Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക, 2022ല്‍ മാത്രം തോല്‍പ്പിച്ചത് ഏഴ് മത്സരം, കണക്കുകളിതാ

1

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യ തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനെതിരേ ഉയരുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മക്കും വിരാട് കോലിക്കും ജസ്പ്രീത് ബുംറക്കും ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ പരമ്പരക്ക് തൊട്ടുമുമ്പ് കെ എല്‍ രാഹുലിനും പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നു. റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ ആദ്യ രണ്ട് മത്സരത്തിലും കളി മറന്നിരിക്കുകയാണ്.

ഇതോടെ നായകന്‍ റിഷഭ് പന്തിനെതിരേയാണ് കൂടുതല്‍ വിമര്‍ശനം ഉയരുന്നത്. ഈ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരം ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ തോല്‍ക്കുന്നത് ഇത് ഏഴാം തവണയാണ്. രണ്ട് മത്സര ടെസ്റ്റും മൂന്ന് മത്സര ഏകദിന പരമ്പരയും തോറ്റ ഇന്ത്യ അവസാന രണ്ട് ടി20യും തോറ്റിരിക്കുകയാണ്. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരത്തിലൂടെ തുടര്‍ തോല്‍വികളുടെ നാണക്കേട് മായ്ക്കാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.

1

കൂടാതെ ഇന്ത്യയെ ടി20യില്‍ കൂടുതല്‍ തവണ തോല്‍പ്പിക്കുന്ന ടീമെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനും ദക്ഷിണാഫ്രിക്കയ്ക്കായി. ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ജയം സന്ദര്‍ശകര്‍ക്കാണ്. ഇംഗ്ലണ്ട് 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് തവണ തോറ്റു. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ മൂന്ന് തവണ വീതവും വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ രണ്ട് തവണ വീതവുമാണ് ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് ടി20യില്‍ പരാജയപ്പെടുത്തിയിട്ടുള്ളത്.

മത്സരത്തില്‍ ഇന്ത്യയുടെ ബൗളര്‍മാരില്‍ എല്ലാവര്‍ക്കും തിളങ്ങാനായില്ല. ഭുവനേശ്വര്‍ കുമാര്‍ പവര്‍പ്ലേയില്‍ത്തന്നെ മൂന്ന് വിക്കറ്റുകള്‍ നേടി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ഒപ്പമുള്ള ആവേഷ് ഖാനും ഹര്‍ഷല്‍ പട്ടേലിനും അത് മുതലാക്കാനായില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയെങ്കിലും കൂടുതല്‍ വിക്കറ്റുകള്‍ നേടാനായില്ല. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. നാല് ഓവറില്‍ 49 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

1

ആദ്യ മത്സരത്തിലും ചഹാല്‍ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ ചഹാലിന് പകരം രവി ബിഷ്‌നോയിയെ ഇന്ത്യ പരിഗണിച്ചേക്കും. ടി20യില്‍ കൂടുതല്‍ ബൗണ്ടറി വഴങ്ങുന്ന ഇന്ത്യന്‍ ബൗളറെന്ന നാണക്കേടും നിലവില്‍ ചഹാലിന്റെ പേരിലാണ്. 201 ബൗണ്ടറിയാണ് അദ്ദേഹം വഴങ്ങിയത്. രണ്ടാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ 191 ബൗണ്ടറിയും.

തുടര്‍ തോല്‍വിക്കിടയിലും ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം ഇന്ത്യക്ക് ആശ്വാസമായി. നാല് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ തവണ നാല് വിക്കറ്റ് പ്രകടനം നടത്തുന്ന പേസറാവാനും ഭുവിക്കായി. ഇത് മൂന്നാം തവണയാണ് ഭുവി ഈ നേട്ടത്തിലേക്കെത്തുന്നത്.

Story first published: Sunday, June 12, 2022, 23:15 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+