For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇഷാനോ, ജിതേഷോ; ആദ്യ ടി20യില്‍ വിക്കറ്റ് കീപ്പറായി ആരു വേണം? തല പുകച്ച് ഇന്ത്യ

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കുകയണ്. ജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങള്‍ക്കു തുടക്കം കുറിക്കാനാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഈ മല്‍സരത്തിനു മുമ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് വലിയൊരു ആശയക്കുഴപ്പത്തിലാണ് ഇന്ത്യ. വിക്കറ്റ് കീപ്പറായി ആരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും എന്ന കാര്യത്തിലാണ് ഇത്.

ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ് വിക്കറ്റ് കീപ്പര്‍മാരായി സംഘത്തിലുള്ളത്. ഓസ്‌ട്രേലിക്കെതിരേ 4-1നു ജയിച്ച കഴിഞ്ഞ ടി20 പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് ഇഷാനായിരുന്നു. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയ ഇന്ത്യ പകരം ജിതേഷിനെ കളിപ്പിക്കുകയും ചെയ്തു. ഈ രണ്ടു മല്‍സരങ്ങളിലും ചടുലമായ ഇന്നിങ്‌സുകളായിരുന്നു ജിതേഷ് കളിച്ചത്. ഇതാണ് ഇഷാന്റെ സ്ഥാനത്തിനു ഭീഷണിയായ മാറിയിരിക്കുന്നത്.

ISHAN KSHAN

സമീപകാലത്തു ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനങ്ങളാണ് ഇഷാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതു പൊസിഷനിലും തിളങ്ങാന്‍ ശേഷിയുള്ള ബാറ്ററായി അദ്ദേഹം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓസീസുമായുള്ള കഴിഞ്ഞ മൂന്നു ടി20കളിലും ഇഷാന്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്.

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. മൂന്നാം ടി20യില്‍ പക്ഷെ ഇഷാന്‍ ഡെക്കാവുകയായിരുന്നു. വെറും രണ്ടു മികച്ച ഇന്നിങ്‌സുകള്‍ കൊണ്ടു തന്നെ ഇഷാന് ശക്തമായ വെല്ലുവിളിയാണ് ജിതേഷ് ഉയര്‍ത്തിയിരിക്കുന്നത്. ഫിനിഷറുടെ റോളില്‍ റിങ്കു സിങിനോടൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനായിരുന്നു.

റിങ്കുവിനു ശേഷം ക്രീസിലെത്തിയ ജിതേഷ് നാലാം ടി20യില്‍ 19 ബോളില്‍ അടിച്ചെടുത്തത് 35 റണ്‍സായിരുന്നു. ബാറ്റിങ് ദുഷ്‌കരമായിരുന്ന അവസാനത്തെ കളിയിലും താരം മോശമാക്കിയില്ല. 16 ബോളില്‍ നിന്നും 24 റണ്‍സ് സംഭാവന ചെയ്യാന്‍ ജിതേഷിനായിരുന്നു.

JITESH SHARMA

വിക്കറ്റ് കീപ്പിങില്‍ ഇഷാനേക്കാള്‍ മികച്ച പ്രകടനമാണ് ജിതേഷ് കാഴ്തവയ്ക്കുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇഷാന്‍ മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇടയ്ക്കു ചില പിഴവുകള്‍ സംഭവിക്കാറുണ്ട്. ആറു മാസത്തിനുള്ളില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ആരാവണം ടൂര്‍ണമെന്റിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു ഇന്ത്യക്കു ഉറപ്പിക്കേണ്ടതുണ്ട്. ഓരോ ടി20 മല്‍സരങ്ങളും ഇന്ത്യക്കു ഇതിനുള്ള ട്രയല്‍ കൂടിയാണ്.

വെറും ആറു ടി20 അന്താരാഷ്ട്ര മല്‍സരങ്ങളാണ് അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്നത്. സൗത്താഫ്രിക്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ശേഷം ജനുവരിയില്‍ അഫ്ഗാനിസ്താനുമായി മൂന്നു ടി20കളുടെ പരമ്പരയും ഇന്ത്യക്കു മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ഇഷാന്‍, ജിതേഷ് ഇവരില്‍ ആരാണ് ലോകകപ്പില്‍ ബെസ്റ്റെന്നു ഇന്ത്യക്കു തീരുമാനിക്കേണ്ടതുണ്ട്.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍.), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍.), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

Story first published: Friday, December 8, 2023, 7:15 [IST]
Other articles published on Dec 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+