവും ത്രിപാഠിയും? നഷ്ടം ഇന്ത്യക്കു മാത്രം- ആരാധകരോഷം
സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്. കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനുമാക്കിയിട്ടുണ്ട്.
ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ടെംബ ബവുമയാണ് പരമ്പരയില്‍ സൗത്താഫ്രിക്കയെ നയിക്കുന്നത്. ഈ പരമ്പരയ്ക്കു ശേഷം അവസാനത്തോടെ അയര്‍ലാന്‍ഡില്‍ കളിക്കും. രണ്ടു ടി20കളാണ് അയര്‍ലാന്‍ഡുമായി ഇന്ത്യക്കുള്ളത്. ജൂണ്‍ 26, 28 തിയ്യതികളിലാണ് ഈ മല്‍സരങ്ങള്‍. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ വൈകാതെ പ്രഖ്യാപിക്കും.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ തിരിച്ചുവിളിച്ചപ്പോള്‍ ടീമിലെ പുതുമുഖങ്ങള്‍ പേസ് ജോടികളായ ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിങുമാണ്. പരമ്പരയില്‍ ചില താരങ്ങളുടെ അഭാവത്തില്‍ ആരാധകര്‍ ഹാപ്പിയല്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നിവരെ പരമ്പരയില്‍ തഴഞ്ഞതാണ് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്.

രാഹുല്‍ ത്രിപാഠിയെ എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്താതിരുന്നതെന്ന് അറിയില്ല. നഷ്ടം മറ്റാര്‍ക്കുമല്ല, ഇന്ത്യയുടേത് മാത്രമാണ്. ഈ സീസണിലെ ഏറ്റവും മികച്ച അണ്‍ക്യാപ്ഡ് ബാറ്റര്‍മാരിലൊരാളാണ് ത്രിപാഠിയെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

രാഹുല്‍ ത്രിപാഠിയുടെ കാര്യത്തില്‍ വിഷമമുണ്ട്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്തിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഏറ്റവും മികച്ച ബാറ്ററായിരുന്നു ത്രിപാഠി. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. നിരാശപ്പെടരുത് ചാംപ്യന്‍, കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുക. അടുത്ത തവണ തീര്‍ച്ചയായും നിങ്ങള്‍ക്കു അവസരം ലഭിക്കുമെന്നായിരുന്നു ഒരു പ്രതികരണം

സഞ്ജു സാംസണില്ല, ശിഖര്‍ ധവാനില്ല, രാഹുല്‍ ത്രിപാഠിയുമില്ല. പ്രിയപ്പെട്ട ബിസിസിഐ, ഇതിനേക്കാള്‍ മികച്ച സ്‌ക്വാഡിനെ ഒരു 12 വയസുകാരനു വരെ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നായിരുന്നു ഒരു യൂസര്‍ വിമര്‍ശിച്ചത്.
രാഹുല്‍ ത്രിപാഠിക്കു പകരം വെങ്കടേഷ് അയ്യര്‍?
അമ്പാട്ടി റായുഡുവിനെപ്പോലെ അദ്ദേഹം വിരമിക്കല്‍ തീരുമാനമെടുക്കില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഐപിഎല്ലില്‍ ഇപ്പോള്‍ ഏറ്റവം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമാണ് അദ്ദേഹം. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 ടീം
കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

സൗത്താഫ്രിക്കന്‍ ടി20 ടീം
ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications