Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു രക്ഷപ്പെട്ടു!! നാലാം ടി20 ഉപേക്ഷിച്ചത് നന്നായി? ഓപ്പണ്‍ ചെയ്താല്‍ പെട്ടേനേ, കാരണമിങ്ങനെ

ലഖ്‌നൗ: സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ നാലാം ടി20 പോരാട്ടം ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിച്ചിരിക്കുകയാണ്. ഏകാന സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഈ കളിക്കു വില്ലനായി മാറിയത് മൂടല്‍ മഞ്ഞാണ്. ശക്തമായ മൂടല്‍ മഞ്ഞ് കാരണം കാഴ്ച ദുഷ്‌കരമാണെന്നു കണ്ടതോടെയാണ് മല്‍സരം വേണ്ടെന്നു വയ്ക്കാന്‍ ഒഫീഷ്യലുകള്‍ തീരുമാനിച്ചത്.

ഇതു ഇന്ത്യയെ സംബന്ധിച്ച് സന്തോഷിക്കാനും വക നല്‍കുന്നു. കാരണം പരമ്പരയില്‍ 2-1നു മുന്നിലായതിനാല്‍ അവസാന മല്‍സരം തോറ്റാലും ഇനി പേടിക്കാനില്ല, അതിനിടെ കാല്‍വിരലിലെ പരിക്കു കാരണം വൈസ് ക്യാപ്റ്റനും ഓപ്പണറുമയ ശുഭ്മന്‍ ഗില്‍ നാലാമങ്കത്തില്‍ നിന്നും അവസാന നിമിഷം പിന്‍മാറിയിരുന്നു. ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വീണ്ടും ഓപ്പണറായി കളിക്കാനുമിരുന്നത്.

SANJU SAMSON

പക്ഷെ മൂടല്‍മഞ്ഞ് കാരണം കളിവേണ്ടെന്നു വച്ചതോടെ ഓപ്പണറായി തിരിച്ചെത്താനുള്ള അവസരം കൂടി അദ്ദേഹത്തിനു നഷ്ടമായി. പക്ഷെ ഇതു നന്നായെന്നതാണ് യഥാര്‍ഥ്യം. സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹം രക്ഷപ്പെട്ടതാണെന്നു പറയേണ്ടി വരും. ഇതിന്റെ കാരണമറിയാം.

സഞ്ജു രക്ഷപ്പെട്ടത് തന്നെ?

ലഖ്‌നൗവിലെ നാലാം ടി20യില്‍ പരിക്കു കാരണം ശുഭ്മന്‍ ഗില്‍ കൡക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ സഞ്ജു സാംസണിന്റെ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. കാരണം ഗില്‍ ഇല്ലെങ്കി പിന്നീട്ട് ടീമില്‍ ഓപ്പണറായി കളിക്കാന്‍ സാധിക്കുന്നയാള്‍ സഞ്ജുവാണ്. നേരത്തേ ഓപ്പണറായെത്തി അദ്ദേഹം മൂന്നു സെഞ്ച്വറികളുമടിച്ചിട്ടുണ്ട്.

സഞ്ജു- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടിയെ വീണ്ടും ഈ മല്‍സരത്തില്‍ കാണാമെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കവെയാണ് മൂടല്‍ മഞ്ഞ് കാരണം കളി ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ സഞ്ജുവിന്റെ ആരാധകരും നിരാശയിലായി. പക്ഷെ ഒരു അര്‍ഥത്തില്‍ ഈ കളി നടക്കിതുന്നത് നന്നായെന്നു തന്നെ പറയേണ്ടി വരും.

കാരണം ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം എങ്ങനെയാണെന്നതു എല്ലാവര്‍ക്കുമറിയാവുന്നതാണ്, ഇതു വളരെ സ്ലോ ആയിട്ടുള്ള, ബാറ്റിങ് അത്ര എളുപ്പമല്ലാത്ത പിച്ചുകളിലൊന്നാണ്.

മൂടല്‍ മഞ്ഞ് അത്ര കാര്യമാക്കാതെ മല്‍സരവുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ സഞ്ജുവടക്കമുള്ള ബാറ്റര്‍മാര്‍ പെട്ടുപോയേനെ. ഇത്തരമൊരു പിച്ചില്‍, ബോളിന്റെ കാഴ്ചയും കുറഞ്ഞ സാഹര്യത്തില്‍ ബാറ്റ് ചെയ്യുക കഠിനമായിരിക്കും.

അതുകൊണ്ടു തന്നെ ഓപ്പണറായി കളിച്ചാലും സഞ്ജു ഫ്‌ളോപ്പായേക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സ്ലോ പിച്ചുകളില്‍ പലപ്പോഴും പതറിയിട്ടുള്ള കണക്കുകളാണ് അദ്ദേഹത്തിനു പറയാനുള്ളത്. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ മല്‍സരം ഉപേക്ഷിക്കപ്പെട്ടതു കാരണം സഞ്ജു രക്ഷപ്പെട്ടതാണെന്നു ഉറപ്പിക്കാം.

SANJU SAMSON

ഈ മല്‍സരത്തില്‍ അദ്ദേഹം ഓപ്പണറായെത്തി ഫ്‌ളോപ്പായിരുന്നെങ്കില്‍ എതിരാളകളും ശത്രുക്കളും അതു പുതിയ ആയുധമാക്കിയേനെ. ഫേവറിറ്റ് പൊസിഷനായ ഓപ്പണിങ് നല്‍കിയിട്ടും സഞ്ജു അതു മുതലാക്കിയില്ലെന്ന തരത്തിലായിരിക്കും അവര്‍ ചൂണ്ടിക്കാണിക്കുക. ഇതു പിന്നീട് ടീമില്‍ അദ്ദേഹത്തിന്റെ സാധ്യതകളെയും മോശമായിട്ടാവും ബാധിക്കുക.

അതേസമയം, ഗില്ലിനു യഥാര്‍ഥത്തില്‍ പരിക്കൊന്നുമില്ലെന്നും മോശം ഫോം കാരണം വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തല്‍ക്കാലത്തേക്കു മാറ്റി നിര്‍ത്തിയതാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബാറ്റിങ് കടുപ്പമായ ലഖ്‌നൗവിലെ പിച്ചില്‍ അദ്ദേഹം ഫ്‌ളോപ്പാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇതില്‍ നിന്നും ഗില്ലിനെ രക്ഷിക്കാനാണ് ഇപ്പോള്‍ വ്യാജ പരിക്കിനെ കൂട്ടുപിടിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിക്കുന്നുണ്ട്.

Story first published: Thursday, December 18, 2025, 6:38 [IST]
Other articles published on Dec 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+