Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ഒരിക്കലും ഓപ്പണിങ് കിട്ടില്ല!! അഗാര്‍ക്കറുടെ കുതന്ത്രം വിജയം, ഗംഭീറും കൂട്ടുനിന്നു?

ഇന്ത്യക്കു വേണ്ടി ടി20യില്‍ വീണ്ടും ഓപ്പണറായി കളിക്കുകയെന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മോഹം നടന്നേക്കില്ല. അദ്ദേഹത്തെ ഒതുക്കാനുള്ള മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ ആ പ്ലാന്‍ വിജയത്തിലേക്കു നീങ്ങുകയാണ്. ഇതോടെ സഞ്ജുവിനു ഇനി മധ്യനിരയില്‍ തന്നെ ടി20യില്‍, ഒതുങ്ങിക്കൂടേണ്ടിയും വരും.

സൗത്താഫ്രിക്കയുമായി ഈ മാസം നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ തനിക്കും വീണ്ടും ഓപ്പണിങ് റോള്‍ ലഭിക്കുമന്ന ശുഭപ്രതീക്ഷയിലായിരുന്നു കേരളാ വിക്കറ്റ് കീപ്പര്‍. പക്ഷെ ഇപ്പോള്‍ എല്ലാം തകിടം മറഞ്ഞിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണമെന്താണെന്നു നമുക്കു പരിശോധിക്കാം.

SHUBMAN GILL

ഗില്ലിന്റെ മടങ്ങിവരവ്

ടി20 ടീം വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവാണ് ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും ഓപ്പണറാവുകയെന്ന സഞ്ജു സാംസണിന്റെ മോഹങ്ങള്‍ തകര്‍ത്തിരിക്കുന്നത്. കഴുത്തിലെ നാഡിക്കു സംഭവിച്ച പരിക്കു കാരണം ഇപ്പോള്‍ വിശ്രത്തിലാണ് ഗില്‍.

ഈ വര്‍ഷം ഇനി അദ്ദേഹത്തിനു കളിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിനിടെയാണ് പരിക്കു കാരണം ഗില്ലിനു പിന്‍മാറേണ്ടി വന്നത്. ഇപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു.

വരാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലും ഗില്‍ കളിക്കില്ലെന്നായിരുന്നു ആദ്യം വന്ന വിവരം. ജനുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള വൈറ്റ് ബോള്‍ പരമ്പരയില്‍ മാത്രമേ അദ്ദേഹത്തിന്‍െ മടങ്ങിവരവ് ഉണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗില്ലിന്റെ അഭാവത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അഭിഷേക് ശര്‍മയ്‌ക്കൊപ്പം വീണ്ടും ഓപ്പണറായി കളിക്കാന്‍ തനിക്കു വിളിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സഞ്ജു. ഇതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തന്നെയാവണം സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ അദ്ദേഹം ഒാപ്പണറായി കളിച്ചു കൊണ്ടിരിക്കുന്നത്.

പക്ഷെ ഇപ്പോള്‍ വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഗില്‍ മടങ്ങിവരവിന്റെ വക്കിലാണ്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ബിസിസി ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും ഉപദേശം തേടുന്നതിനായി ബെംഗളൂരുവിലെ എന്‍സിഎയിലാണ് ഗില്‍ ഇപ്പോഴുള്ളത്. അവലുടെ പച്ചക്കൊടി കിട്ടിയാല്‍ സൗത്താഫ്രിക്കായുള്ള ടി20 പരമ്പരയില്‍ അദ്ദേഹത്തെ കാണുകയും ചെയ്യാം.

SANJU SAMSON

പ്രഖ്യാപനം വൈകിപ്പിച്ചു

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമനെ ഒരുമിച്ചായിരുന്നു പ്രഖ്യാപിക്കേണ്ടിയിരുന്നത്. പക്ഷെ ഏകദിന സ്‌ക്വാഡിനെ മാത്രമേ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചുള്ളൂ.

കാരണം ശുഭ്മന്‍ ഗില്ലിന്റെ ഫിറ്റ്‌നസിനെ കുറിച്ചും എപ്പോള്‍ മടങ്ങിവരാന്‍ സാധിക്കുമെന്ന കാര്യത്തിലും അവര്‍ക്കു സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹം കളിച്ചില്ലെങ്കില്‍ പകരം ഓപ്പണിങ് റോളിലേക്കു ഫേവറിറ്റ് സഞ്ജു സാംസാണാണ്. നേരത്തേ ഓപ്പണറായി മൂന്നു സെഞ്ച്വറികളടക്കം അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തിരുന്നു.

പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി മിന്നിച്ചാല്‍ അതു ഗില്ലിനു ക്ഷീണമാവും. മാത്രമല്ല, പിന്നീട് ഓപ്പണറായ അദ്ദേഹത്തെ ഓപ്പണിങിലേക്കു തിരികെ കൊണ്ടുവരികയെന്നതും ബുദ്ധിമുട്ടായിരിക്കും. ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ അത്തരമൊരു സാഹചര്യത്തിലേക്കു പോവാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല.

കാരണം ഗില്ലിനെ എങ്ങനെയെങ്കിലും ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ അദ്ദേഹത്തെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചു കഴിഞ്ഞു. ലോകകപ്പിനു ശേഷം ടി20യിലും ഗില്‍ നായകനായേക്കും.

അതുകൊണ്ടു തന്നെ സഞ്ജു വീണ്ടും ഓപ്പണിങിലേക്കു വന്ന് ഈ സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്നത് തടയുന്നതിനാണ് ടി20 പ്രഖ്യാപനം അഗാര്‍ക്കറും സംഘവും മനപ്പൂര്‍വ്വം വൈകിപ്പിച്ചത്. അതു വഴി സഞ്ജുവിനെ ഒതുക്കുകയെന്ന അവരുടെ പ്ലാനും ഇപ്പോള്‍ വിജയത്തിലേക്കു നീങ്ങുകയാണ്.

Story first published: Monday, December 1, 2025, 14:20 [IST]
Other articles published on Dec 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+