IND vs SA: അവനാവും ഹീറോ!! ടി20 പരമ്പര ആരു നേടും? ഭാജിയുടെ വമ്പന്‍ പ്രവചനം
കട്ടക്ക്: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുയാണ് മുന്‍ അതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ടെസ്റ്റ് പരമ്പര സൗത്താഫ്രിക്കയും ഏകദിന പരമ്പര ഇന്ത്യയും സ്വന്തമാക്കിയതോടെ ടി20യുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.
അടുത്ത ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളലിായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുളള റിഹേഴ്‌സലായിട്ടാവും ഇരുടീമുകളും ഈ പരമ്പരയെ നോക്കിക്കാണുക. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം സൂര്യകുമാര്‍ യാദവ് പുതിയ ക്യാപ്റ്റനായി വന്നതോടെ ഈ ഫോല്‍മാറ്റില്‍ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

പരമ്പര ആര്‍ക്ക്?
സൗത്താഫ്രിക്കയെ വീഴ്ത്തി അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കിരീടം ചൂടുമെന്നാണ് ഹര്‍ഭജന്‍ സിങിന്റെ പ്രവചനം. എന്നാല്‍ രാത്രിയിലെ മഞ്ഞുവീഴ്ചയും ടോസുമെല്ലാം വളരെ നിര്‍ണായകമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഭാജി.
ഇന്ത്യയാവും ടി20 പരമ്പര നേടുകയെന്നാണ് എന്റെ പ്രവചനം. ഇന്ത്യക്കാരെന്ന നിലയില്‍ നമ്മളെല്ലാം ആഗ്രഹിക്കുന്നതും ഇതു തന്നെയാണെന്നു നിങ്ങള്‍ക്കുമറിയാം. ഇന്ത്യന്‍ ടി20 ടീം വളരെ ശക്തമാണെന്നു ഞാന്‍ കരുതുന്നു. സൗത്താഫ്രിക്കയുടെ ബാറ്റിങ് ലൈനപ്പ് ശക്തമാണെന്നതില്‍ സംശയമില്ല.
അതുകൊണ്ടു തന്നെ പോരാട്ടം വളരെ കടുപ്പമേറിയതുമാവും. കാലാവസ്ഥയില്‍ മാറ്റം വന്നതിനാല്‍ രാത്രിയില്‍ അല്‍പ്പം മഞ്ഞുവീഴ്ചയുണ്ടാവും. ഈ പരമ്പരയില്‍ ടോസ് വളരെ നിര്‍ണായക ഘടകമായി മാറും. അതിനാല്‍ ബൗളര്‍മാര്‍ക്കു മേലും കുറച്ചു സമ്മര്‍ദ്ദമുണ്ടായിരിക്കും.
എങ്കിലും നമ്മുടെ സ്പിന്നര്‍മാര്‍ അവരുടെ സ്പിന്നര്‍മാലെ തോല്‍പ്പിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അവിടെയാണ് കളിയും മാറാന്‍ പോവുന്നത്. ഈ മല്‍സരത്തില്‍ (മൂന്നാം ഏകദിനം) കുല്‍ദീപ് യാദവ് ചെയ്തതും ഇതു തന്നെയാണ്. വളരെ ആവേശകരമായ ഒരു പരമ്പര തന്നെയാവും ഇതെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയാവും പരമ്പര നേടുകയെന്നും താന്‍ കരുതുന്നതായി ഹര്‍ഭജന്‍ വ്യക്തമാക്കി.
ഹാര്‍ദിക്കിന്റ തിരിച്ചുവരവ്
പരിക്കു ഭേദമായി ഇന്ത്യയുടെ സ്റ്റാര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയിലൂടെ മടങ്ങിയെത്തിയതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. യുഇയില്‍ നടന്ന ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മാച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഹാര്‍ദിക്കിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. സപ്തംബറിലായിരുന്നു ഇത്.
ഹാര്‍ദിക് പാണ്ഡ്യയെ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ പോവുന്നതില്‍ ഞാന്‍ വളരെയധികം ഹാപ്പിയാണ്. വലിയ ആവേശത്തോടെയാണ ഞാന്‍ അവന്റെ മടങ്ങിവരവിനു കാത്തിരിക്കുന്നത്. കുറച്ചു ഓവറുകള്‍ ഹാര്‍ദിക്കിനു ബൗള്‍ ചെയ്യാനും കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
അഭിഷേക് ശര്‍മയ വളരെയധികം ആവേശം കൊള്ളിക്കുന്ന യുവതാരമാണ്. അവന്‍ ശരിക്കുമൊരു കംപ്ലീറ്റ് പ്ലെയറാണെന്നു തന്നെ പറയാം. ടി20 ഫോര്‍മാറ്റില്‍ അഭിഷേകില്ലാത്ത ഒരു ടി20 ടീമിനെയുണ്ടാക്കാന്‍ കഴിയില്ലെന്നും ഭാജി അഭിപ്രാപ്പെട്ടു.

പരമ്പരയില്‍ ശ്രദ്ധിക്കേണ്ട താരം
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരത്തെയും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെയാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.
ഈ പരമ്പരയില്‍ ശ്രദ്ധിക്കേണ്ട താരം എന്നെ സംബന്ധിച്ച് അഭിഷേക് ശര്‍മയാണ്. കാരണം ആദ്യത്തെ ആറോവറില്‍ ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ അവനെ തടയാന്‍ സൗത്താഫ്രിക്കയ്ക്കു കഴിയില്ല. അഭിഷേക് മികച്ച ഇന്നിങ്‌സുമായി മുന്നോട്ടു പോയാല്‍ പിന്നീട് ഗെയിം ഫിനിഷ് ചെയ്യാന്‍ സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയുമുണ്ട്. വൗ (wow), അതു നല്ല രസമായിരിക്കും.
സൗത്താഫ്രിക്കയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ മികച്ച ബാറ്റിങ് നിരയാണ് അവരുടേത്. എയ്ഡന്‍ മാര്‍ക്രം അവിടെയുണ്ട്, ബാറ്റിങ് ലൈനപ്പില്‍ താഴെ വരെ നല്ല താരങ്ങള്‍ അവര്‍ക്കുണ്ട്. ശരിക്കും പൈസാ വസൂല്‍ പരമ്പരയാരിക്കും ഇത്.. ആരും ഇതു മിസ്സാക്കരുതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications