IND vs SA: നേടിയത് വെറും മൂന്നു റണ്‍സ്, എന്നിട്ടും ഗില്ലിന് വമ്പന്‍ റെക്കാര്‍ഡ്!
സൗത്താഫ്രിക്കയുമായി ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ പൊരുതി വീണിരിക്കുകയാണ്. ഇന്ത്യയുടെ രണ്ടാം നിര ടീം സൗത്താഫ്രിക്കയുടെ ഏറ്റവും ശക്തമായ ടീമിനെയാണ് വിറപ്പിച്ചു കീഴടങ്ങിയത്. അവസാന ബോളിലേക്കു നീണ്ട ത്രില്ലിങ് മാച്ചില്‍ ഒമ്പതു റണ്‍സിനായിരുന്നു സൗത്താഫ്രിക്കന്‍ വിജയം. തോറ്റെങ്കിലും ഇന്ത്യക്കു തീര്‍ച്ചയായും അഭിമാനിക്കാവുന്ന പ്രകടനം തന്നെയാണിത്.
സഞ്ജു സാംസണും (86*) ശ്രേയസ് അയ്യരും (50) തകര്‍പ്പന്‍ ഫിഫ്റ്റികള്‍ ഇന്ത്യക്കായി കുറിച്ചെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. ഈ മല്‍സരത്തില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും ഒരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.

മൂന്ന് റണ്‍സ് മാത്രം
ക്യാപ്റ്റന്‍ ശിഖര്‍ ധവാനോടൊപ്പം ഓപ്പണ്‍ ചെയ്യാനിറങ്ങിയ ശുഭ്മാന്‍ ഗില്ലിനു വെറും മൂന്നു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായിരുന്നുള്ളൂ. ഏഴു ബോളുകളില്‍ നിന്നായിരുന്നു ഇത്. കാഗിസോ റബാഡയുടെ ബൗളിങിള്‍ ബൗള്‍ഡായി താരം ക്രീസ് വിടുകയായിരുന്നു.
പക്ഷെ ഈ മല്‍സരത്തില്‍ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഗില്‍. ഏകദിനത്തില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുളില്‍ നിന്നും 500 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഗില്‍ തന്റെ പേരില്‍ കുറിച്ചത്.
Also Read: ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

സിദ്ധുവിന്‍റെ റെക്കോര്‍ഡ് തകര്‍ന്നു
മുന്‍ താരം നവ്‌ജ്യോത് സിങ് ദീര്‍ഘകാലം കൈയടക്കി വച്ച റെക്കോര്‍ഡാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ലഖ്‌നൗവില്‍ ശുഭ്മാന്‍ ഗില്‍ പഴങ്കഥയാക്കിയത്. വെറും 10 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ 500 റണ്‍സെന്ന നേട്ടം കരസ്ഥമാക്കിയത്. നേരത്തേ സിദ്ധുവിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. അദ്ദേഹം 11 ഇന്നിങ്‌സുകളിലാണ് 500 റണ്‍സിലെത്തിയത്.
10 ഇന്നിങ്‌സുകളില്‍ നിന്നും 62.75 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 104.37 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റിലാണ് ഗില്‍ 502 റണ്‍സെടുത്തിരിക്കുന്നത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

500 റണ്‍സ് ക്ലബ്ബിലുള്ളവര്‍
ശുഭ്മാന്‍ ഗില്‍ (10 ഇന്നിങ്‌സ്), നവ്‌ജ്യോത് സിങ് സിദ്ധു (11) എന്നിവര്‍ കഴിഞ്ഞാല്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 500 റണ്‍സിലെത്തിയ ഇന്ത്യയുടെ മറ്റു കളിക്കാര്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ് എന്നിവരാണ്. ഇവരെല്ലാം 13 ഇന്നിങ്‌സുകളിലാണ് 500 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ലോക ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായാണ് ഗില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2017ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications