Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂപ്പര്‍ ഓള്‍റൗണ്ടര്‍ തെറിക്കും!! രണ്ടാമങ്കത്തില്‍ 2 മാറ്റം, ഏതൊക്കെയെന്നു അശ്വിന്‍ പറയും

ഗുവാഹത്തി: സൗത്താഫ്രിക്കയ്‌ക്കെതിരേ ശനിയാഴ്ച തുടങ്ങാനാരിക്കുന്ന ഡുഓര്‍ഡൈ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ജയിച്ചേ തീരൂവെന്ന ചാലഞ്ചുമായാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയിറങ്ങുക.

കഴുത്തിനേറ്റ പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമില്‍ നിന്നും റിലീസ് ചെയ്തിരിക്കുകയാണ്. പകരം റിഷഭ് പന്തായിരിക്കും ടീമിനെ നയിക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്.

SAI SUDHARSAN

ടീമിലെ മാറ്റമെന്ത്?

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ സംസാരിക്കവെയാണ് വരാനിടയുള്ള മാറ്റങ്ങളെ കുറിച്ച് ആര്‍ അശ്വിന്‍ വിശദീകരിച്ചത്. നമ്മുടെ ടീമില്‍ രണ്ടു മാറ്റങ്ങളായിരിക്കും വരികയെന്നാണ് എനിക്കു തോന്നുന്നത്. ശുഭ്മന്‍ ഗില്ലിനു പകരം സായ് സുദര്‍ശനും അക്ഷര്‍ പട്ടേലിനു പകരം നിതീഷ് കുമാര്‍ റെഡ്ഡിയുമായുമാവും ടീമിലെത്തിയേക്കുക.

ടീമിനു സ്പിന്‍ ബൗളിങില്‍ വൈവിധ്യം ആവശ്യമാണെങ്കില്‍ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തുന്നതിലൂടെ അതു ലഭിക്കുകയും ചെയ്യും. കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കുകയാണെങ്കില്‍ സ്പിന്നര്‍മാര്‍ക്കു കൂടുല്‍ അവസരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്കു ആശയക്കുഴപ്പമുണ്ടായേക്കും. അതൊരു വലിയ തെറ്റാണെന്നൊന്നും ഞാന്‍ പറയില്ല.

കൊല്‍ക്കത്തയിലെ കളിഞ്ഞ ടെസ്റ്റില്‍ അക്ഷര്‍ പട്ടേല്‍ കളിച്ചില്ലായിരുന്നെങ്കില്‍ ജസ്പ്രീത് ബുംറയെ വച്ച് റിഷഭ് പന്ത് (താല്‍ക്കാലിക ക്യാപ്റ്റന്‍) മൂന്നാംദിനം ബൗളിങ് ആരംഭിച്ചേനെ. എന്നാല്‍ നിതീഷിനെ കളിപ്പിക്കുകയാണെങ്കില്‍ ആരൊക്കെയാണ് നിങ്ങളുടെ സ്‌ട്രൈക്ക് ബൗളര്‍മാരെന്ന കാര്യത്തില്‍ വളരെ വ്യക്തതയുണ്ടാവുമെന്നും അശ്വിന്‍ വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യക്കു വേണ്ടി സായ് അവസാനമായി കളിച്ചത്. ഇന്ത്യ ജയിച്ച ടെസറ്റില്‍ അദ്ദേഹം രണ്ടിന്നിങ്‌സുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ കരിയര്‍ ബെസ്റ്റായ 87 റണ്‍സ് കുറിച്ച സായ് രണ്ടാമിന്നിങ്‌സില്‍ 38 റണ്‍സും നേടിയിട്ടും സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റില്‍ അദ്ദേഹം തഴയപ്പെട്ടു. പകരം വാഷിങ്ടണ്‍ സുന്ദറിനെയാണ് മൂന്നാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചത്.

RISHABH PANT

റിഷഭിനു ഉപദേശം

രണ്ടാംടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന റിഷഭ് പന്തിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ വൈസ് ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ അജിങ്ക്യ രഹാനെ. ആര്‍ അശ്വിന്റെ ആഷ് കി ബാത്തെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിഷഭ് പന്ത് തന്റെ ഇതുവരെയുള്ള സ്റ്റൈലും രീതിയുമെല്ലാം അടുത്ത ടെസ്റ്റില്‍ ക്യാപ്റ്റന്റെ റോളിലും തുടരണം. നന്നായി പ്ലാന്‍ ചെയ്യേണ്ടതും പ്രധാനമാണ്. മൂന്ന്- നാല് ഓപ്ഷനുകളെങ്കിലും തയ്യാറാക്കി നിര്‍ത്തണം. പ്ലാനിങ്ങില്ലാതെ ഒന്നും സാധ്യമല്ല. എതിരാളികള്‍ വളരെ മികച്ച ടീമാണ്.

ഈ ടെസ്റ്റ് പരമ്പര ജയിക്കാനായിരിക്കും അവര്‍ ആഗ്രഹിക്കുക. അതുകൊണ്ടു തന്നെ റിഷഭ് തന്റെ കഴിവിനെയും രീതികളെയുമെല്ലാം പിന്തുണയ്ക്കണം. ടീമിലെ താരങ്ങള്‍ക്കു അദ്ദേഹം ആത്മവിശ്വാസം നല്‍കുകയും വേണം. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ സമയം തീരെയില്ലെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 21, 2025, 14:33 [IST]
Other articles published on Nov 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+