Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഗില്ലിനെ ഒഴിവാക്കി സഞ്ജുവോ? അതു നടക്കില്ല!! കാരണം പറഞ്ഞ് അശ്വിന്‍

ധരംശാല: ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ വീണ്ടുമൊരു കളിയില്‍ കൂടി ഫ്‌ളോപ്പായിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍. സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യിലും അദ്ദേഹത്തിനു കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. 28 ബോളില്‍ 28 റണ്‍സ് മാത്രമെടുത്ത് ബൗള്‍ഡായി ഗില്‍ ക്രീസ് വിടുകയായിരുന്നു.

അദ്ദേഹത്തെ ഓപ്പണിങില്‍ നിന്നും മാറ്റി പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കളിപ്പിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഇപ്പോള്‍ ശക്തമാണ്. പക്ഷെ സൗത്താഫ്രിക്കുമായി ഇപ്പോള്‍ പുരോഗമിക്കുന്ന പരമ്പരയില്‍ അതു സാധ്യമല്ലെന്ന അഭിപ്രായമാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനുള്ളത്. അതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

SHUBMAN GILL

ഗില്ലിനെ മാറ്റുക അസാധ്യം

ഇന്ത്യന്‍ ടി20 ടീമിലെ വെറുമൊരു ഓപ്പണര്‍ മാത്രമല്ല ശുഭ്മന്‍ ഗില്ലെന്നും വൈസ് ക്യാപ്റ്റന്റെ ചുമതല കൂടിയുണ്ടെന്നും ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. എനിക്കു അല്‍പ്പം ആശങ്കയുണ്ട്. ശുഭ്മന്‍ ഗില്‍ വെറും ഓപ്പണര്‍ മാത്രമല്ല. ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ്. നിങ്ങള്‍ക്കു ംഎങ്ങനെ വൈസ് ക്യാപ്റ്റനെ പുറത്താക്കാന്‍ പറ്റും?

അതു വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തീരുമാനം തന്നെയായിരിക്കും. പരമ്പരയ്്ക്കിടെ നിങ്ങള്‍ക്കു അങ്ങനൈാരു തീരുമാനം എടുക്കേണ്ടി വന്നാല്‍ സഞ്ജു സാംസണിനെ പകരം ടീമിലേക്കു കൊണ്ടുവരാന്‍ കഴിയില്ല. കാരണം വൈസ് ക്യാപ്റ്റനെ ഒഴിവാക്കുകയെന്നതു നല്ല കാര്യമായിരിക്കില്ല. വൈസ് ക്യാപ്റ്റനെ മുമ്പ് എപ്പോഴെങ്കിലും കൈവിട്ടിട്ടുണ്ടോയെന്നു നിങ്ങള്‍ക്കു ചോദിക്കാം.

ഗില്ലിനെ ടീമിലെടുക്കുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനാല്‍ മതിയായ അവസരങ്ങള്‍ നല്‍കുകയും വേണം. അഞ്ചു മല്‍സരങ്ങളിലും ഗില്‍ പെര്‍ഫോം ചെയ്തിട്ടില്ലെങ്കില്‍ മാറ്റി നിര്‍ത്തുകയന്ന തീരുമാനം എടുക്കേണ്ടതായി വരുമെന്നും ആഷ് കി ബാത്തെന്ന സ്വന്തം യൂട്യൂബ് ചാനലിലെ പരിപാടിയില്‍ അശ്വിന്‍ വിശദമാക്കി.

ഈ വര്‍ഷം യുഎഇ വേദിയായ ഏഷ്യാ കപ്പിലൂടെയാണ് ഒരു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനൊടുവില്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു ഗില്‍ തിരിച്ചുവിളിക്കപ്പെടുന്നത്. വൈസ് ക്യാപ്റ്റന്റെ ചുമതമല കൂടി അദ്ദേഹത്തിനു നല്‍കുകയും ചെയ്തു.

പക്ഷെ അതിനു ശേഷം കളിച്ചിട്ടുള്ള 15 ഇന്നിങ്‌സുകളിലും ഒരു ഫിഫ്റ്റി പോലും നേടാന്‍ ഗില്ലിനായിട്ടില്ല. 24.25 ശരാശരിയില്‍ 137.26 സ്‌ട്രൈക്ക് റേറ്റില്‍ 291 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ലോകകപ്പിലെ 11

ഐസിസി ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി അടുത്ത ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റിലെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇന്ത്യക്കു വ്യക്തത വേണ്ടതു വളരെ പ്രധാനമാണെന്നു ആര്‍ അശ്വിന്‍ പറയുന്നു.

INDIAN TEAM

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബെസ്റ്റ് ഇലവന്‍ എങ്ങനെയായിരിക്കണമെന്നത് നിങ്ങള്‍ക്കു അറിയാന്‍ സാധിക്കണം. ബൗളിങ് കോമ്പിനേഷന്റെ കാര്യത്തില്‍ ഒരുപാട് സംശയങ്ങളുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല. ആ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.

തനിക്കു ബൗളിങില്‍ എന്തെല്ലാം സാധിക്കുമെന്നത് ഹര്‍ഷിത് റാണ കാണിച്ചുകൊണ്ടിരിക്കുകയാണ്. അതു നല്ല സന്ദേശം തന്നെയാണ്. തനിക്കു എന്താണോ നന്നായി ചെയ്യാന്‍ കഴിയുന്നത് അതു ഹര്‍ഷിത് ഇപ്പോള്‍ ചെയ്തു കാണിക്കുന്നുണ്ട്.

ഒരേയൊരു ചോദ്യം മാത്രമേ ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുളളൂ. ശുഭ്മന്‍ റണ്ണെടുക്കുന്നില്ലെങ്കില്‍ സഞ്ജു സാംസണിനെ കളിപ്പിക്കണമോയെന്നതാണ് അത്. കുറഞ്ഞ സ്‌ട്രൈക്ക് േേറ്റാടെ ഗില്‍ റണ്‍സെടുക്കുന്നത് മാത്രമാണ് ഞാന്‍ കാണാനാഗ്രഹിക്കാത്ത ഏക കാര്യം. അതു സംഭവിക്കാന്‍ പാടില്ലെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 15, 2025, 10:15 [IST]
Other articles published on Dec 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+