For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സിറാജ് കളിക്കും; കോലിക്ക് ഇപ്പോഴും പ്രധാന റോള്‍ തന്നെയെന്നു ബുംറ

ആദ്യ ഏകദിനത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം

സൗത്താഫ്രിക്കയ്‌ക്കെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ കളിക്കാന്‍ മുഹമ്മദ് സിറാജ് ഫിറ്റാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറാജ് ഞങ്ങള്‍ക്കൊപ്പം ഇപ്പോള്‍ പരിശീലനം നടത്തുന്നുണ്ട്. അത് അങ്ങനെ തുടരുമെന്നാണ് പ്രതീക്ഷയെന്നും ബുംറ വ്യക്തമാക്കി.

1

ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത് വിരാട് കോലിയുടെ വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങള്‍ അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിനു കീഴിലാണ് ഞാന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. നേതൃത്വ റോളില്‍ വിരാട് ഇനിയും ടീമിനു വേണ്ടി സംഭാവന ചെയ്യും. ടീമിനു അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കുന്നത് തുടരും. പരസ്യമായി രാജി പ്രഖ്യാപിക്കുന്നതിനു മുമ്പ് വിരാട് ടീം മീറ്റിങ്ങില്‍ ഞങ്ങളോടു ഇക്കാര്യം സംസാരിച്ചിരുന്നതായും ബുംറ പറഞ്ഞു.

2

ടെസ്റ്റ് ക്യാപ്റ്റന്‍സി സ്വപ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബുംറയുടെ മറുപടി ഇങ്ങനെയായിരുന്നു- അവസരം ലഭിച്ചാല്‍, അതു ലഭിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഞാന്‍ അതിനെ പിന്തുടരുന്നില്ല.

3

ഏകദിനത്തില്‍ പുതിയ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ കഴിയാവുന്നത്രയും ടീമിനെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കും. ഫീല്‍ഡ് ക്രമീകരണത്തില്‍ കെഎല്‍ രാഹുലിനെ സഹായിക്കും. അധികമായി ലഭിച്ച ഉത്തരവാദിത്വത്തിന്റെ ഒരു സമ്മര്‍ദ്ദവും ഞാന്‍ ഏറ്റെടുക്കില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. കഴിയാവുന്ന എല്ലാ രീതിയിലും ഞാന്‍ സംഭാവന ചെയ്യും.

4

ബൗളറായി ആദ്യം ഞാന്‍ ടീമിലേക്കു വന്നപ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. അതിനാല്‍ ടീമിലേക്കു ചെറുപ്പക്കാര്‍ വരുമ്പോള്‍ അവര്‍ക്കു ഉത്തരം നല്‍കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, കൂടാതെ അവരുടെ അഭിപ്രായങ്ങളില്‍ നിന്നും തനിക്കും പഠിക്കാന്‍ കഴിയുമെന്നും ബുംറ പറഞ്ഞു.

5

ഇന്ത്യന്‍ ക്രിക്കറ്റിലെ നേതൃമാറ്റം തന്നെ ശരിക്കും ബാധിക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പിലെ ഓരോരുത്തരും ഈ മാറ്റത്തെ എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നതാണ് കാര്യം. ഓരോരുത്തരും കഴിവിന്റെ പരമാവധി ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ തയ്യാറാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ വളരെ പോസിറ്റീവും സംഭാവന ചെയ്യാന്‍ തയ്യാറാണെന്നും ബുംറ അറിയിച്ചു.

6

2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള പ്ലാനുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മനസ്സില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പക്ഷെ ഓരോ പരമ്പരയ്ക്കും പ്രാധാന്യം നല്‍കുന്നതാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ബുംറ പറഞ്ഞു.

 വിജയത്തുടക്കം തേടി ഇന്ത്യ

പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴില്‍ വിജയത്തുടക്കം തേടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഇന്ത്യയിറങ്ങുന്നത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ട് മണിക്ക് പാളിലാണ് മല്‍സരം. പുതിയ നിശ്ചിത ഓവര്‍ ടീം നായകന്‍ രോഹിത് ശര്‍മയായിരുന്നു യഥാര്‍ഥത്തില്‍ ഇന്ത്യയെ ഈ പരമ്പരയില്‍ നയിക്കേണ്ടിയിരുന്നത്. പക്ഷെ പരിക്കുകാരണം അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നതോടെ രാഹുലിന് അവസരം ലഭിക്കുകയായിരുന്നു. ഇതോടെ ജസ്പ്രീത് ബുമറ പുതിയ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.

8

നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കയോടേറ്റ 1-2ന്റെ പരാജയത്തിനു ഏകദിനത്തില്‍ കണക്കുതീര്‍ക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. മാത്രമല്ല 2018-19ലെ കഴിഞ്ഞ പരമ്പരയിലെ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്. അന്നു വിരാട് കോലിക്കു കീഴില്‍ ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ 5-1ന് സൗത്താഫ്രിക്കയെ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ സ്‌ക്വാഡ്

ഇന്ത്യന്‍ സ്‌ക്വാഡ്

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, രവിചന്ദ്രന്‍ അശ്വിന്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസീദ് കൃഷ്ണ, ശാര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവ്ദീപ് സൈനി.

Story first published: Tuesday, January 18, 2022, 13:57 [IST]
Other articles published on Jan 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+