For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഡ്യുസെന്‍, മില്ലര്‍ കൊടുങ്കാറ്റ്, ഇന്ത്യയുടെ റെക്കോര്‍ഡ് മോഹം പൊലിഞ്ഞു

ഏഴു വിക്കറ്റിനാണ് സൗത്താഫ്രിക്കന്‍ വിജയം

1

ഡല്‍ഹി: 211 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനും രക്ഷിക്കാന്‍ കഴിയാതെ വന്ന പോരാട്ടത്തില്‍ ഇന്ത്യയുടെ ലോക റെക്കോര്‍ഡ് മോഹം പൊലിഞ്ഞു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കുപ്പായത്തില്‍ നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങിയ ഡേവിഡ്് മില്ലറാണ് ഇന്ത്യയുടെ അന്തകനായത്. കൂട്ടിന് റാസ്സി വാന്‍ഡര്‍ ഡ്യുസെനും ചേര്‍ന്നതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. അവിശ്വസനീയ ഇന്നിങ്‌സ് കളിച്ച മില്ലര്‍, വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരുടെ ചിറകിലേറി സൗത്താഫ്രിക്ക ഏഴു വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയായിരുന്നു. തുടര്‍ച്ചയായ 12 മല്‍സരങ്ങളിലെ ഇന്ത്യയുടെ വിജയക്കുതിപ്പാണ് ഇതോടെ അവസാനിച്ചത്. ജയിച്ചിരുന്നെങ്കില്‍ അതു പുതിയ ലോക റെക്കോര്‍ഡാവുമായിരുന്നു.

212 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക മറികടക്കുകയായിരുന്നു. റാസ്സി വാന്‍ഡര്‍ ഡ്യുസന്റെയും (75*) മില്ലറുടെയും (64*) ഇന്നിങ്‌സുകളാണ് സൗത്താഫ്രിക്കന്‍ വിജയത്തിനു അടിത്തറയിട്ടത്. ടീം സ്‌കോര്‍ 81ല്‍ ഒന്നിച്ച ഇരുവരും അപരാജിതമായ നാലാം വിക്കറ്റില്‍ 131 റണ്‍സിന്റെ കൂട്ടുകെട്ടുമായിട്ടാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. മില്ലര്‍ 31 ബോളില്‍ നാലു ബൗണ്ടറിയും അഞ്ചു സിക്‌സറുമടിച്ചപ്പോള്‍ വാന്‍ഡര്‍ ഡ്യുസെന്‍ 46 ബോളില്‍ ഏഴു ഫോറും അഞ്ചു സിക്‌സറും നേടി. ക്വിന്റണ്‍ ഡികോക്ക് (22), നായകന്‍ ടെംബ ബവുമ (10), ഡ്വയ്ന്‍ പ്രെട്ടോറിയസ് (29) എന്നിവരാ് സൗത്താഫ്രിക്കന്‍ നിരയില്‍ പുറത്തായത്.

davidl miller

'പോക്കറ്റ് ഡയനാമിറ്റ്' ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ നാലു വിക്കറ്റിനു 211 റണ്‍സെന്ന മികച്ച ടോട്ടലിലെത്താന്‍ സഹായിച്ചത്. 76 റണ്‍സോടെ ഇഷാന്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി. 48 ബോളില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ശ്രേയസ് അയ്യര്‍ (36), നായകന്‍ റിഷഭ് (29), റുതുരാജ് ഗെയ്ക്വാദ് (23), ഹാര്‍ദിക് പാണ്ഡ്യ (29*), ദിനേശ് കാര്‍ത്തിക് (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു ആഗ്രഹിച്ചതു പോലെയൊര തുടക്കം തന്നെ പുതിയ ഓപ്പണിങ് ജോടികളായ ഇഷാനും റുതുരാജും നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സെടുത്തു.

സ്പിന്നര്‍ കേശവ് മഹാരാജെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സ് ഇന്ത്യക്കു ലഭിച്ചു. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 51 റണ്‍സ് നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ തന്നെ റുതുരാജ് പുറത്ത്. വെയ്ന്‍ പാര്‍നലിനെതിരേ സിക്‌സറടിച്ച റുതു തൊട്ടടുത്ത ബോൡ ടെംബ ബവുമയ്ക്കു സിംപിള്‍ ക്യാച്ച് നല്‍കി. 15 ബോളില്‍ മൂന്നു സിക്‌സറടക്കമാണ് റുതുരാജ് 23 റണ്‍സെടുത്തത്. പിന്നീട് ഇഷാനും ശ്രേയസും ചേര്‍ന്ന് വീണ്ടും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി. 10 ഓവറില്‍ തന്നെ ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു (ഒന്നിന് 102).

ishan kishan

മഹാരാജെറിഞ്ഞ 13ാം ഓവറില്‍ ഇഷാന്റെ വെടിക്കെട്ടാണ് കണ്ടത്. ആദ്യത്തെ രണ്ടു ബോളുകളും താരം സിക്‌സറിലേക്കു പറത്തി. അടുത്ത രണ്ടു ബോളും ബൗണ്ടറി. അഞ്ചാമത്തെ ബോളില്‍ ഇഷാനെ മഹാരാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയറുടെ കോള്‍ ഔട്ട്. പക്ഷെ റിവ്യു എടുത്ത ഇഷാന് അനുകൂലമായ വിധി. എന്നാല്‍ തൊട്ടടുത്ത ബോളില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഇഷാനെ ബൗണ്ടറി ലൈനിന് അരികില്‍ സ്റ്റബ്‌സ് പിടികൂടി.

ആദ്യമായി ടീമിനെ നയിച്ച റിഷഭ് പന്തിനു ടോസ് ഭാഗ്യമുണ്ടായില്ല. സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കായിരുന്നു ടോസ്. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ടീമിനെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറക്കിയിരിക്കുന്നത്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ടീമിലെത്തിയപ്പോള്‍ പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു അരങ്ങേറ്റത്തിനായി കാത്തിരിക്കണം.

റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനുമാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്. സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലായിരുന്നു പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റതോടെ അദ്ദേഹത്തിനു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. രാഹുലിനെക്കൂടാതെ പ്രമുഖ സ്പിന്നര്‍ കുല്‍ദീപ് യാദവിനും പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. അദ്ദേഹവും പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇവരുടെ പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രെസ് ഷാംസി.

Story first published: Thursday, June 9, 2022, 22:39 [IST]
Other articles published on Jun 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+