Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കില്ല! ഇതു ബുംറയുടെ ഉറപ്പ്

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരം വളരെ ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. രണ്ടാംദിനവും മല്‍സരത്തില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനില്ല. നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് നേടാനായെന്നതു കൊണ്ടു മാത്രം ഇന്ത്യക്കു അല്‍പ്പം മുന്‍തൂക്കമുണ്ടെന്നു പറയാം. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 223 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക 210ന് പുറത്തായി. 13 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കു ലഭിച്ചത്.

1

സൗത്താഫ്രിക്കയ്ക്കു ഒന്നാമിന്നിങ്‌സില്‍ ലീഡ് നിഷേധിച്ചത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഉജ്ജ്വല ബൗളിങ് പ്രകടനമായിരുന്നു. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം ബൗളിങിന്റെ കുന്തമുനയായി മാറി. 23.3 ഓവറില്‍ എട്ടു മെയ്ഡനുകളടക്കം 42 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ അഞ്ചു പേരെ പുറത്താക്കിയത്. സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ ആദ്യത്തെയും അവസാനത്തെയും വിക്കറ്റുകള്‍ അദ്ദേഹത്തിനായിരുന്നു. ഡീന്‍ എല്‍ഗര്‍ (3), എയ്ഡന്‍ മര്‍ക്രാം (8), കീഗന്‍ പീറ്റേഴ്‌സന്‍ (72), മാര്‍ക്കോ യാന്‍സണ്‍ (7), ലുംഗി എന്‍ഗിഡി (3) എന്നിവരായിരുന്നു കോലിയുടെ ഇരകള്‍.

2

2017-18ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ കേപ്ടൗണിലെ ഇതേ വേദിയില്‍ വച്ചാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അതേ ഗ്രൗണ്ടില്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം അഞ്ചു വിക്കറ്റി നേട്ടവുമായി രണ്ടാം വരവ് ആഘോഷിച്ചിരിക്കുകയാണ്. ബുംറയുടെ ഈ പ്രകടനം ഇന്ത്യക്കു കേപ്ടൗണ്‍ ടെസ്റ്റില്‍ വിജയം നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്.

3

ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ബുംറ ഒരിന്നിങ്‌സില്‍ മൂന്നിലധികം വിക്കറ്റുകള്‍ നേടിയിട്ടുള്ള ടെസ്റ്റുകളിലൊന്നും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. ഈ ചരിത്രം കേപ്ടൗണിലും ഇന്ത്യക്കു വിജയമോ, സമനിലയോ കൊണ്ടുവരുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ചരിത്രമെടുത്താല്‍ ബുംറ ഇതുവരെ ആറു തവണയാണ് അഞ്ചോ, അതിലധികമോ വിക്കറ്റുകള്‍ ഒരിന്നിങ്‌സില്‍ വീഴ്ത്തിയിട്ടുള്ളത്. ഇവയില്‍ അഞ്ചിലും ഇന്ത്യക്കായിരുന്നു വിജയം. ഒരു ടെസ്റ്റ് സമനിലയിലും കലാശിക്കുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത മറ്റു രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ ഇന്ത്യ ജയിക്കുകയും മറ്റൊന്നില്‍ സമനില വഴങ്ങുകയും ചെയ്തു.

4

സൗത്താഫ്രിക്കയ്‌ക്കെതിരേ 54 റണ്‍സിന് അഞ്ചും, ഇംഗ്ലണ്ടിനെതിരേ 85 റണ്‍സിന് അഞ്ചും, ഓസ്‌ട്രേലിയക്കെതിരേ 33 റണ്‍സിന് ആറും, വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏഴു റണ്‍സിന് അഞ്ചും, വെസ്റ്റ് ഇന്‍ഡീസിനെതിരേ തന്നെ 27 റണ്‍സിന് ആറും വിക്കറ്റുകളെടുത്തിട്ടുള്ള ടെസ്റ്റുകളിലാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരേ 56 റണ്‍സിന് നാലു വിക്കറ്റുകളെടുത്ത ടെസ്റ്റിലും ഇന്ത്യക്കായിരുന്നു ജയം. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ 46 റണ്‍സിന് നാലും ഇംഗ്ലണ്ടിനെതിരേ തന്നെ 64 റണ്‍സിന് അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തിയ ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു.

5

കേപ്ടൗണ്‍ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ബുംറ എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റിലും അംഗമായിരിക്കുകയാണ്. ഈ വേദിയില്‍ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് കൊയ്ത മൂന്നാമത്തം ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. നേരത്തേ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് 120 റണ്‍സിന് ഇവിടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2010-11ലെ പര്യടനത്തിലായിരുന്നു ഇത്. ഈ പര്യടനത്തില്‍ തന്നെ മുന്‍ മലയാളി താരം കൂടിയായ ശ്രീശാന്തും ഇവിടെ അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. 114 റണ്‍സിനായിരുന്നു അദ്ദേഹം അന്നു അഞ്ചു പേരെ പുറത്താക്കിയത്.

ഇന്ത്യ പൊരുതുന്നു
കേപ്ടൗണില്‍ നേരിയ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു 70 റണ്‍സിന്റെ ലീഡാണുള്ളത്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (7), കെഎല്‍ രാഹുല്‍ (10) എന്നിവരാണ് പുറത്തായത്. നായകന്‍ വിരാട് കോലിയും (14*) ചേതേശ്വര്‍ പുജാരയുമാണ് (9*) ക്രീസിലുള്ളത്.

Story first published: Thursday, January 13, 2022, 8:55 [IST]
Other articles published on Jan 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+