Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രണ്ടു പേര്‍ ടീം വിടണം! ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയ

സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണക്കാര്‍ മുന്‍നിര ബാറ്റര്‍മാരായിരുന്നു. ടോപ്പ് ഫോര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതാണ് കളിയില്‍ ഇന്ത്യയെ ഒമ്പത് റണ്‍സിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടത്. കൂടുതല്‍ മെച്ചപ്പെട്ട സംഭാവനകള്‍ ഇവരില്‍ നിന്നും ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ കളി ജയിക്കുമായിരുന്നു.

ടോപ്പ് ഫോര്‍ ഫ്ളോപ്പ്

ടോപ്പ് ഫോര്‍ ഫ്ളോപ്പ്

നായകന്‍ ശിഖര്‍ ധവാന്‍ (4), ഓപ്പണിങ് പങ്കാളി ശുഭ്മാന്‍ ഗില്‍ (3), റുതുരാജ് ഗെയ്ക്വാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവരാണ് ബാറ്റിങില്‍ നിരാശപ്പെടുത്തിയത്. സഞ്ജു സാംസണും (86*) ശ്രേയസ് അയ്യരും (50), ശര്‍ദ്ദുല്‍ ടാക്കൂറും (33) പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ഐപിഎല്ലിലെ മിന്നും താരങ്ങളായ ഇഷാനും റുതുരാജും സൗത്താഫ്രിക്കന്‍ ബൗളിങിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നതാണ് കളിയില്‍ കണ്ടത്. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രണ്ടു പേര്‍ക്കുമെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഒരുപാട് ബോള്‍ പാഴാക്കി

ഒരുപാട് ബോള്‍ പാഴാക്കി

ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും ഒരുപാട് ബോളുകളാണ് കളിയില്‍ പാഴാക്കിയത്. അല്ലായിരുന്നുവെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. റണ്‍ചേസില്‍ നമുക്കു ആറു റണ്‍സിനു മുകളില്‍ റണ്‍റേറ്റ് ആവശ്യമെന്നരിക്കെ രണ്ടു പേരും പ്രതിരോധിച്ച് കളിക്കാനാണ് ശ്രമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിനു ഈ രണ്ടു പേരും ഇനയും തയ്യാറായിക്കഴിഞ്ഞിട്ടില്ല. പിച്ചിനെക്കുറിച്ച് പരാമര്‍ശിക്കരുത്. ഇതേ പിച്ചില്‍ തന്നെയാണ സഞ്ജു സാംസണും ശര്‍ദ്ദുല്‍ ടാക്കൂറും ബാറ്റ് ചെയ്തതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

ടീം വിടണം

ടീം വിടണം

ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും തുടര്‍ന്ന് കളിക്കാതെ എത്രയും വേഗം ടീം വിടുകയാണ് വേണ്ടത്. ഈ തരത്തിലുള്ള ബാറ്റിങ് ഇനിയുണ്ടാവാന്‍ പാടില്ല, അതുകൊണ്ടു തന്നെ ടീം വിട്ട് രണ്ടു പേരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കട്ടെയെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: T20 World Cup 2022: പാകിസ്താനെതിരേ ടീമില്‍ ആരൊക്കെ? അപ്രതീക്ഷിത നീക്കം, ദ്രാവിഡിന്‍റെ ബുദ്ധി!

ശര്‍ദ്ദുല്‍ ഭേദം

ശര്‍ദ്ദുല്‍ ഭേദം

റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ ഭേദമാണ് ലോര്‍ഡ് ശര്‍ദ്ദുലെന്നായിരുന്നു ഒരു പ്രതികരണം.
റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും 89 ബോളുകളില്‍ നിന്നും 39 റണ്‍സ് മാത്രം നേടിയ ഇടത്താണ് നമ്മള്‍ കളി തോറ്റത്. എങ്ങനെയാണ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതെന്നു പോലും ഇവര്‍ക്കറിയില്ല. ശര്‍ദ്ദുല്‍ ടാക്കൂറും സഞ്ജു സാംസണും വളരെ നന്നായി കളിച്ചതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും വെറും ഐപിഎല്‍ ലെവലിലുള്ള കളിക്കാരാണ്. ഒന്നിനും കൊള്ളില്ലെന്നും ഒരു യൂസര്‍ കുറ്റപ്പെടുത്തി.

പൃഥ്വി ഷാ വേണമായിരുന്നു

പൃഥ്വി ഷാ വേണമായിരുന്നു

ഇഷാന്‍ കിഷനു പകരം പൃഷ്വി ഷായെ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നാണ് ഒരു യൂസര്‍ കുറിച്ചത്.
എല്ലാ ഫോര്‍മാറ്റുകളിലും റുതുരാജ് ഗെയ്ക്വാദിനേക്കാള്‍ മികച്ച താരം പൃഥ്വി ഷായാണെന്നാണ് ഒരു യൂസറുടെ അഭിപ്രായം.

വിലയേറിയ താരം

വിലയേറിയ താരം

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു ഇഷാന്‍ കിഷന്‍ 16 കോടിയോളം രൂപ ചെലവഴിച്ചാണ് മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ തങ്ങളുടെ ടീമിലേക്കു തിരികെ കൊണ്ടുവന്നത്. പക്ഷെ സീസണില്‍ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഇഷാന് കഴിഞ്ഞില്ല.
2021ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റണ്‍സ് വാരിക്കൂട്ടി കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു റുതുരാജ് ഗെയ്ക്വാദ്. പക്ഷെ കഴിഞ്ഞ സീസണില്‍ താരം നനഞ്ഞ പടക്കമായി മാറി.

Story first published: Friday, October 7, 2022, 16:51 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+