For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഏകദിന പരമ്പരയില്‍ മിന്നിക്കൂ, ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പ്!

മൂന്നു ഇന്ത്യന്‍ താരങ്ങളെ അറിയം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പമ്പരയ്ക്കു ഈയാഴ്ച തുടക്കമാവുകയാണ്. ടി20 ലോകകപ്പിനായി രോഹിത് ശര്‍മയ്ക്കു കീഴില്‍ പ്രധാന ടീം ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നതിനാല്‍ ഏകദിനത്തില്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ശിഖര്‍ ധവാനെ നായകനാക്കി പരമ്പരയ്ക്കുള്ള സംഘത്തെ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ശ്രേയസ് അയ്യരാണ് പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രജത് പാട്ടിധര്‍, മുകേഷ് കുമാര്‍ എന്നിവര്‍ പുതുമുഖങ്ങളായും ടീമിലെത്തിയിരുന്നു.

ചിലര്‍ക്കു പരമ്പര നിര്‍ണായകം

ചിലര്‍ക്കു പരമ്പര നിര്‍ണായകം

ഇന്ത്യന്‍ സംഘത്തിലെ ചില കളിക്കാര്‍ക്കു ഈ പരമ്പര വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം ഇവരുടെ പ്രകടനം സെലക്ടര്‍മാരും ബിസിസിഐയുമെല്ലാം ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ സീനിയര്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഈ താരങ്ങള്‍ക്കു കഴിഞ്ഞേക്കും. ആരൊക്കെയാണ് ഇന്ത്യയുടെ ഈ മൂന്നു പേരെന്നു നോക്കാം.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രധാന ടീമില്‍ നിന്നും തഴയപ്പെട്ടെങ്കിലും റിസര്‍വ് താരങ്ങളുടെ ലിസ്റ്റില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഏകദിന ടീമില്‍ ബിഷ്‌നോയ്ക്കു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ല. കാരണം കൂടുതല്‍ അനുഭവസമ്പത്തുള്ള കുല്‍ദീപ് യാദവ് ടീമിന്റെ ഭാഗമാണ്.

ഏകദിനം കളിച്ചിട്ടില്ല

ഏകദിനം കളിച്ചിട്ടില്ല

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ബിഷ്‌നോയ് ഇനിയും അരങ്ങേറിയിട്ടില്ല. എങ്കിലും ഏകദിനത്തില്‍ താരത്തിന്റെ പ്രകടനം മികച്ചതാണ്. 10 മല്‍സരങ്ങളില്‍ നിന്നും ഏഴ് ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ ബിഷ്‌നോയ് നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഏകദിന പരമ്പരയില്‍ തിളങ്ങിയാല്‍ യുസ്വേന്ദ്ര ചഹലിനെ പിന്തള്ളി പ്രധാന ടീമിലേക്കു വരാന്‍ ബിഷ്‌നോയ്ക്കു സാധിച്ചേക്കും.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

ദീപക് ചാഹര്‍

ദീപക് ചാഹര്‍

രവി ബിഷ്‌നോയിയെപ്പോലെ ടി20 ലോകകപ്പിനുള്ള റിസര്‍വ് ലിസ്റ്റിലുള്ള മറ്റൊരു താരമാണ് ദീപക് ചാഹര്‍. പരിക്കു കാരണം മാസങ്ങളോളം പുറത്തിരുന്ന ശേഷം അടുത്തിടെയാണ് താരം മല്‍സരംഗത്തേക്കു മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ ചാഹര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു കാരണം ടി20 ലോകകപ്പില്‍ നിന്നും പിന്‍മാറിയതിനാല്‍ പകരക്കാരനായി ചാഹറിനു വിളി വന്നേക്കും. പക്ഷെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ താരത്തിനു മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളി റണ്‍സ് വാരിക്കോരി നല്‍കുന്നത് ഇന്ത്യക്കു വലിയ തലവേദനയായിരിക്കുകയാണ്.

അവസാന ഓവറുകളിലെ ബൗളിങ്

അവസാന ഓവറുകളിലെ ബൗളിങ്

സൗത്താഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തില്‍ ചാഹര്‍ മികച്ച ബൗളിങ് ഡെത്ത് ഓവറുകളില്‍ പുറത്തെടുക്കുകയാണെങ്കില്‍ അതു ഭുവിയുടെ സ്ഥാനത്തിനു ഭീഷണുയര്‍ത്തും. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ ചാഹറിനു ഏകദിനത്തില്‍ പുറത്തെടുക്കാനായാല്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ താരത്തിനാവും.

Also Read: IND vs SA: ഇവരെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെടുത്തില്ല? പൃഥ്വിയടക്കം അഞ്ച് പേര്‍

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ടി20 ലോകകപ്പില്‍ നിന്നും നിര്‍ഭാഗ്യവശാല്‍ തഴയപ്പെട്ട സഞ്ജു സാംസണിനു സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര പലതും തെളിയിക്കാനുള്ള വേദി കൂടിയാണ്. ഈ പരമ്പരയില്‍ സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ശ്രേയസ് അയ്യര്‍ക്കാണ് ഈ ചുമതല ലഭിച്ചത്. എങ്കിലും തന്റെ റോള്‍ പരമ്പരയില്‍ ഭംഗിയായി നിര്‍വഹിക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം.

കൂടുതല്‍ അവസരം ലഭിച്ചു

കൂടുതല്‍ അവസരം ലഭിച്ചു

ഈ വര്‍ഷം അദ്ദേഹത്തിനു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. അവയില്‍ ഭേദപ്പെട്ട പ്രകടനം സഞ്ജു കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും അദ്ദേഹത്തിനു തിളങ്ങേണ്ടതുണ്ട്. സഞ്ജു ടീമിന്റെ പ്ലാനിന്റെ ഭാഗമാണെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും അടുത്തിടെ പറഞ്ഞിരുന്നു. ടീമില്‍ തന്റെ മൂല്യം തെളിയിക്കാന്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ മികച്ച ഇന്നിങ്‌സുകള്‍ സഞ്ജുവിനു കളിച്ചേ തീരൂ. അതിനായാല്‍ ഭാവിയിലെ പരമ്പരകളില്‍ ടീമിലെ സ്ഥിരാംഗമായി അദ്ദേഹം മാറിയേക്കും.

Story first published: Tuesday, October 4, 2022, 18:03 [IST]
Other articles published on Oct 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+