സഞ്ജുവല്ല, ടി20 ടീമില്‍ വേണ്ടത് അവന്‍!! പരമ്പരയുടെ മാര്‍ജിന്‍ പ്രവചിച്ച് ശ്രീകാന്ത്
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയുടെ വിജയമാര്‍ജിന്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. അടുത്ത ഐസിസി ടി20 ലോകകകപ്പിനു മുമ്പ് ഇന്ത്യന്‍ ടി20 ടീമില്‍ ഉറപ്പായും വേണ്ട താരത്തെയും അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണ്,
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യരുമാര്‍ യാദവിനു കീഴില്‍ ടി20ക്കു ഇന്ത്യ കച്ചമുറുക്കുന്നത്. മാത്രമല്ല കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ലെന്നതും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ഇന്ത്യക്കു തന്നെ
ഏകദിന പരമ്പരയുടെ വഴിയെ ടി20 പരമ്പരയിലും സൗത്താഫ്രിക്കയെ ഇന്ത്യ തകര്‍ത്തുവിടുമെന്നാണ് കെ ശ്രീകാന്തിന്റെ പ്രവചനം. സ്വന്തം യൂട്യൂബ് ചാനലില്‍ ടി20 പരമ്പരയിലെ ഇന്ത്യന്‍ സാധ്യതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ തകര്‍ത്താടിയപ്പോള്‍ ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് അവരെ തീര്‍ത്തത് നമ്മള്‍ മറന്നിട്ടില്ല. സൗത്താഫ്രിക്കന്‍ ടീം അന്നു വിജയത്തിലേക്കു കുതിക്കവെയയായിരുന്നും വെറും നാലും ബോളിനിടെ ഈ രണ്ടു പേരും ചേര്‍ന്ന് അവരെ ഫിനിഷ് ചെയ്തത്.
അക്ഷര്‍ പട്ടേലും ഈ ടി20 പരമ്പരയിലൂടെ ടീമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. അതുകകൊണ്ടു തന്നെ ഈ ഇന്ത്യന്‍ ടി20 ടീം വേറെ ലെവലാണെന്നു പറയാം. ഇന്ത്യ 4-1നു ഈ പരമ്പര നേടുകയും ചെയ്യുമെന്നും ശ്രീകാന്ത് പ്രവചിച്ചു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയെ സംബന്ധിച്ച് വളരെ ശക്തരും പവര്‍ഫുളുമാണ്. കാഗിസോ റബാഡയില്ലാതെ അവരുടെ ബൗളിങ് വളരെ ദുര്‍ബലമാണ്. മൂന്നാം ഏകദിനത്തില്‍ ബൗളിങ് നിരയ്‌ക്കെതിരേ 270 റണ്‍സ് ചേസ് ചെയ്യവെ നമുക്കു ഒരു വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ.
ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെ ബൗളിങ് തമ്മില്‍ ഒരു താരതമ്യവും നടത്താന്‍ കഴിയില്ല. പ്രത്യേകിച്ചും ജസ്പ്രീത് ബുംറ കൂടി തിരിച്ചെത്തിയതോടെ ബൗളിങ് അതിശക്തമായിരിക്കുകയാണ്.
സമാപിച്ച ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തില്‍ സൗത്താഫ്രിക്ക 350 പ്ലസ് റണ്‍സ് ചേസ് ചെയ്തു ജയിച്ചിരുന്നു. പക്ഷെ ബുംറയും ഹാര്‍ദിക്കും ഇന്ത്യന്‍ ടീമിലുണ്ടെങ്കില്‍ അവര്‍ക്കു അതു സാധിക്കുമോ? അസാധ്യമാണെന്നതാണ് അതിന്റെ ഉത്തരമെന്നെന്നും ശ്രീകാന്ത് വിശദമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ റണ്ണറപ്പായെങ്കിലും അതിനു ശേഷം കളിച്ചിട്ടുളള ടി20കളില്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഒമ്പതു ടി20കളില്‍ ആറിലും അവര്‍ പരാജയപ്പെടുകയും ചെയ്തു.

ശ്രേയസ് ടീമില്‍ വേണം
നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ എത്രയും വേഗത്തില്‍ തിരികെ കൊണ്ടുവരണമെന്ന് കെ ശ്രീകാന്ത് ആവശ്യപ്പെടുന്നു. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും ശ്രേയസ് കളിക്കമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി ടി20യില്‍ ശ്രേയസ് കളിച്ചിട്ടില്ല. 2023 ഡിസംബറിലായിരുന്നു താരത്തെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.
ഇന്ത്യക്കു ടി20യില്‍ ഇപ്പോഴുള്ളത് വളരെ മികച്ച ടീം തന്നെയാണ്. പക്ഷെ ശ്രേയസ് അയ്യര്‍ കൂടി നമ്മുടെ സിസ്റ്റത്തിന്റെ ഭാഗമായി മാറണമെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. കഴിഞ്ഞ ഐപിഎല്ലിലും ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം അവന്‍ ഗംഭീരമായിട്ടാണ് കളിച്ചിട്ടുള്ളത്.
അതിനാല്‍ തന്നെ ശ്രേയസ് ടി20 പ്ലാനുകളുടെ ഭാഗമാവുകയും വേണം. അടുത്ത ടി20 ലോകകപ്പിനു മുമ്പ് തന്നെ അവനെ ടി20 ടീമിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കണം. വളരെ അറ്റാക്കിങ് ബാറ്ററാണ് ശ്രേയസ്. മധ്യനിരയില്‍ എതിര്‍ ബൗളിങിനെ തകര്‍ക്കാനുള്ള ശേഷി അവനുണ്ട്. ഇപ്പോള്‍ ടീമില്‍ ഇല്ലെന്നു കാണുമ്പോള്‍ ശ്രേയസിനോടു സഹതാപം തോന്നുന്നതായും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications