For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗംഭീര്‍ ഇനി ഇഷാന് പിന്നില്‍, കോലിയുടെ റെക്കോര്‍ഡ് ജസ്റ്റ് മിസ്സ് !

76 റണ്‍സാണ് ഇഷാന്‍ നേടിയത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ തിളങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ പഴി കേട്ട ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇടിവെട്ട് പ്രകടനമാണ് യുവതാരം കാഴ്ചവച്ചത്. 76 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി ഇഷാന്‍ മാറി. വെറും 48 ബോളിലാണ് 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ഇഷാന്‍ 76 റണ്‍സെടുത്തത്.

താരത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുകയും ചെയ്തു. ആദ്യ അങ്കം ജയിക്കാന്‍ 212 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ചില നാഴികക്കല്ലുകളും ഇഷാന്‍ പിന്നിട്ടിരിക്കുകയാണ്.

1

ഇന്ത്യക്കു വേണ്ടി ടി20യില്‍ ആദ്യത്തെ 11 ഇന്നിങ്‌സുകളില്‍ നിന്നും കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഇഷാന്‍ കിഷനെ തേടിയെത്തിയിരിക്കുന്നത്. 365 റണ്‍സോടെയാണ് താരം മൂന്നാംസ്ഥാനത്തേക്കു കയറിയിരിക്കുന്നത്.
മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, മറ്റൊരു ഇടംകൈയനും ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് എന്നിവരെ ഇഷാന്‍ പിന്തള്ളിയിരിക്കുകയാണ്. ഗംഭീര്‍ 328ഉം യുവി 306 റണ്‍സുമാണ് നേടിയത്.

2

നേരിയ വ്യത്യാസത്തിലാണ് വിരാട് കോലിയുടെ റെക്കോര്‍ഡ് ഇഷാന് നഷ്ടമായത്. നാലു റണ്‍സ് കൂടി നേിടിയിരുന്നെങ്കില്‍ കോലിയെ പിന്തള്ളി താരം രണ്ടാമനാവുമായിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്നും കോലിയെടുത്തത് 368 റണ്‍സാണ്. തലപ്പത്തുള്ളത് കെഎല്‍ രാഹുലാണ്. 458 റണ്‍സുമായി അദ്ദേഹം ഏറെ മുന്നിലാണ്.

3

സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണ് ഇഷാന്‍ കിഷന്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. നേരത്തേ നാലാമനായിരുന്ന വിരാട് കോലിയെ താരം പിന്തള്ളുകയായിരുന്നു. പുറത്താവാതെ 72 റണ്‍സെടുത്ത കോലിയായിരുന്നു നേരത്തേ നാലാമന്‍. ഇതാണ് 76 റണ്‍സുമായി ഇഷാന്‍ മറികടന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പേരിലാണ് റെക്കോര്‍ഡ്. 106 റണ്‍സാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തത്. 101 റണ്‍സുമായി സുരേഷ് റെയ്‌ന രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. പുറത്താവാതെ 79 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് മൂന്നാമന്‍.

4

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ വെറും നാലു വിക്കറ്റിന് 211 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്റ ഫിഫറ്റി കൂടാതെ ശ്രേയസ് അയ്യര്‍ (36), ഹാര്‍ദിക് പാണ്ഡ്യ (31*), നായകന്‍ റിഷഭ് പന്ത് (29), റുതുരാജ് ഗെയ്ക്വാദ് (23) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്കു നിര്‍ണായക സംഭാവന നല്‍കി.
ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍- റുതുരാജ് ഗെയ്ക്വാദ് ജോടി 57 റണ്‍സ് ടീം സ്‌കോറിലക്കു കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ടാം വിക്കറ്റില്‍ ഇഷാന്‍- ശ്രേയസ് സഖ്യം 80 റണ്‍സിന്റെയും തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി, ആദ്യ 10 ഓവരില്‍ 100ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യ അടുത്ത 10 ഓവറിലും 100ന് മുകളില്‍ വാരിക്കൂട്ടി.

Story first published: Thursday, June 9, 2022, 21:23 [IST]
Other articles published on Jun 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+